റിയാദ്: ഏറെ വൈവിധ്യമാര്‍ന്ന കലാപരിപാടികളും മൈലാഞ്ചി മത്സരവും മലപ്പുറം ചന്തയും ഒരുക്കിക്കൊണ്ട് അല്‍ വഫ ശോഭ മാളില്‍ സംഘടിപ്പിച്ച മൈലാഞ്ചി രാവ് ഉത്സവപ്പറമ്പിന്റെ പ്രതീതി ജനിപ്പിച്ചു. വ്യത്യസ്ത പ്രായക്കാരുടെ ഒപ്പന, സൂഫി ഡാന്‍സ്, മാപ്പിളപ്പാട്ടുകള്‍, മലയാളി സംരംഭകരായ വീട്ടമ്മമാരുടെ വൈവിധ്യമാര്‍ന്ന സ്റ്റാളുകള്‍ എന്നിവ മൈലാഞ്ചിരാവിന് വ്യത്യസ്തമായ അനുഭൂതി പകര്‍ന്നു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ പങ്കെടുത്ത മൈലാഞ്ചിയിടല്‍ മത്സരം (മെഹന്ദി ഫെസ്റ്റ് സീസണ്‍ - 3) ആയിരുന്നു ആഘോഷങ്ങളിലെ പ്രധാന ആകര്‍ഷണം. മത്സരത്തില്‍ സീനത്ത്, സന കെ., മുന്‍ഷിദ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്ത സാംസ്‌കാരിക ചടങ്ങില്‍ പത്താം ക്ലാസിലും പ്ലസ് ടുവിനും ഉയര്‍ന്ന മാര്‍ക്ക് നേടിയ കുട്ടികളെ മെമന്റോ നല്‍കി ആദരിച്ചു. കൂടാതെ, കരുതലിലൂടെ ജീവന്‍ രക്ഷിച്ച മഹത്തായ ആതുരസേവനത്തെ മുന്‍നിര്‍ത്തി നഴ്‌സുമാരായ രഞ്ജു പാടത്ത്, അമ്പിളി രഞ്ജു എന്നിവരെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു.
മിഅ ഭാരവാഹികളായ ആക്ടിങ് പ്രസിഡന്റ് ഉമറലി, സെക്രട്ടറി സഫീറലി തലാപ്പില്‍, ട്രഷറര്‍ അബ്ദുല്‍ കരീം, പ്രോഗ്രാം കണ്‍വീനര്‍ ഷമീര്‍ കല്ലിങ്ങല്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശിഹാബുദ്ധീന്‍ കരുവാരക്കുണ്ട്, മീഡിയ കണ്‍വീനര്‍ സുനില്‍ ബാബു, കോര്‍ഡിനേറ്റര്‍ വിനീഷ്, നിസാം പൂളക്കല്‍, സ്റ്റേജ് നിയന്ത്രണം നിര്‍വഹിച്ച ഷെബി മന്‍സൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
നൗഷാദ് ആലുവ (WMF), അനസ് വള്ളിക്കുന്ന് (RT), ജയന്‍ കൊടുങ്ങല്ലൂര്‍ (മീഡിയ ഫോറം), സലീം കളക്കര, ബാബു പട്ടാമ്പി (സ്‌നേഹതീരം), റഷീദ് (PMF), സലീം ബത്തേരി (WJPA), അസ്ലം പാലത്ത് (KJPK), കബീര്‍ പട്ടാമ്പി (PJPA), ഷാനവാസ് മൂന്നാംപീടിക (MK Foods), ജാസിര്‍ (Rozais), ഇര്‍ഷാദ് (Best Gallery), മിഷാല്‍ ചെറുപ്ലശ്ശേരി (Media One) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അബ്ദുല്‍ കരീം മാസ്റ്റര്‍ നന്ദി പറഞ്ഞു.
Related News