l o a d i n g

ഗൾഫ്

ഈദ് ആഘോഷത്തിന്റെ ആവേശം പകര്‍ന്ന് ജിസാനില്‍ 'ജല ഈദ് ഫെസ്റ്റ് - 2026'

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 29, 2026

ജിസാന്‍: 'ജല' ജിസാന്‍ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച 'ജല ഈദ് ഫെസ്റ്റ് - 2026' ജിസാനിലെ പ്രവാസി മലയാളി സമൂഹത്തിന് വര്‍ണാഭമായ അനുഭവമായി. പ്രവാസികളും കുടുംബങ്ങളും ഒത്തുചേര്‍ന്ന ഈദാഘോഷം പരിപാടികളുടെ വൈവിധ്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഗാനാലാപനം, മിമിക്രി, വിവിധ കലാ-കായിക പരിപാടികള്‍, കുട്ടികളുടെ നൃത്തങ്ങള്‍ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി.

അബുഅരീഷ് അല്‍ഖാദി ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷപരിപാടികള്‍ 'ജല' രക്ഷാധികാരിയും ആക്ടിംഗ് ജനറല്‍ സെക്രട്ടറിയുമായ സണ്ണി ഓതറ ഉദ്ഘാടനം ചെയ്തു. സാഹോദര്യത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശം നല്‍കുന്ന ഈദ്, പുതിയ കാലത്ത് മാനവികതയുടെ പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു. ഏരിയ പ്രസിഡന്റ് സലിം മൈസൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി അന്തുഷ ചെട്ടിപ്പടി ഈദ് സന്ദേശം നല്‍കി.

ജല കേന്ദ്ര കമ്മിറ്റി ട്രഷറര്‍ ഡോ. ജോ വര്‍ഗീസ്, വൈസ് പ്രസിഡന്റ് ഡോ. രമേഷ് മൂച്ചിക്കല്‍, സംഘാടക സമിതി ചെയര്‍മാന്‍ ജബ്ബാര്‍ പാലക്കാട്, നൗഷാദ് പുതിയതോപ്പില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സംഘാടക സമിതി കണ്‍വീനര്‍ ജോര്‍ജ് തോമസ് സ്വാഗതവും ജല അബുഅരീഷ് യൂണിറ്റ് സെക്രട്ടറി വത്സരാജന്‍ നന്ദിയും പറഞ്ഞു.

പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി നടത്തിയ പാചകമത്സരം, വടംവലി, പഞ്ചഗുസ്തി, കസേരകളി, കുട്ടികളുടെ ചിത്രരചന, ചായം കൊടുക്കല്‍ തുടങ്ങിയ വിവിധ മത്സരങ്ങള്‍ ഈദ് ആഘോഷത്തിന് ആവേശം പകര്‍ന്നു. വാശിയേറിയ വടംവലി മത്സരത്തില്‍ 'ജല' അബുഅരീഷ് ടീമും പ്രീതി ജോര്‍ജ്ജ് നയിച്ച ടീമും വിജയികളായി. രാജേഷ്, അഭിലാഷ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഗാനാലാപനം ആഘോഷ പരിപാടികള്‍ക്ക് മികവേകി. രാജേഷ് ആലപ്പുഴ അവതരിപ്പിച്ച മിമിക്രി കാണികളില്‍ ചിരിപടര്‍ത്തി. സാധ്വിക സൂരജ്, എവ്‌ലിന്‍ ജോര്‍ജ്, സൈറ ജിനു, നോറ ജിനു, ഐന സജീര്‍ എന്നിവര്‍ അവതരിപ്പിച്ച നൃത്തങ്ങള്‍ ഏറെ ഹൃദ്യമായി.

വിവിധ മത്സരങ്ങളില്‍ വിജയികളായ ഷാഹിന്‍ കെവിടന്‍, സോജി വര്‍ഗീസ്, പ്രീതി ജോര്‍ജ്ജ്, ഷീജ കോശി, അഞ്ജലി അപ്പുക്കുട്ടന്‍, സഫീന ഷാഹിന്‍, ഫാത്തിമ ഫിര്‍ദൗസ്, മോനിഷ, ഷിമില്‍, നന്ദു, സനല്‍ കുമാര്‍, ഡോ. അനീഷ്, ആന്റോ, ഡോ. ലിന്‍, സാരംഗ് സൂരജ്, ആന്റണി അനീഷ്, ബിന്‍സി, അലോന അനൂപ്, ഖദീജ എന്നിവര്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങളും ട്രോഫികളും നല്‍കി. ജല സമ്മാന പദ്ധതിയില്‍ വിജയികളായവര്‍ക്കും കുട്ടികള്‍ക്കുമുള്ള സമ്മാനങ്ങള്‍ നൗഷാദ് പുതിയതോപ്പില്‍, ഡോ. ജോ വര്‍ഗീസ്, ഡോ. രമേഷ് മൂച്ചിക്കല്‍, എ. ലീമ എന്നിവര്‍ വിതരണം ചെയ്തു.

ജല കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഫൈസല്‍ മേലാറ്റൂര്‍, വൈസ് പ്രസിഡന്റ് ഹനീഫ മൂന്നിയൂര്‍, ഗഫൂര്‍ പൊന്നാനി, സാദിഖ് പരപ്പനങ്ങാടി, സജീഷ് അമ്മാരമ്പത്ത്, അബ്ദുല്‍ കരീം, വത്സരാജന്‍, അഷ്റഫ് മണ്ണാര്‍ക്കാട്, നജൂം, വിനോദന്‍, കലേഷ്, സനീഷ്, ജാബിര്‍, കുടുംബവേദി ജനറല്‍ കണ്‍വീനര്‍ പ്രീതി ജോര്‍ജ്ജ്, കണ്‍വീനര്‍മാരായ ഗീത ജോ വര്‍ഗീസ്, ആശിഫ സജീര്‍, ഷീജ കോശി, ആനി അനൂപ്, അഞ്ജലി അപ്പുക്കുട്ടന്‍, ശ്രീരേഖ, പ്രിന്‍സ് കല്ലുംമൂട്ടില്‍, സൂരജ്, ബാലന്‍ കൊടുങ്ങല്ലൂര്‍, കോശി, സമീര്‍ പരപ്പനങ്ങാടി, സാഗര്‍, നിഷാര്‍ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജിസാന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് പ്രവാസികളും മലയാളി കുടുംബങ്ങളും ആഘോഷപരിപാടികളില്‍ പങ്കുചേര്‍ന്നു.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026