l o a d i n g

ഗൾഫ്

ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ്, കൊല്ലം സ്വദേശിയടക്കം നാലുപേര്‍ പിടിയില്‍

Thumbnail

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മായില്‍ പൊന്നന്‍ (40) ആണ് മരിച്ചത്. ടിക് ടോക്കിലൂടെയുണ്ടായ തര്‍ക്കവും വെല്ലുവിളിയുമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊല്ലം സ്വദേശിയായ പ്രതിയടക്കം നാലുപേരെ ഷാര്‍ജ പോലീസ് കസ്റ്റഡിയിലെടുത്തു.

ടിക് ടോക്കിലെ വെല്ലുവിളിക്ക് ശേഷം പ്രതിയെ കാണാന്‍ ഷാര്‍ജ അല്‍ നഹ്ദയില്‍ ഇസ്മായില്‍ എത്തുകയായിരുന്നവെന്ന് പറയുന്നു. തുര്‍ന്ന് പൊതു സ്ഥലത്തുവെച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു. ഇതിന്‍ഖെ ദൃശ്യങ്ങള്‍ ഷാര്‍ജ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇസ്മായില്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ടിക് ടോക്കില്‍ വെല്ലുവിളി നടത്തിയ കൊല്ലം സ്വദേശിയാണ് കേസിലെ മുഖ്യ പ്രതിയെന്നാണ് സൂചന.

വര്‍ഷങ്ങളായി ദുബായില്‍ ജോലി ചെയ്യുകയായിരുന്നു ഇസ്മായില്‍. ഭാര്യയും മക്കളും നാട്ടിലാണ്. ഇസ്മായിലിന്റെ സഹോദരന്‍ ജുബൈറും ദുബായിലുണ്ട്. അല്‍ ഖാസ്മിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

Latest News

വിപുല്‍ സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍

June 2, 2026
 ഹജ്ജ് ഒരുക്കങ്ങള്‍ക്കിടയിലും നേട്ടങ്ങളുടെ കൊയ്ത്തുമായി സൗദി അറേബ്യ; മെയ് മാസത്തില്‍ അന്താരാഷ്ട്ര തലത്തില്‍ വന്‍ മുന്നേറ്റം

യു.എസ് - ഇറാന്‍ ചര്‍ച്ചകള്‍ പ്രതിസന്ധിയില്‍; യുദ്ധം അനിവാര്യമെന്ന് ഇറാന്‍ സൈനിക മേധാവി

ജാമിഅ സഅദിയ്യ സൗദി നാഷണല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം

ചക്കുവള്ളി പ്രവാസി കൂട്ടായ്മ ചികിത്സാ ധനസഹായം കൈമാറി
ചക്കുവള്ളി പ്രവാസി കൂട്ടായ്മ ചികിത്സാ ധനസഹായം കൈമാറി
June 2, 2026
ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ്, കൊല്ലം സ്വദേശിയടക്കം നാലുപേര്‍ പിടിയില്‍
ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ്, കൊല്ലം സ്വദേശിയടക്കം നാലുപേര്‍ പിടിയില്‍
June 2, 2026
അബുദാബിയില്‍ വാടക വര്‍ദ്ധനവിന് താല്‍ക്കാലിക വിലക്ക്, വാടകക്കാര്‍ക്ക് ആശ്വാസം

സൗദിയില്‍ രണ്ട് മലയാളികള്‍ മരിച്ചു; പെരുമ്പാവൂര്‍ സ്വദേശി അപകടത്തിലും തൃശൂര്‍ സ്വദേശി രോഗബാധയെത്തുടര്‍ന്നുമാണ് മരിച്ചത്

 പീസ് വാലി.... Peace Valley  സമാധാനത്തിന്റെ താഴ് വരയിലെ അകം തണുപ്പിച്ച ദിനരാത്രങ്ങൾ....

ഇറാനിയന്‍ തീര്‍ഥാടകരുടെ മടക്കയാത്ര ആരംഭിച്ചു; സൗദിക്ക് നന്ദി അറിയിച്ച് ഇറാന്‍ സ്ഥാനപതി