l o a d i n g

ഗൾഫ്

റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മൈമൂന അബ്ബാസിനെ 'കോഴിക്കോടന്‍സ്' ആദരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 26, 2026

റിയാദ്: റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായി നിയമിതയായ പ്രമുഖ വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവര്‍ത്തകയും 'കോഴിക്കോടന്‍സ്' കൂട്ടായ്മയിലെ അംഗവുമായ മൈമൂന അബ്ബാസിനെ ആദരിച്ചു. റിയാദ് എക്‌സിറ്റ് 18-ല്‍ സംഘടിപ്പിച്ച കോഴിക്കോടന്‍സ് 'പെരുന്നാള്‍ രാവ്' പരിപാടിയിലായിരുന്നു ആദരിക്കല്‍ ചടങ്ങ്.

മൂന്ന് പതിറ്റാണ്ടിലധികമായി റിയാദില്‍ അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന മൈമൂന ടീച്ചര്‍ക്ക് ലഭിച്ച ഈ അംഗീകാരം ഇന്ത്യന്‍ സമൂഹത്തിനും, പ്രത്യേകിച്ച് മലയാളി സമൂഹത്തിനും ഏറെ അഭിമാനകരമാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. കടന്നുപോയ അധ്യാപന ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഏറെ സന്തോഷമുണ്ടെന്നും, ലോകത്തിന്റെ വിവിധ കോണുകളില്‍ അത്യുന്നത പദവികളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ശിഷ്യന്മാരാണ് തന്റെ ഏറ്റവും വലിയ സമ്പാദ്യമെന്നും മറുപടി പ്രസംഗത്തില്‍ മൈമൂന ടീച്ചര്‍ പറഞ്ഞു. റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ 'കോഴിക്കോടന്‍സി'നോടും റിയാദിലെ മലയാളി സമൂഹത്തോടും ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.

ചടങ്ങില്‍ കോഴിക്കോടന്‍സ് ചീഫ് ഓര്‍ഗനൈസര്‍ കെ.സി. ഷാജു അധ്യക്ഷത വഹിച്ചു. ബഷീര്‍ പാരഗണ്‍, വി.കെ.കെ. അബ്ബാസ്, ഫൗണ്ടര്‍ മെമ്പര്‍ മുനീബ് പാഴൂര്‍, മുന്‍ ചീഫ് ഓര്‍ഗനൈസര്‍മാരായ ഹര്‍ഷദ് ഫറോക്ക്, സഹീര്‍ മുഹ്യുദ്ദീന്‍, റാഫി കൊയിലാണ്ടി, കബീര്‍ നല്ലളം എന്നിവര്‍ സംസാരിച്ചു. അനില്‍ മാവൂര്‍ സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ നിഹാദ് അന്‍വര്‍, മുഹമ്മദ് ഷാഹിന്‍, അബ്ദുല്‍ റഷീദ് പൂനൂര്‍, അന്‍സാര്‍ കൊടുവള്ളി, മുഹമ്മദ് ആഷിഫ്, നിസാം ചെറുവാടി, സി.ടി. സഫറുള്ള, ഫരീദ ബഷീര്‍, മുംതാസ് ഷാജു, സജീറ ഹര്‍ഷദ്, ശാലിമ റാഫി, സുമിത മുഹ്യുദ്ദീന്‍, ഫിജിന കബീര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഫോട്ടോ മൈമൂന ടീച്ചര്‍ക്കുള്ള 'കോഴിക്കോടന്‍സ്' ഉപഹാരം ലുഹ ഗ്രൂപ്പ് ചെയര്‍മാന്‍ ബഷീര്‍ പാരഗണും ചീഫ് ഓര്‍ഗനൈസര്‍ കെ.സി. ഷാജുവും ചേര്‍ന്ന് കൈമാറുന്നു.

Photo

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026