l o a d i n g

ഗൾഫ്

സൗദിയില്‍ ഈ വര്‍ഷം കടുത്ത വേനല്‍; താപനില സാധാരണയേക്കാള്‍ ഉയര്‍ന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 4, 2026

ജിദ്ദ: സൗദി അറേബ്യയില്‍ ഈ വര്‍ഷത്തെ വേനല്‍ക്കാലത്ത് രാജ്യത്തുടനീളം താപനില സാധാരണയേക്കാള്‍ ഉയര്‍ന്നേക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (NCM) മുന്നറിയിപ്പ്. അതേസമയം, വിവിധ പ്രദേശങ്ങളില്‍ മഴയുടെ അളവ് സാധാരണ നിലയിലോ അതില്‍ കുറവോ ആയിരിക്കുമെന്നും കാലാവസ്ഥാ പ്രവചന റിപ്പോര്‍ട്ടില്‍ പറയുന്നു.

ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട സീസണല്‍ കാലാവസ്ഥാ റിപ്പോര്‍ട്ട് പ്രകാരം ജൂണ്‍ മാസത്തില്‍ രാജ്യത്തുടനീളം സാധാരണ നിലയിലുള്ള മഴ ലഭിക്കാനാണ് സാധ്യത. എന്നാല്‍ ജിസാന്‍, ബാഹ, മക്ക, അസീര്‍, മദീന, റിയാദ്, ഖസീം, ഹായില്‍, തബൂക്ക് എന്നീ പ്രദേശങ്ങളില്‍ താപനില സാധാരണയേക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ജിസാന്‍, ബാഹ, അസീര്‍, മക്കയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ താപനില സാധാരണയേക്കാള്‍ 1.6 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. ജൂലൈ മാസത്തില്‍ ജിസാന്‍, ബാഹ, അസീറിന്റെ ചില ഭാഗങ്ങള്‍, മക്ക, നജ്‌റാന്‍, കിഴക്കന്‍ പ്രവിശ്യകള്‍ (ഈസ്റ്റേണ്‍ റീജിയന്‍) എന്നിവിടങ്ങളില്‍ സാധാരണയേക്കാള്‍ കുറഞ്ഞ മഴയേ ലഭിക്കൂ. എന്നാല്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ മഴ സാധാരണ നിലയിലായിരിക്കും.

വേനല്‍ക്കാലത്തെ നേരിടുന്നതിനായുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനും കൃത്യമായ ആസൂത്രണങ്ങള്‍ നടത്തുന്നതിനുമായി ഔദ്യോഗിക ചാനലുകള്‍ വഴി പുറപ്പെടുവിക്കുന്ന കാലാവസ്ഥാ റിപ്പോര്‍ട്ടുകളും അപ്ഡേറ്റുകളും നിരന്തരം പിന്തുടരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിവിധ സര്‍വീസ്-ഓപ്പറേഷണല്‍ മേഖലകളോട് അഭ്യര്‍ത്ഥിച്ചു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026