l o a d i n g

ഗൾഫ്

'പാടിയും പെയ്തും നിറഞ്ഞ ഈദ് സന്ധ്യ'' കലയുടെ വര്‍ണങ്ങളില്‍ തെളിഞ്ഞ സാംസ്‌കാരിക സംഗമം

Thumbnail

ജിദ്ദ: ജിദ്ദയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ബഗ്ദാദിയയും സ്വരലയ കലാവേദി ജിദ്ദയും ചേര്‍ന്ന് സംഘടിപ്പിച്ച ''ലൈലാലി അല്‍ ഈദ്'' എന്ന കലാ-സാംസ്‌കാരിക മഹോത്സവം ബഗ്ദാദിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ വര്‍ണാഭമായി നടന്നു. ഈദ് സന്തോഷത്തിന്റെ താളത്തില്‍ കലയും സംഗീതവും സാഹിത്യവും ഒത്തുചേര്‍ന്നപ്പോള്‍ പ്രവാസലോകത്തിന് അത് ഹൃദയസ്പര്‍ശിയായ ഒരു അനുഭവമായി മാറി.

അറബിക്-ഇംഗ്ലീഷ് കഥാരചന, കളറിംഗ്, പെയിന്റിംഗ്, സൂപ്പര്‍ സിംഗിംഗ്, മെഹന്തി മത്സരങ്ങളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ആവേശത്തോടെ പങ്കെടുത്തു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ പങ്കാളിത്തം പരിപാടിക്ക് അന്താരാഷ്ട്ര നിലവാരവും വൈവിധ്യവും പകര്‍ന്നു. കുഞ്ഞു പ്രതിഭകള്‍ തങ്ങളുടെ നിറങ്ങളാലും വാക്കുകളാലും ഗാനങ്ങളാലും വേദിയെ സജീവമാക്കി.

പരിപാടിയുടെ വിജയത്തിന് ബാദ്ഷാ, ഷാജി, നാസര്‍ മോങ്ങം, ശ്രീധ ടീച്ചര്‍, മറിയം ടീച്ചര്‍, റാഫി, ഹാരിസ് എന്നിവര്‍ നേതൃത്വം നല്‍കി. മത്സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് വക സമ്മാനങ്ങള്‍ വിതരണം ചെയ്തു. മത്സരങ്ങളുടെ വിധിനിര്‍ണയ ചുമതല ഷാക്കിറ അസീസ്, കുബ്രാ ലത്തീഫ്, സലീന മുസാഫിര്‍ എന്നിവര്‍ നിര്‍വ്വഹിച്ചു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ബഗ്ദാദിയ മാനേജര്‍മാരായ അന്‍സാരി, അമര്‍നാഥ്, റോഷ്‌ന എന്നിവര്‍ പരിപാടിക്ക് പൂര്‍ണ്ണ പിന്തുണയുമായി സജീവമായി പങ്കെടുത്തു.

തുടര്‍ന്ന് നടന്ന സംഗീത പരിപാടിയില്‍ റൈസ, അബ്ദുള്ള, വസീം, നിസാര്‍ കരുനാഗപ്പള്ളി എന്നിവര്‍ അവതരിപ്പിച്ച ഗാനങ്ങള്‍ വേദിയെ സംഗീതസാന്ദ്രമാക്കി. കല, സംഗീതം, സാഹിത്യം, സൗഹൃദം എന്നിവയുടെ സമന്വയമായി മാറിയ ഈ സാംസ്‌കാരിക സംഗമം പ്രവാസി സമൂഹത്തിന്റെ ഹൃദയങ്ങളില്‍ മറക്കാനാവാത്ത ഒരു ഓര്‍മ്മയായി മാറി.

Photo

Latest News

ഹജ്ജ് സമാപന ശേഷം പുണ്യനഗരങ്ങളില്‍ വിപുലമായ ശുചീകരണ-നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് സൗദി അറേബ്യ
ഹജ്ജ് സമാപന ശേഷം പുണ്യനഗരങ്ങളില്‍ വിപുലമായ ശുചീകരണ-നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് സൗദി അറേബ്യ
May 31, 2026
 ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ പാലക്കാട് ജില്ലാ സമ്മേളനവും കുടുംബസംഗമവും നടന്നു
ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ പാലക്കാട് ജില്ലാ സമ്മേളനവും കുടുംബസംഗമവും നടന്നു
May 31, 2026
സന്ദീപ് വാരിയര്‍ക്കു നേരെ വധഭീഷണി
സന്ദീപ് വാരിയര്‍ക്കു നേരെ വധഭീഷണി
May 31, 2026
 പാമ്പ് കടിച്ചത് ഉറുമ്പാണെന്ന് തെറ്റിദ്ധരിച്ച് ചികിത്സ വൈകിയ പെണ്‍കുട്ടി മരിച്ചു
പാമ്പ് കടിച്ചത് ഉറുമ്പാണെന്ന് തെറ്റിദ്ധരിച്ച് ചികിത്സ വൈകിയ പെണ്‍കുട്ടി മരിച്ചു
May 31, 2026
 ചാമ്പ്യന്‍സ് ലീഗ് വിജയം അക്രമത്തില്‍ കലാശിച്ചു; പാരിസില്‍ വ്യാപക അക്രമം, 280-ലധികം പേര്‍ അറസ്റ്റില്‍
ചാമ്പ്യന്‍സ് ലീഗ് വിജയം അക്രമത്തില്‍ കലാശിച്ചു; പാരിസില്‍ വ്യാപക അക്രമം, 280-ലധികം പേര്‍ അറസ്റ്റില്‍
May 31, 2026
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീണു; ആഴ്‌സണലിനെ തകര്‍ത്ത് പി.എസ്.ജിക്ക് വീണ്ടും ചാമ്പ്യന്‍സ് ലീഗ് കിരീടം
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീണു; ആഴ്‌സണലിനെ തകര്‍ത്ത് പി.എസ്.ജിക്ക് വീണ്ടും ചാമ്പ്യന്‍സ് ലീഗ് കിരീടം
May 31, 2026
 ഹജ്ജ് കര്‍മ്മത്തിന് പിന്നാലെ ഡോ. സുലേഖ മക്കയില്‍ നിര്യാതയായി; ജന്മനാടിന് നോവായി 'സാന്ത്വനത്തിന്റെ' വിയോഗം
ഹജ്ജ് കര്‍മ്മത്തിന് പിന്നാലെ ഡോ. സുലേഖ മക്കയില്‍ നിര്യാതയായി; ജന്മനാടിന് നോവായി 'സാന്ത്വനത്തിന്റെ' വിയോഗം
May 31, 2026
'പാടിയും പെയ്തും നിറഞ്ഞ ഈദ് സന്ധ്യ''  കലയുടെ വര്‍ണങ്ങളില്‍ തെളിഞ്ഞ സാംസ്‌കാരിക സംഗമം
'പാടിയും പെയ്തും നിറഞ്ഞ ഈദ് സന്ധ്യ'' കലയുടെ വര്‍ണങ്ങളില്‍ തെളിഞ്ഞ സാംസ്‌കാരിക സംഗമം
May 31, 2026
തീര്‍ത്ഥാടകരുടെ നിര്‍ദ്ദേശങ്ങള്‍ തേടി സൗദി ഹജ്ജ്-ഉംറ മന്ത്രി; അടുത്ത ഹജ്ജ് സീസണ്‍ കൂടുതല്‍ മികച്ചതാക്കാന്‍ ചുവടുവെപ്പ്
തീര്‍ത്ഥാടകരുടെ നിര്‍ദ്ദേശങ്ങള്‍ തേടി സൗദി ഹജ്ജ്-ഉംറ മന്ത്രി; അടുത്ത ഹജ്ജ് സീസണ്‍ കൂടുതല്‍ മികച്ചതാക്കാന്‍ ചുവടുവെപ്പ്
May 31, 2026
ഹാജിമാര്‍ മടങ്ങുന്നു, രാജാവിന്റെ സമ്മാനവുമായി...
ഹാജിമാര്‍ മടങ്ങുന്നു, രാജാവിന്റെ സമ്മാനവുമായി...
May 31, 2026