l o a d i n g

ഗൾഫ്

റാങ്ക് തിളക്കവുമായി ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ വിദ്യാര്‍ത്ഥിനി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 8, 2026

ദമ്മാം: മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ബി.എസ്.സി ബയോ ഇന്‍ഫര്‍മാറ്റിക്‌സ് പരീക്ഷയില്‍ മൂന്നാം റാങ്ക് നേടി ദമ്മാമിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ മുന്‍ വിദ്യാര്‍ത്ഥിനിയായ തന്‍സീറാ സിദ്ധിഖ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ദമ്മാമിലെ അറിയപ്പെടുന്ന കരകൗശല നിര്‍മാണ വിദഗ്ധനായ സിദ്ദീഖ് ആലുവയുടെയും നസീമയുടെയും മകളായ തന്‍സീറാ, തന്റെ അക്കാദമിക മികവിലൂടെ കുടുംബത്തിനും അധ്യാപകര്‍ക്കും സുഹൃത്തുക്കള്‍ക്കും അഭിമാനമായി മാറിയിരിക്കുകയാണ്.

ഏഴാം ക്ലാസ് വരെ ദമ്മാമിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലും കുറച്ചുകാലം അല്‍-മുന സ്‌കൂളിലും വിദ്യാഭ്യാസം തുടര്‍ന്ന തന്‍സീറാ, ബാല്യകാലം മുതല്‍ തന്നെ പഠനത്തിലും , ചിത്ര രചന , കരകൗശല നിര്‍മ്മാണം എന്നിവയില്‍ മികവ് പുലര്‍ത്തിയിരുന്നതായി ദമ്മാം സലാമത്ത് കോര്‍ണര്‍ റെസിഡന്‍സ് കൂട്ടായ്മയുടെ കണ്‍വീനര്‍ അഷ്റഫ് വടകര പറഞ്ഞു. തന്‍സീറയുടെ ഈ നേട്ടം പ്രവാസി സമൂഹത്തിന് അഭിമാനകരമാണ്.

മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ബയോ ഇന്‍ഫര്‍മാറ്റിക്‌സ് ബിരുദ പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിക്കൊണ്ട് തന്‍സീറാ തന്റെ കഴിവും അര്‍പ്പണബോധവും ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി പേര്‍ തന്‍സീറയ്ക്കും കുടുംബത്തിനും അഭിനന്ദനങ്ങള്‍ അറിയിച്ചു. ഈ നേട്ടം ഭാവിയില്‍ ശാസ്ത്ര-സാങ്കേതിക രംഗങ്ങളില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാനുള്ള പ്രചോദനമാകട്ടെയെന്ന് അധ്യാപകരും സുഹൃത്തുക്കളും ആശംസിച്ചു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026