l o a d i n g

ഗൾഫ്

യു.എ.ഇയില്‍ ജൂണിലും ഇന്ധനവില വര്‍ധിച്ചേക്കും; തുടര്‍ച്ചയായ നാലാം മാസം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 30, 2026

ദുബായ്: ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്ന നിലയില്‍ തുടരുന്ന പശ്ചാത്തലത്തില്‍, യു.എ.ഇയില്‍ ജൂണ്‍ മാസത്തിലും ഇന്ധനവില വര്‍ധിച്ചേക്കുമെന്ന് സൂചന. ഇതോടെ തുടര്‍ച്ചയായ നാലാം മാസമാണ് രാജ്യത്ത് ഇന്ധനവില ഉയരുന്നത്. എന്നാല്‍, മുന്‍ മാസങ്ങളെ അപേക്ഷിച്ച് ജൂണിലെ വിലവര്‍ധനവ് വളരെ കുറവായിരിക്കാനാണ് സാധ്യത.

മേയ് മാസത്തില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് ശരാശരി 103 ഡോളര്‍ എന്ന നിരക്കിലായിരുന്നു. ഇത് ഏപ്രിലിലെ ശരാശരി വിലയായ 99 ഡോളറിനേക്കാള്‍ കൂടുതലാണ്. ഇതാണ് യു.എ.ഇയിലെ ആഭ്യന്തര ഇന്ധനവിലയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ശരാശരി വില വിലയിരുത്തി മാസാവസാനമാണ് യു.എ.ഇ അടുത്ത മാസത്തെ ഇന്ധനവില പ്രഖ്യാപിക്കുന്നത്. അതേസമയം, യു.എസ്-ഇറാന്‍ ചര്‍ച്ചകളിലെ പുരോഗതിയെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ക്രൂഡ് ഓയില്‍ വില ബാരലിന് 91 ഡോളറിലേക്ക് താണിരുന്നു. എണ്ണവിലയിലെ ഈ നേരിയ കുറവ് ജൂണില്‍ വലിയ വിലക്കയറ്റം ഉണ്ടാകില്ലെന്ന ആശ്വാസം നല്‍കുന്നുണ്ടെങ്കിലും, പെട്ടെന്നൊരു വിലക്കുറവിന് വഴിതുറക്കില്ല.

മേയ് മാസത്തില്‍ സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 3.66 ദിര്‍ഹവും, സ്‌പെഷ്യല്‍ 95-ന് 3.55 ദിര്‍ഹവും, ഇ-പ്ലസിന് 3.48 ദിര്‍ഹവുമായിരുന്നു വില. ഫെബ്രുവരിയിലെ വിലയുമായി (സൂപ്പര്‍ 98 - 2.45 ദിര്‍ഹം) താരതമ്യം ചെയ്യുമ്പോള്‍ പെട്രോള്‍ വിലയില്‍ ഏകദേശം 50 ശതമാനത്തോളം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജൂണില്‍ നേരിയ വിലവര്‍ധനവോ അല്ലെങ്കില്‍ മേയ് മാസത്തിലെ അതേ വിലയോ തുടരാനാണ് സാധ്യത.

ആഗോള എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത നിയന്ത്രണങ്ങളാണ് എണ്ണവില ഉയര്‍ന്ന നിലയില്‍ തുടരാന്‍ പ്രധാന കാരണം. മാര്‍ച്ചിനെ അപേക്ഷിച്ച് മേഖലയില്‍ ആശങ്കകള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും വിതരണ ശൃംഖല പൂര്‍ണ്ണമായി സാധാരണ നിലയിലായിട്ടില്ല. കൂടാതെ യു.എസ്-ഇറാന്‍ ആണവ ചര്‍ച്ചകളിലെ അനിശ്ചിതത്വങ്ങളും വിപണിയെ സ്വാധീനിക്കുന്നുണ്ട്.

2015 മുതല്‍ യു.എ.ഇ അന്താരാഷ്ട്ര വിപണിക്ക് അനുസൃതമായാണ് ഇന്ധനവില നിശ്ചയിക്കുന്നത്. ഒരു മാസത്തെ അന്താരാഷ്ട്ര വിലയുടെ ശരാശരിയാണ് അടുത്ത മാസത്തെ ആഭ്യന്തര വിലയെ സ്വാധീനിക്കുന്നത്.

Latest News

ഫുജൈറ വാഹനാപകടം: മരിച്ച മലയാളി കുടുംബാംഗങ്ങളുടെ വീട് സന്ദര്‍ശിച്ച് ഫുജൈറ കിരീടാവകാശി
ഫുജൈറ വാഹനാപകടം: മരിച്ച മലയാളി കുടുംബാംഗങ്ങളുടെ വീട് സന്ദര്‍ശിച്ച് ഫുജൈറ കിരീടാവകാശി
November 15, 2026
ഫുജൈറ വാഹനാപകടം: മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് ശൈഖ് തിയാബ് ബിന്‍ മുഹമ്മദ്; 14 മരണങ്ങളില്‍ നാല് പേര്‍ ഇന്ത്യക്കാര്‍
ഫുജൈറ വാഹനാപകടം: മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് ശൈഖ് തിയാബ് ബിന്‍ മുഹമ്മദ്; 14 മരണങ്ങളില്‍ നാല് പേര്‍ ഇന്ത്യക്കാര്‍
November 15, 2026
ഗള്‍ഫില്‍ സംഘര്‍ഷം രൂക്ഷം; ബഹ്റൈനിലെ യു.എസ് താവളത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം
ഗള്‍ഫില്‍ സംഘര്‍ഷം രൂക്ഷം; ബഹ്റൈനിലെ യു.എസ് താവളത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം
November 15, 2026
ചാല സ്വര്‍ണക്കവര്‍ച്ചക്കു പിന്നില്‍ ബിസിനസ് തര്‍ക്കം, അഞ്ചുപേര്‍ അറസ്റ്റില്‍
ചാല സ്വര്‍ണക്കവര്‍ച്ചക്കു പിന്നില്‍ ബിസിനസ് തര്‍ക്കം, അഞ്ചുപേര്‍ അറസ്റ്റില്‍
November 15, 2026
ഐ.പി.എല്‍ സ്ഥാപകന്‍ ലളിത് മോദി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു
ഐ.പി.എല്‍ സ്ഥാപകന്‍ ലളിത് മോദി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു
November 15, 2026
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായില്‍, ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായില്‍, ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു
November 15, 2026
റിയാദിനെ ലക്ഷ്യമിട്ട മിസൈലുകള്‍  സൗദി പ്രതിരോധസേന തകര്‍ത്തു;  ബഹ്‌റൈനിലും മുന്നറിയിപ്പ്
റിയാദിനെ ലക്ഷ്യമിട്ട മിസൈലുകള്‍ സൗദി പ്രതിരോധസേന തകര്‍ത്തു; ബഹ്‌റൈനിലും മുന്നറിയിപ്പ്
November 15, 2026
 ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
November 14, 2026
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
November 14, 2026
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
November 14, 2026