l o a d i n g

ഗൾഫ്

സോഷ്യല്‍ മീഡിയയിലൂടെ അയല്‍രാജ്യത്തെ അധിക്ഷേപിച്ചു; സൗദി പൗരനെതിരെ നിയമനടപടി, കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി

Thumbnail

റിയാദ്: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലെ ഓഡിയോ റെക്കോര്‍ഡിംഗിലൂടെ സുഹൃദ് രാജ്യത്തെ അധിക്ഷേപിച്ച സൗദി പൗരനെ ജനറല്‍ അതോറിറ്റി ഫോര്‍ മീഡിയ റെഗുലേഷന്‍ വിളിച്ചുവരുത്തി. ഇയാള്‍ക്കെതിരെയുള്ള പ്രാഥമിക നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം, കേസ് ജൂണ്‍ 8-ന് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സൈബര്‍ വിരുദ്ധ നിയമത്തിലെ ആറാം വകുപ്പ് പ്രകാരം ഇത് കടുത്ത വിവരസാങ്കേതിക കുറ്റകൃത്യമായാണ് കണക്കാക്കുന്നത്.

2026 ജൂണ്‍ 6-നാണ് അതോറിറ്റിയുടെ പ്രത്യേക വിഭാഗം ഈ നിയമവിരുദ്ധമായ ഓഡിയോ ക്ലിപ്പ് കണ്ടെത്തുന്നത്. ഒരു സോഷ്യല്‍ മീഡിയ ഓഡിയോ സ്‌പേസില്‍ നടന്ന ചര്‍ച്ചയ്ക്കിടെ, ഒരു സഹോദര രാജ്യത്തിന്റെ പ്രതീകങ്ങളെയും നേതാക്കളെയും മോശമായി ചിത്രീകരിക്കുന്നതായിരുന്നു പ്രസ്തുത ഓഡിയോ. സുഹൃദ്-സഹോദര രാജ്യങ്ങളെയോ അവരുടെ നേതാക്കളെയോ ചിഹ്നങ്ങളെയോ അപകീര്‍ത്തിപ്പെടുത്തുന്നതും ഭരണസംവിധാനങ്ങളെ തടസ്സപ്പെടുത്തുന്നതുമായ എല്ലാത്തരം ഉള്ളടക്കങ്ങളും സൗദി അറേബ്യയിലെ സൈബര്‍ നിയമപ്രകാരം കര്‍ശനമായി നിരോധിച്ചിട്ടുള്ളതാണ്.

മാധ്യമ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളും നിയന്ത്രണങ്ങളും ലംഘിക്കുന്ന തരത്തിലുള്ള എല്ലാ സോഷ്യല്‍ മീഡിയ ഇടപെടലുകളും അതോറിറ്റി നിരന്തരം നിരീക്ഷിച്ചുവരികയാണ്. ഇത്തരം നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ മീഡിയ റെഗുലേഷന്‍ വ്യക്തമാക്കി.

രാജ്യത്തിന്റെ മാധ്യമ നിയന്ത്രണ ചട്ടങ്ങള്‍ പാലിച്ച് ഉത്തരവാദിത്തത്തോടെയുള്ള ഡിജിറ്റല്‍ ഇടപെടലുകള്‍ നടത്താന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

Latest News

ജര്‍മ്മനിയില്‍ നഴ്‌സിങ് പഠനം: നോര്‍ക്ക ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാം; 15 വിദ്യാര്‍ത്ഥികള്‍ക്ക് കോണ്‍ട്രാക്ട് കൈമാറി
ജര്‍മ്മനിയില്‍ നഴ്‌സിങ് പഠനം: നോര്‍ക്ക ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാം; 15 വിദ്യാര്‍ത്ഥികള്‍ക്ക് കോണ്‍ട്രാക്ട് കൈമാറി
June 11, 2026
 മലപ്പുറം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കളത്തില്‍ കുഞ്ഞാപ്പു ഹാജിക്ക് ജിദ്ദയില്‍ സ്വീകരണം
മലപ്പുറം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കളത്തില്‍ കുഞ്ഞാപ്പു ഹാജിക്ക് ജിദ്ദയില്‍ സ്വീകരണം
June 11, 2026
ലോകകപ്പ് ചെലവേറിയതായി; യുഎസില്‍ കാണികള്‍ കുറയും, ഹോട്ടലുകള്‍ക്കും എയര്‍ലൈന്‍സുകള്‍ക്കും കനത്ത തിരിച്ചടി
ലോകകപ്പ് ചെലവേറിയതായി; യുഎസില്‍ കാണികള്‍ കുറയും, ഹോട്ടലുകള്‍ക്കും എയര്‍ലൈന്‍സുകള്‍ക്കും കനത്ത തിരിച്ചടി
June 11, 2026
മൂന്ന് നഗരങ്ങളില്‍ ഉദ്ഘാടന മാമാങ്കം; ലോകകപ്പ് ആവേശത്തിന് തിരിതെളിയുന്നു, പ്രമുഖ താരങ്ങള്‍ അണിനിരക്കും
മൂന്ന് നഗരങ്ങളില്‍ ഉദ്ഘാടന മാമാങ്കം; ലോകകപ്പ് ആവേശത്തിന് തിരിതെളിയുന്നു, പ്രമുഖ താരങ്ങള്‍ അണിനിരക്കും
June 11, 2026
 ആലുവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ 'ഹെവന്‍സ് പ്രീ-സ്‌കൂളില്‍' പ്രവേശനോത്സവം
ആലുവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ 'ഹെവന്‍സ് പ്രീ-സ്‌കൂളില്‍' പ്രവേശനോത്സവം
June 11, 2026
ഡോ. മഹാ ബിന്‍ത് മിഷാരി ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ
ഡോ. മഹാ ബിന്‍ത് മിഷാരി ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ
June 11, 2026
സലിം കുമാറിന്റെ നിര്യാണം: റിയാദ് ഒ.ഐ.സി.സി അനുശോചന യോഗം സംഘടിപ്പിച്ചു
സലിം കുമാറിന്റെ നിര്യാണം: റിയാദ് ഒ.ഐ.സി.സി അനുശോചന യോഗം സംഘടിപ്പിച്ചു
June 11, 2026
പ്രവാസി പരിഗണന: യു.ഡി.എഫ് സര്‍ക്കാരില്‍ പ്രതീക്ഷയെന്ന് പ്രവാസി ലീഗ്
പ്രവാസി പരിഗണന: യു.ഡി.എഫ് സര്‍ക്കാരില്‍ പ്രതീക്ഷയെന്ന് പ്രവാസി ലീഗ്
June 11, 2026
കെ.പി. അഹമ്മദിന് കോബാര്‍ സൗഹൃദ വേദി യാത്രയയപ്പ് നല്‍കി
കെ.പി. അഹമ്മദിന് കോബാര്‍ സൗഹൃദ വേദി യാത്രയയപ്പ് നല്‍കി
June 11, 2026
ഹാരിസ് ബാബുവിന് ജിദ്ദ എടവണ്ണ പഞ്ചായത്ത് കെ.എം.സി.സി യാത്രയയപ്പ്
ഹാരിസ് ബാബുവിന് ജിദ്ദ എടവണ്ണ പഞ്ചായത്ത് കെ.എം.സി.സി യാത്രയയപ്പ്
June 11, 2026