l o a d i n g

ഗൾഫ്

ഐ.സി.എഫ് റിയാദ് സംഘടിപ്പിച്ച അറഫാദിന ആത്മീയ സംഗമവും ഇഫ്താര്‍ വിരുന്നും ഭക്തിസാന്ദ്രമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 27, 2026

റിയാദ്: വിശുദ്ധ അറഫാ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) റിയാദ് സംഘടിപ്പിച്ച 'ആത്മീയ സംഗമവും ഇഫ്താര്‍ വിരുന്നും' ഭക്തിസാന്ദ്രമായി. എക്‌സിറ്റ് 18-ലെ അല്‍വലീദ് ഇസ്തിറാഹയില്‍ നടന്ന സംഗമത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

അറഫാ ദിനത്തിന്റെ പുണ്യവും ആത്മീയ ചൈതന്യവും ഉള്‍ക്കൊണ്ട് അസര്‍ നമസ്‌കാരത്തിന് ശേഷമാണ് പരിപാടികള്‍ക്ക് തുടക്കമായത്. ഷൗകത്ത് അലി സഅദിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ അബ്ദുല്‍ റഹ്‌മാന്‍ സഖാഫി ബദിയ അധ്യക്ഷത വഹിച്ചു. ജബ്ബാര്‍ കുനിയില്‍ സ്വാഗതം പറഞ്ഞു.

തുടര്‍ന്ന് നടന്ന ആത്മീയ സദസ്സില്‍ ബഷീര്‍ മിസ്ബാഹി അറഫാ ദിനത്തിന്റെ പ്രാധാന്യത്തെയും പ്രവാസ ജീവിതത്തിലെ ആത്മീയ വിശുദ്ധിയെയും കുറിച്ച് മുഖ്യപ്രഭാഷണവും ഉല്‍ബോധനവും നടത്തി. പതിനൊന്ന് വര്‍ഷം മുമ്പ് ഹജ്ജ് വേളയില്‍ മിനായില്‍ വെച്ച് മരണപ്പെട്ട ഐ.സി.എഫിന്റെ മുന്‍ ദാഇ മര്‍ഹൂം സുല്‍ഫിക്കര്‍ നഈമി ഉസ്താദിനെ ചടങ്ങില്‍ അനുസ്മരിച്ചു.

ലോകസമാധാനത്തിനും പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും അറഫയിലെ ഹാജിമാര്‍ക്കും വേണ്ടിയുള്ള പ്രത്യേക ദുആയോടെയാണ് സദസ്സ് സമാപിച്ചത്. തുടര്‍ന്ന് വിപുലമായ ഇഫ്താര്‍ വിരുന്നും ഒരുക്കിയിരുന്നു. പരിപാടിക്ക് അബ്ദുല്‍ഖാദിര്‍ പള്ളിപ്പറമ്പ് നന്ദി രേഖപ്പെടുത്തി.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026