l o a d i n g

ഗൾഫ്

മക്കയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് മികച്ച സേവനം ഉറപ്പാക്കാന്‍ സൗദി പ്രതിജ്ഞാബദ്ധം -ഇസ്ലാമിക കാര്യ മന്ത്രി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 28, 2026

മിന: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും പ്രത്യേക അതിഥികളായി ഹജ്ജ് കര്‍മ്മത്തിനെത്തിയ ഇന്ത്യ, കൊസോവോ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായി സൗദി ഇസ്ലാമിക കാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ലത്തീഫ് അല്‍ അല്‍ഷെയ്ഖ് മിനയില്‍ കൂടിക്കാഴ്ച നടത്തി.

വിശുദ്ധ നഗരങ്ങളിലെ മികച്ച സൗകര്യങ്ങള്‍ക്കും കൃത്യമായ ഹജ്ജ് സംഘാടനത്തിനും അതിഥികള്‍ സല്‍മാന്‍ രാജാവിനും കിരീടാവകാശിക്കും നന്ദി അറിയിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും തീര്‍ഥാടകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിലും സൗദി അറേബ്യ ലോകത്തിന് തന്നെ മികച്ച മാതൃകയാണെന്ന് അവര്‍ പ്രശംസിച്ചു. രാജ്യത്ത് എത്തിയത് മുതല്‍ ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കുന്നത് വരെ തങ്ങള്‍ക്ക് ലഭിച്ച മികച്ച സ്വീകരണത്തെയും പരിചരണത്തെയും അവര്‍ എടുത്തുപറഞ്ഞു.

ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് പുറമെ ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, നേപ്പാള്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ ഇസ്ലാമിക പണ്ഡിതരുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. ഇസ്ലാമിനും മുസ്ലിംകള്‍ക്കും നല്‍കുന്ന സേവനങ്ങള്‍ക്കും വിശുദ്ധ മസ്ജിദുകളുടെ സംരക്ഷണത്തിനും സൗദി അറേബ്യ വഹിക്കുന്ന നേതൃത്വപരമായ പങ്കിനെ അവര്‍ അഭിനന്ദിച്ചു. തീര്‍ഥാടകര്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളുമില്ലാതെ പ്രാര്‍ത്ഥനകളില്‍ മുഴുകാന്‍ സഹായിക്കുന്ന തരത്തിലുള്ള ബോധവല്‍ക്കരണ-മാര്‍ഗ്ഗനിര്‍ദ്ദേശ പ്രവര്‍ത്തനങ്ങളെയും അവര്‍ പ്രശംസിച്ചു.

ഇത്തവണ ഈ പ്രത്യേക പ്രോഗ്രാമിന്റെ ഭാഗമായി 104 രാജ്യങ്ങളില്‍ നിന്നായി ആകെ 2,500 തീര്‍ഥാടകരാണ് സൗദിയിലെത്തിയത്. ഇതില്‍ 1,300 ആഗോള ഇസ്ലാമിക പണ്ഡിതരും പ്രമുഖ വ്യക്തിത്വങ്ങളും ഉള്‍പ്പെടുന്നു. കൂടാതെ ലൈബീരിയയില്‍ നിന്നുള്ള 200 പേരും, സുഡാനിലെ രക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളായ 1,000 പേരും ഈ സംഘത്തിലുണ്ട്.

തീര്‍ഥാടകര്‍ക്ക് സുഗമമായും സമാധാനത്തോടെയും ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും സേവനങ്ങളും ഒരുക്കാന്‍ സൗദി അറേബ്യ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി അബ്ദുല്ലത്തീഫ് അല്‍ അല്‍ഷെയ്ഖ് വ്യക്തമാക്കി.

Latest News

ഫുജൈറ വാഹനാപകടം: മരിച്ച മലയാളി കുടുംബാംഗങ്ങളുടെ വീട് സന്ദര്‍ശിച്ച് ഫുജൈറ കിരീടാവകാശി
ഫുജൈറ വാഹനാപകടം: മരിച്ച മലയാളി കുടുംബാംഗങ്ങളുടെ വീട് സന്ദര്‍ശിച്ച് ഫുജൈറ കിരീടാവകാശി
November 15, 2026
ഫുജൈറ വാഹനാപകടം: മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് ശൈഖ് തിയാബ് ബിന്‍ മുഹമ്മദ്; 14 മരണങ്ങളില്‍ നാല് പേര്‍ ഇന്ത്യക്കാര്‍
ഫുജൈറ വാഹനാപകടം: മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് ശൈഖ് തിയാബ് ബിന്‍ മുഹമ്മദ്; 14 മരണങ്ങളില്‍ നാല് പേര്‍ ഇന്ത്യക്കാര്‍
November 15, 2026
ഗള്‍ഫില്‍ സംഘര്‍ഷം രൂക്ഷം; ബഹ്റൈനിലെ യു.എസ് താവളത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം
ഗള്‍ഫില്‍ സംഘര്‍ഷം രൂക്ഷം; ബഹ്റൈനിലെ യു.എസ് താവളത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം
November 15, 2026
ചാല സ്വര്‍ണക്കവര്‍ച്ചക്കു പിന്നില്‍ ബിസിനസ് തര്‍ക്കം, അഞ്ചുപേര്‍ അറസ്റ്റില്‍
ചാല സ്വര്‍ണക്കവര്‍ച്ചക്കു പിന്നില്‍ ബിസിനസ് തര്‍ക്കം, അഞ്ചുപേര്‍ അറസ്റ്റില്‍
November 15, 2026
ഐ.പി.എല്‍ സ്ഥാപകന്‍ ലളിത് മോദി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു
ഐ.പി.എല്‍ സ്ഥാപകന്‍ ലളിത് മോദി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു
November 15, 2026
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായില്‍, ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായില്‍, ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു
November 15, 2026
റിയാദിനെ ലക്ഷ്യമിട്ട മിസൈലുകള്‍  സൗദി പ്രതിരോധസേന തകര്‍ത്തു;  ബഹ്‌റൈനിലും മുന്നറിയിപ്പ്
റിയാദിനെ ലക്ഷ്യമിട്ട മിസൈലുകള്‍ സൗദി പ്രതിരോധസേന തകര്‍ത്തു; ബഹ്‌റൈനിലും മുന്നറിയിപ്പ്
November 15, 2026
 ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
November 14, 2026
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
November 14, 2026
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
November 14, 2026