l o a d i n g

ഗൾഫ്

ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

Thumbnail

അറാര്‍: അറാറില്‍ അന്തരിച്ച ഉത്തര്‍പ്രദേശ് ഫൈസാബാദ് സ്വദേശി ഗയാസ് റാമിന്റെ (43) മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അറാര്‍ പ്രവാസി സംഘം നാട്ടിലെത്തിച്ചു. കഴിഞ്ഞ എട്ട് വര്‍ഷമായി അറാറില്‍ ആട്ടിടയനായി ജോലി ചെയ്തുവരികയായിരുന്ന ഗയാസ് റാമിന്, പെട്ടെന്നുണ്ടായ പനിയെത്തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിക്കുകയും പത്താം നാള്‍ മരണപ്പെടുകയുമായിരുന്നു. അറാര്‍ മെഡിക്കല്‍ ടവര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം, നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് നേതൃത്വം നല്‍കിയ അറാര്‍ പ്രവാസി സംഘം രക്ഷാധികാരി സക്കീര്‍ താമരത്ത് ഏറ്റുവാങ്ങി അറാര്‍ എയര്‍പോര്‍ട്ടിലെത്തിച്ചു. ജനറല്‍ സെക്രട്ടറി ഷാജി ആലുവ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സന്തോഷ് തൃശൂര്‍, റെജി ആലപ്പുഴ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

അറാറില്‍ നിന്നും സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ റിയാദിലേക്കും, അവിടെ നിന്ന് ഫ്‌ലൈ നാസ് വിമാനത്തില്‍ ലഖ്നൗവിലും എത്തിച്ച മൃതദേഹം, നാട്ടിലെത്തിച്ച ശേഷം റിഥോലി ക്ഷേത്ര ശ്മശാനത്തില്‍ സംസ്‌കരിച്ചു.

മൃതദേഹം എംബാം ചെയ്യുന്നതിനുള്ള ചെലവ് സ്‌പോണ്‍സര്‍ വഹിച്ചെങ്കിലും, നാട്ടിലെത്തിക്കുന്നതിനുള്ള കാര്‍ഗോ ചെലവ് നല്‍കാന്‍ സ്‌പോണ്‍സര്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ എംബസിയെ ബന്ധപ്പെട്ടെങ്കിലും, തൊഴിലാളി ഹുറൂബ് (സ്‌പോണ്‍സറില്‍ നിന്നും ഒളിച്ചോടിയ) അല്ലാത്തതിനാല്‍ ചെലവ് സ്‌പോണ്‍സര്‍ തന്നെ വഹിക്കണമെന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ കുടുംബത്തിനും സ്‌പോണ്‍സര്‍ക്കും എംബസിക്കും കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍, നാട്ടിലെ മുന്‍ എം.എല്‍.എയും മുന്‍ മന്ത്രിയുമായ സമാജ്വാദി പാര്‍ട്ടി നേതാവ് അബ്ബാസ് അലി സൈദിയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള സാമ്പത്തിക സഹായം നല്‍കിയത്.

കുസും കുമാരിയാണ് ഗയാസ് റാമിന്റെ ഭാര്യ. സുകുനന്ദന്‍, ചാന്ദന്‍, രോഷ്‌നി, അന്‍ഷു, ഗുദിയ എന്നിവര്‍ മക്കളാണ്.

Latest News

സൗദി പോര്‍ട്രൈറ്റ് രചനാ മത്സരത്തില്‍ സ്വാലിഹ് ആരാമ്പ്രക്ക് സമ്മാനം
സൗദി പോര്‍ട്രൈറ്റ് രചനാ മത്സരത്തില്‍ സ്വാലിഹ് ആരാമ്പ്രക്ക് സമ്മാനം
June 19, 2026
 വികസനവും കരുതലുമായി വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ കന്നി ബജറ്റ്; പ്രവാസി സമൂഹത്തിന് വലിയ പ്രതീക്ഷയെന്ന് റിയാദ് ഒ.ഐ.സി.സി
വികസനവും കരുതലുമായി വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ കന്നി ബജറ്റ്; പ്രവാസി സമൂഹത്തിന് വലിയ പ്രതീക്ഷയെന്ന് റിയാദ് ഒ.ഐ.സി.സി
June 19, 2026
'സവ' മെറിറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു
'സവ' മെറിറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു
June 19, 2026
 'പ്രിയദര്‍ശിനി' സൗജന്യയാത്ര: ആഹ്ലാദം പങ്കുവെച്ച് ദമ്മാം ഒ.ഐ.സി.സി വനിതാവേദി
'പ്രിയദര്‍ശിനി' സൗജന്യയാത്ര: ആഹ്ലാദം പങ്കുവെച്ച് ദമ്മാം ഒ.ഐ.സി.സി വനിതാവേദി
June 19, 2026
 അമേരിക്ക-ഇസ്രയേല്‍ ബന്ധം ഉലയുന്നു; ലബനനില്‍ നാല് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 18 മരണം
അമേരിക്ക-ഇസ്രയേല്‍ ബന്ധം ഉലയുന്നു; ലബനനില്‍ നാല് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 18 മരണം
June 19, 2026
 കെ.പി. സുലൈമാന്‍ ഹാജിക്ക് ജിദ്ദ വിമാനത്താവളത്തില്‍ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സിയുടെ സ്വീകരണം
കെ.പി. സുലൈമാന്‍ ഹാജിക്ക് ജിദ്ദ വിമാനത്താവളത്തില്‍ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സിയുടെ സ്വീകരണം
June 19, 2026
യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാന്‍-യുഎസ് കരാര്‍: വിയോജിപ്പുണ്ടായിരുന്നെങ്കിലും അംഗീകരിച്ചെന്ന് പരമോന്നത നേതാവ് മുജ്തബ ഖാംനയി
യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാന്‍-യുഎസ് കരാര്‍: വിയോജിപ്പുണ്ടായിരുന്നെങ്കിലും അംഗീകരിച്ചെന്ന് പരമോന്നത നേതാവ് മുജ്തബ ഖാംനയി
June 19, 2026
ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
June 19, 2026
അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് മുന്നോടിയായുള്ള ബോധവല്‍ക്കരണ കാമ്പയിന് റിയാദില്‍ തുടക്കം
അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് മുന്നോടിയായുള്ള ബോധവല്‍ക്കരണ കാമ്പയിന് റിയാദില്‍ തുടക്കം
June 19, 2026
'കാഫിര്‍' സ്‌ക്രീന്‍ഷോട്ട് വിവാദം: സിപിഎമ്മിന്റെ നികൃഷ്ടമായ മുഖം വെളിച്ചത്തായി - ജിദ്ദ കെ.എം.സി.സി
'കാഫിര്‍' സ്‌ക്രീന്‍ഷോട്ട് വിവാദം: സിപിഎമ്മിന്റെ നികൃഷ്ടമായ മുഖം വെളിച്ചത്തായി - ജിദ്ദ കെ.എം.സി.സി
June 19, 2026