l o a d i n g

ഗൾഫ്

ഹറം ചരിത്രം വിളിച്ചോതുന്ന അപൂര്‍വ പുരാവസ്തു പ്രദര്‍ശനം സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവമാകുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 4, 2026

മക്ക: മക്കയിലെ ഗ്രാന്‍ഡ് മസ്ജിദിന്റെ (മസ്ജിദുല്‍ ഹറം) ദശാബ്ദങ്ങള്‍ പഴക്കമുള്ള വികസന ചരിത്രവും സേവനങ്ങളും വിളിച്ചോതുന്ന അപൂര്‍വ പുരാവസ്തുക്കളുടെ പ്രദര്‍ശനം സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവമാകുന്നു. 'എക്‌സിബിഷന്‍ ഓഫ് ദി ടു ഹോളി മോസ്‌ക്‌സ് ആര്‍ക്കിടെക്ചര്‍' ആണ് ചരിത്രരേഖകളും അപൂര്‍വ വസ്തുക്കളും പ്രദര്‍ശിപ്പിച്ചുകൊണ്ട് സന്ദര്‍ശകരുടെ അനുഭവം സമ്പന്നമാക്കുന്നത്.

മുന്‍കാലങ്ങളില്‍ ഹജറുല്‍ അസ്വദിന് (കറുത്ത ശില) സമീപം സ്ഥാപിച്ചിരുന്ന, മാര്‍ബിള്‍ അടിത്തറയോട് കൂടിയ ഒരു മരപ്പീഠം ഈ പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. കഅബയെ വലംവെക്കുന്ന (ത്വവാഫ്) തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാനും സുഗമമായ സഞ്ചാരം ഉറപ്പാക്കാനുമായി സുരക്ഷാ ഉദ്യോഗസ്ഥര്‍ നിന്നിരുന്നത് ഈ പീഠത്തിന്മേലായിരുന്നു. ആധുനിക സാങ്കേതികവിദ്യകളും അത്യാധുനിക സംവിധാനങ്ങളും നിലവില്‍ വരുന്നതിന് മുന്‍പ്, ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഉപയോഗിച്ചിരുന്ന ആദ്യകാല പ്രായോഗിക മാര്‍ഗ്ഗങ്ങളെ ഈ പുരാവസ്തു എടുത്തുകാണിക്കുന്നു. വന്‍തിരക്കുള്ള സമയങ്ങളില്‍ ഉംറ തീര്‍ത്ഥാടകരുടെയും മറ്റ് സന്ദര്‍ശകരുടെയും സുഗമമായ നീക്കത്തിന് ഈ സംവിധാനം എത്രത്തോളം സഹായകരമായിരുന്നുവെന്ന് എക്‌സിബിഷന്‍ സന്ദര്‍ശകര്‍ക്ക് വിശദീകരിച്ചുനല്‍കുന്നുണ്ട്.

മസ്ജിദുല്‍ ഹറാമിന്റെയും മസ്ജിദുന്നബവിയുടെയും ചരിത്രം കൃത്യമായി രേഖപ്പെടുത്തുക, കാലാകാലങ്ങളായി അവിടെയുണ്ടായ വാസ്തുവിദ്യാ-സേവന വികസനങ്ങള്‍ പുരാവസ്തുക്കള്‍, ചിത്രങ്ങള്‍, ചരിത്രരേഖകള്‍ എന്നിവ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പ്രദര്‍ശന ലക്ഷ്യം.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026