l o a d i n g

ഗൾഫ്

സലിം കുമാറിന്റെ നിര്യാണം: റിയാദ് ഒ.ഐ.സി.സി അനുശോചന യോഗം സംഘടിപ്പിച്ചു

Thumbnail
Publisher By     Staff Reporter
June 11, 2026

റിയാദ്: പ്രശസ്ത സിനിമാ നടനും കോണ്‍ഗ്രസ് സഹയാത്രികനുമായ സലിം കുമാറിന്റെ നിര്യാണത്തില്‍ റിയാദ് ഒ.ഐ.സി.സി അനുശോചന യോഗം സംഘടിപ്പിച്ചു. ബത്ഹയിലെ സബര്‍മതി ഹാളില്‍ നടന്ന യോഗത്തില്‍ ഒ.ഐ.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍ ആമുഖപ്രഭാഷണം നടത്തി.

മലയാള സിനിമയിലെ ഹാസ്യത്തിനും സ്വഭാവനടനത്തിനും പുതിയ മാനങ്ങള്‍ സമ്മാനിച്ച കലാകാരനായിരുന്നു സലിം കുമാറെന്ന് അദ്ദേഹം അനുസ്മരിച്ചു. കലാരംഗത്തെ മികവിനൊപ്പം സാമൂഹിക വിഷയങ്ങളിലെയും പൊതുപ്രവര്‍ത്തനങ്ങളിലെയും അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒ.ഐ.സി.സി മുന്‍ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ മുഖ്യപ്രഭാഷണം നടത്തി. സാധാരണക്കാരുടെ ജീവിതവും വികാരങ്ങളും വെള്ളിത്തിരയില്‍ അനായാസം അവതരിപ്പിക്കാന്‍ കഴിഞ്ഞ അപൂര്‍വ പ്രതിഭയായിരുന്നു സലിം കുമാറെന്ന് അദ്ദേഹം പറഞ്ഞു. കലാകാരന്‍ എന്ന നിലയിലും മനുഷ്യസ്‌നേഹി എന്ന നിലയിലും അദ്ദേഹം സമൂഹത്തില്‍ അവശേഷിപ്പിച്ച പൈതൃകം എന്നും ഓര്‍മിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ സംസാരിച്ച നേതാക്കളും പ്രവര്‍ത്തകരും മലയാള സിനിമയ്ക്ക് നികത്താനാകാത്ത നഷ്ടമാണ് സലിം കുമാറിന്റെ വേര്‍പാടെന്ന് അഭിപ്രായപ്പെട്ടു. നിരവധി പതിറ്റാണ്ടുകളായി പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ മലയാളികളുടെ മനസ്സില്‍ എന്നും ജീവിച്ചിരിക്കുമെന്നും അനുസ്മരണ പ്രഭാഷണങ്ങളില്‍ ചൂണ്ടിക്കാട്ടി.

കലാ-സാംസ്‌കാരിക രംഗത്തും പൊതുസമൂഹത്തിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ അനുസ്മരിച്ചുകൊണ്ട് യോഗം അനുശോചനം രേഖപ്പെടുത്തി. ചടങ്ങില്‍ ഒ.ഐ.സി.സി ഭാരവാഹികളായ സജീര്‍ പൂന്തുറ, സക്കിര്‍ ദാനത്ത്, ഷംനാദ് കരുനാഗപ്പള്ളി, അലി ആലുവ, റഫീഖ് വെമ്പായം, മാള മുഹിയുദ്ദീന്‍, ഷിഹാബ് കൊട്ടുകാട്, അസ്‌കര്‍ കണ്ണൂര്‍, ഷാജി സോന, കമറുദ്ദീന്‍ താമരക്കുളം, നാസര്‍ വലപ്പാട്, ഒമര്‍ ഷരീഫ്, നാസര്‍ മാവൂര്‍, സൈനുദ്ദീന്‍ വല്ലപ്പുഴ, അന്‍സാര്‍ തിരുവനന്തപുരം, ഡൊമിനിക്ക് എറണാകുളം, ഷംസീര്‍ പാലക്കാട്, റസാഖ് ചാവക്കാട്, സിദ്ധീഖ് പന്നിയങ്കര തുടങ്ങിയവര്‍ സംസാരിച്ചു.

സലിം കുമാറിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും യോഗം പ്രമേയത്തിലൂടെ അറിയിച്ചു. വിവിധ മേഖലകളില്‍ നിന്നുള്ള ഒ.ഐ.സി.സി പ്രവര്‍ത്തകരും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രതിനിധികളും അനുശോചന യോഗത്തില്‍ പങ്കെടുത്തു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026