മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) ബഹ്‌റൈന്‍ ലേഡീസ് വിംഗ് സംഘടിപ്പിച്ച ''പെരുന്നാള്‍ രാവ്'' പരിപാടി ബി.എം.സി ഓഡിറ്റോറിയത്തില്‍ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. കുടുംബസൗഹൃദ അന്തരീക്ഷത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രേഗസ്ന സുധി, പ്രിയങ്ക ജിതേഷ് എന്നിവര്‍ വേദി നിയന്ത്രിച്ചു. ലേഡീസ് വിംഗിന്റെയും ചില്‍ഡ്രന്‍സ് വിംഗിന്റെയും സജീവ പങ്കാളിത്തം കൊണ്ട് പരിപാടി ഏറെ ശ്രദ്ധേയമായി.
ലേഡീസ് വിംഗ് കണ്‍വീനര്‍ സജ്ന ഷാനൂബിന്റെ നേതൃത്വത്തില്‍ ജോയിന്റ് കണ്‍വീനര്‍മാരായ അഞ്ജലി സുജീഷ്, ഷറീന ഖാലിദ് എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു.
അതോടൊപ്പം, കെ.പി.എഫ് ലേഡീസ് വിംഗ് പുതുതായി പുറത്തിറക്കാനിരിക്കുന്ന മാഗസിന്റെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. വനിതാ അംഗങ്ങളുടെ സൃഷ്ടിപരമായ കഴിവുകളും സാമൂഹിക ഇടപെടലുകളും ഉള്‍ക്കൊള്ളുന്ന മാഗസിന്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മുഖം നല്‍കുമെന്ന് ലേഡീസ് വിംഗ് പ്രതിനിധികള്‍ അറിയിച്ചു.
Related News