തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രവാസികാര്യ വകുപ്പായ നോര്‍ക്കയുടെ ഡയറക്ടറായും നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും ആസിഫ് കെ യൂസഫ് ഐ.എ.എസ് ചുമതലയേറ്റു. നിലവില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായും, 2024 നവംബര്‍ 16 മുതല്‍ കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (മില്‍മ) മാനേജിംഗ് ഡയറക്ടറായും പ്രവര്‍ത്തിച്ചു വരികയായിരുന്നു. ലോക കേരള സഭ ഡയറക്ടര്‍ കൂടിയാണ് ആസിഫ് കെ യൂസഫ്. 2016 ബാച്ചിലെ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് കേരള കേഡര്‍ ഉദ്യോഗസ്ഥനായ ആസിഫ് കെ യൂസഫ് എറണാകുളം സ്വദേശിയാണ്.
Related News