l o a d i n g

ഗൾഫ്

'കാഫിര്‍' സ്‌ക്രീന്‍ഷോട്ട് വിവാദം: സിപിഎമ്മിന്റെ നികൃഷ്ടമായ മുഖം വെളിച്ചത്തായി - ജിദ്ദ കെ.എം.സി.സി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 19, 2026

ജിദ്ദ: തെരഞ്ഞെടുപ്പില്‍ വര്‍ഗീയ വിഭാഗീയത സൃഷ്ടിച്ച് സ്വന്തം സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ 'കാഫിര്‍' സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചും, സമൂഹത്തില്‍ അപകടകരമായ ഭിന്നിപ്പുണ്ടാക്കിയും നികൃഷ്ടമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സിപിഎമ്മിന്റെ പൈശാചികമായ അന്തര്‍നാടകങ്ങള്‍ പൊളിച്ചടുക്കിയ അന്വേഷണ സംഘത്തെ ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളുടെ യോഗം അഭിനന്ദിച്ചു.

ഇന്ത്യയില്‍ തന്നെ ഏറ്റവും ഉയര്‍ന്ന രാഷ്ട്രീയ പ്രബുദ്ധതയുള്ള സംസ്ഥാനമാണ് കേരളം. ഇവിടെ വികസനവും ജനക്ഷേമവും രാഷ്ട്രീയ വിഷയങ്ങളും ചര്‍ച്ച ചെയ്ത് വോട്ട് പിടിക്കുന്നതിന് പകരം, മത-ജാതി വിഷയങ്ങള്‍ ഇളക്കിവിട്ട് ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ സിപിഎം നടത്തിയ ശ്രമങ്ങളെ പ്രബുദ്ധരായ വോട്ടര്‍മാര്‍ അന്ന് തന്നെ തള്ളിക്കളഞ്ഞതാണ്. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മ്മിച്ച് പ്രചരിപ്പിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച സിപിഎം പ്രവര്‍ത്തകരെ ഇപ്പോള്‍ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുകയാണ്.

മുസ്ലിം സമൂഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് നേടാം എന്ന മൂഢധാരണയില്‍ അങ്ങേയറ്റം അപകടകരമായ പ്രവര്‍ത്തനങ്ങളാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദം, 'മാഷാ അള്ളാ' സ്റ്റിക്കര്‍ വിവാദം, മലപ്പുറം വിരുദ്ധ പ്രചാരണം, വെള്ളാപ്പള്ളി നടേശനെ പ്രീണിപ്പിക്കാനുള്ള നീക്കം, പി.എം. ശ്രീ പദ്ധതിയില്‍ ഒപ്പിടല്‍ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്. എന്നാല്‍, മതേതരത്വത്തില്‍ നിന്ന് മലയാളി സമൂഹത്തെ പിന്തിരിപ്പിക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പുകള്‍ തെളിയിച്ചു കഴിഞ്ഞു.

അധികാരമേറ്റ പുതിയ യു.ഡി.എഫ് സര്‍ക്കാരിന്റെ നീക്കങ്ങള്‍ ഏറെ പ്രതീക്ഷയുളവാക്കുന്നതാണ്. സമൂഹത്തില്‍ വിപത്തുകള്‍ വിതയ്ക്കുന്ന ലഹരി ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കാനും ലഹരി മാഫിയയെ അമര്‍ച്ച ചെയ്യാനും സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ യോഗം പ്രത്യേകം അഭിനന്ദിച്ചു.

പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര അധ്യക്ഷത വഹിച്ചു. സി.കെ. റസാഖ് മാസ്റ്റര്‍, എ.കെ. മുഹമ്മദ് ബാവ, ലത്തീഫ് മുസ്ല്യാരങ്ങാടി, ഹസ്സന്‍ ബത്തേരി, ലത്തീഫ് കളരാന്തരി, ജലാല്‍ തേഞ്ഞിപ്പാലം, ഹുസൈന്‍ കരിങ്കറ, ഇസ്ഹാഖ് പൂണ്ടോളി, ശിഹാബ് താമരകുളം, സാബില്‍ മമ്പാട്, സിറാജ് കണ്ണവം, സുബൈര്‍ വട്ടോളി, ശക്കീര്‍ മണ്ണാര്‍ക്കാട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി വി.പി. മുസ്തഫ സ്വാഗതവും ട്രഷറര്‍ വി.പി. അബ്ദുറഹ്‌മാന്‍ നന്ദിയും പറഞ്ഞു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026