l o a d i n g

ഗൾഫ്

ഒഐസിസി ജനകീയ രക്തദാന ക്യാമ്പ്: സ്വാഗതസംഘം രൂപീകരിച്ചു

Thumbnail

റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന ജനകീയ രക്തദാന ക്യാമ്പുമായി ബന്ധപ്പെട്ട സ്വാഗതസംഘ രൂപീകരണം ബത്ത സബര്‍മതി ഓഫീസില്‍ വെച്ച് നടന്നു. ഒഐസിസി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാടുകുന്നിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്വാഗതസംഘം ചെയര്‍മാനായി ഷിഹാബ് കൊട്ടുകാടിനെയും ജനറല്‍ കണ്‍വീനറായി മാത്യു ജോസഫിനെയും കോര്‍ഡിനേറ്ററായി ഷംനാദ് കരുനാഗപ്പള്ളിയെയും തിരഞ്ഞെടുത്തു.

രജിസ്‌ട്രേഷന്‍, മീഡിയ, പബ്ലിസിറ്റി, ഇന്‍വിറ്റേഷന്‍, റിസപ്ഷന്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, കള്‍ച്ചറല്‍, ഫുഡ് & റിഫ്രഷ്‌മെന്റ്, വോളന്റിയര്‍ കമ്മിറ്റി തുടങ്ങി 101 അംഗങ്ങള്‍ അടങ്ങുന്ന വിവിധ സബ് കമ്മിറ്റികളും യോഗത്തില്‍ നിലവില്‍ വന്നു. സുമൈസി കിങ് സൗദ് ഹോസ്പിറ്റലുമായി സഹകരിച്ച് ജൂണ്‍ 12-ന് അല്‍ വഫ ഓഡിറ്റോറിയത്തില്‍ വെച്ചാണ് ജനകീയ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും നാഷണല്‍, ഗ്ലോബല്‍ കമ്മിറ്റി നേതാക്കളും പങ്കെടുത്തു. ബ്ലഡ് ഡൊണേഷന്‍ ക്യാമ്പിന്റെ നടത്തിപ്പിനെപ്പറ്റി ചെയര്‍മാന്‍ ഷിഹാബ് കൊട്ടുകാട്, ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍ എന്നിവര്‍ വിശദീകരിച്ചു. ജനറല്‍ കണ്‍വീനര്‍ മാത്യു ജോസഫ് സ്വാഗതവും വൈസ് പ്രസിഡന്റ് അമീര്‍ പട്ടണത്ത് നന്ദിയും പറഞ്ഞു.

Latest News

ജിദ്ദയില്‍ അനധികൃതമായി പ്രവര്‍ത്തിച്ച 12 കുടിവെള്ള പ്ലാന്റുകള്‍ വാണിജ്യ മന്ത്രാലയം അടച്ചുപൂട്ടി:  നടത്തിപ്പുകാര്‍ അറസ്റ്റില്‍
ജിദ്ദയില്‍ അനധികൃതമായി പ്രവര്‍ത്തിച്ച 12 കുടിവെള്ള പ്ലാന്റുകള്‍ വാണിജ്യ മന്ത്രാലയം അടച്ചുപൂട്ടി: നടത്തിപ്പുകാര്‍ അറസ്റ്റില്‍
June 24, 2026
സൗദി അറേബ്യയിൽ കടുത്ത വേനൽക്കാലം: ജൂലൈയിൽ താപനില കുതിച്ചുയരുമെന്ന് മുന്നറിയിപ്പ്
സൗദി അറേബ്യയിൽ കടുത്ത വേനൽക്കാലം: ജൂലൈയിൽ താപനില കുതിച്ചുയരുമെന്ന് മുന്നറിയിപ്പ്
June 24, 2026
തീവ്ര ഉഷ്ണതരംഗത്തിന്റെ പിടിയില്‍ യൂറോപ്പ്; യുകെയില്‍ റെക്കോര്‍ഡ് ചൂട്
തീവ്ര ഉഷ്ണതരംഗത്തിന്റെ പിടിയില്‍ യൂറോപ്പ്; യുകെയില്‍ റെക്കോര്‍ഡ് ചൂട്
June 24, 2026
 വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജിദ്ദ കൗണ്‍സില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജിദ്ദ കൗണ്‍സില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
June 24, 2026
ദ്വീപിനെ മദ്യശാലയാക്കരുത്; ലക്ഷദ്വീപ് എക്‌സൈസ് റെഗുലേഷന്‍ 2026 പിന്‍വലിക്കണം - ഹംദുള്ള സഈദ് എം.പി
ദ്വീപിനെ മദ്യശാലയാക്കരുത്; ലക്ഷദ്വീപ് എക്‌സൈസ് റെഗുലേഷന്‍ 2026 പിന്‍വലിക്കണം - ഹംദുള്ള സഈദ് എം.പി
June 24, 2026
സൗദിയില്‍ വിദേശികള്‍ക്ക് ഭൂമി സ്വന്തമാക്കാം; നിര്‍ണ്ണായക നിയമത്തിന് സൗദി മന്ത്രിസഭയുടെ അംഗീകാരം
സൗദിയില്‍ വിദേശികള്‍ക്ക് ഭൂമി സ്വന്തമാക്കാം; നിര്‍ണ്ണായക നിയമത്തിന് സൗദി മന്ത്രിസഭയുടെ അംഗീകാരം
June 24, 2026
ഐക്യരാഷ്ട്രസഭയുടെ പബ്ലിക് സര്‍വീസ് അവാര്‍ഡ് സൗദി അറേബ്യയുടെ 'സഡായ'യ്ക്ക്
ഐക്യരാഷ്ട്രസഭയുടെ പബ്ലിക് സര്‍വീസ് അവാര്‍ഡ് സൗദി അറേബ്യയുടെ 'സഡായ'യ്ക്ക്
June 24, 2026
ബ്രിട്ടന്റെ മണ്ണില്‍ മലബാര്‍ രുചിയൊരുക്കി ബഷീറും ഹന്നയും : 'ഹാന്‍സ് കിച്ചണ്‍' വിജയഗാഥ
ബ്രിട്ടന്റെ മണ്ണില്‍ മലബാര്‍ രുചിയൊരുക്കി ബഷീറും ഹന്നയും : 'ഹാന്‍സ് കിച്ചണ്‍' വിജയഗാഥ
June 24, 2026
 മികച്ച വിജയം നേടിയവര്‍ക്ക് പ്രവാസി വെല്‍ഫെയര്‍ ആദരവ്
മികച്ച വിജയം നേടിയവര്‍ക്ക് പ്രവാസി വെല്‍ഫെയര്‍ ആദരവ്
June 24, 2026
ഡോ. ടി.പി മുഹമ്മദിന്റെ കവിതാ സമാഹാരം കവര്‍ പ്രകാശനം ചെയ്തു
ഡോ. ടി.പി മുഹമ്മദിന്റെ കവിതാ സമാഹാരം കവര്‍ പ്രകാശനം ചെയ്തു
June 24, 2026