l o a d i n g

ഗൾഫ്

സൗദിയില്‍ മലയാളം ഖുതുബയുള്ള ഏക പള്ളിയില്‍ പെരുന്നാള്‍ ആഘോഷിച്ച് മലയാളി സമൂഹം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 27, 2026

തായിഫ്: സൗദി അറേബ്യയില്‍ മലയാള ഭാഷയില്‍ ഖുതുബ (പെരുന്നാള്‍ പ്രഭാഷണം) നടത്താന്‍ ഔദ്യോഗിക അനുമതിയുള്ള ഏക മസ്ജിദായ തായിഫിലെ മസ്ജിദ് ബുര്‍ജില്‍ മലയാളികള്‍ ഒത്തുചേര്‍ന്ന് ഈദുല്‍ അദ്ഹാ ആഘോഷിച്ചു. തായിഫ് ജാലിയാത്ത് മലയാളം വിഭാഗം മേധാവിയും മസ്ജിദ് ബുര്‍ജിലെ ഖത്തീബുമായ സമീര്‍ സ്വലാഹി ആലപ്പുഴ പെരുന്നാള്‍ ഖുതുബയ്ക്ക് നേതൃത്വം നല്‍കി.

തൗഹീദിന്റെയും ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും മനോഹരമായ സന്ദേശമാണ് ഈദുല്‍ അദ്ഹാ മനുഷ്യരാശിക്ക് സമര്‍പ്പിക്കുന്നതെന്ന് അദ്ദേഹം പെരുന്നാള്‍ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. സൃഷ്ടാവായ അല്ലാഹുവിലേക്ക് ജീവിതം പൂര്‍ണ്ണമായി സമര്‍പ്പിക്കാനാണ് ഇബ്രാഹീം നബിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്.

'ഭാഷയുടെയും ദേശത്തിന്റെയും നിറത്തിന്റെയും അതിര്‍ത്തികള്‍ക്കപ്പുറം മനുഷ്യഹൃദയങ്ങളെ ഒന്നിപ്പിക്കേണ്ടത് സ്‌നേഹവും കരുണയും സാഹോദര്യവുമാണെന്ന് ഹജ്ജിന്റെ വിശുദ്ധ സംഗമം ലോകത്തോട് വിളിച്ചുപറയുന്നു. മനുഷ്യരെല്ലാം ഒരേ മാതാപിതാക്കളുടെ മക്കളാണ്.' - സമീര്‍ സ്വലാഹി പ്രസ്താവിച്ചു.

ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഒരേ മനസ്സോടെ ഈദ് ആഘോഷിക്കുന്ന ഈ വേളയില്‍, ഹൃദയങ്ങളില്‍ നിന്ന് പകയും അഹങ്കാരവും വിദ്വേഷവും നീക്കി പരസ്പര സ്‌നേഹവും ബഹുമാനവും സൗഹാര്‍ദ്ദവും വളര്‍ത്താന്‍ ഓരോരുത്തരും തയ്യാറാകണം. വീടുകളിലും സമൂഹത്തിലും മാനവികതയും കരുണയും വിശ്വാസവും ശക്തിപ്പെടുത്തി, മനുഷ്യരെ വേര്‍തിരിക്കുന്ന മതിലുകള്‍ തകര്‍ത്ത് ഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന ജീവിതം പടുത്തുയര്‍ത്താന്‍ പെരുന്നാള്‍ ദിനം പ്രചോദനമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ലോകമെമ്പാടുമുള്ള മനുഷ്യരുടെ ഹൃദയങ്ങളില്‍ സ്‌നേഹവും സുരക്ഷയും കരുണയും നിറയട്ടെയെന്നും, മനുഷ്യരാശിയെ അല്ലാഹു സമാധാനത്താലും ഐക്യത്താലും അനുഗ്രഹിക്കട്ടെയെന്നും പ്രാര്‍ത്ഥിച്ചാണ് ഖുതുബ സമാപിച്ചത്. തുടര്‍ന്ന് ഒത്തുചേര്‍ന്ന മലയാളി കൂട്ടായ്മ പരസ്പരം ഈദ് ആശംസകള്‍ കൈമാറി.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026