l o a d i n g

ഗൾഫ്

വികസനവും കരുതലുമായി വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ കന്നി ബജറ്റ്; പ്രവാസി സമൂഹത്തിന് വലിയ പ്രതീക്ഷയെന്ന് റിയാദ് ഒ.ഐ.സി.സി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 19, 2026

റിയാദ്: വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം അവതരിപ്പിച്ച ആദ്യ സംസ്ഥാന ബജറ്റ് പ്രവാസി സൗഹൃദവും സാധാരണക്കാരന്റെ ക്ഷേമം മുന്‍നിര്‍ത്തിയുള്ളതുമാണെന്ന് റിയാദ് ഒ.ഐ.സി.സി പ്രസ്താവനയില്‍ അറിയിച്ചു. സാമ്പത്തിക അച്ചടക്കം പാലിച്ച് കൊണ്ടുതന്നെ സംസ്ഥാനത്തിന്റെ വികസനത്തിന് പുത്തനുണര്‍വ് നല്‍കുന്നതാണ് ബജറ്റ് നിര്‍ദ്ദേശങ്ങളെന്ന് റിയാദ് ഒ.ഐ.സി.സി നേതൃത്വം വിലയിരുത്തി.

പ്രവാസികള്‍ക്കായി ബജറ്റില്‍ പ്രഖ്യാപിച്ച സമഗ്ര പദ്ധതികളെ സംഘടന പ്രത്യേകം സ്വാഗതം ചെയ്തു. മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി കുറഞ്ഞ പലിശയില്‍ വായ്പകള്‍, നോര്‍ക്ക വഴിയുള്ള 'പ്രവാസി ഡിവിഡന്റ് സ്‌കീം', 'സാന്ത്വനം' പദ്ധതി എന്നിവ വലിയൊരു ആശ്വാസമാണ്. പ്രവാസികളെ വെറും പണം അയക്കുന്നവരായി കാണാതെ, കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ 'നിക്ഷേപാധിഷ്ഠിത സമ്പദ്വ്യവസ്ഥ'യായി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള 'പ്രവാസി ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്' രൂപീകരിക്കാനുള്ള തീരുമാനം വളരെ ദീര്‍ഘവീക്ഷണമുള്ളതാണ്. ഇതിനൊപ്പം വിദേശത്തുനിന്ന് തിരിച്ചെത്തുന്നവര്‍ക്കും നിക്ഷേപകര്‍ക്കുമായി 'പ്രവാസി വ്യവസായ പാര്‍ക്കുകള്‍' ആരംഭിക്കുന്നത് സംരംഭകര്‍ക്ക് മികച്ച അവസരമൊരുക്കും.

വിദേശ തൊഴില്‍ വിപണിയിലെ മാറ്റങ്ങള്‍ കൃത്യമായി നിരീക്ഷിക്കാനായി 2 കോടി രൂപ വകയിരുത്തി 'ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍' സ്ഥാപിക്കാനുള്ള തീരുമാനത്തെയും സംഘടന അഭിനന്ദിച്ചു. കൂടാതെ, പ്രവാസികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന നാല് വിമാനത്താവളങ്ങളുടെ ഏകോപിത വികസനത്തിനും ഏവിയേഷന്‍ ലോജിസ്റ്റിക്‌സ് ഹബ്ബിനുമായി 200 കോടി രൂപ അനുവദിച്ചത് വിമാനയാത്രാ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. പ്രവാസി ക്ഷേമനിധി ബോര്‍ഡ് വഴി നല്‍കുന്ന പെന്‍ഷന്‍ തുകയിലും ചികിത്സാ സഹായത്തിലും വരുത്തിയ വര്‍ധനവും ഏറെ സ്വാഗതാര്‍ഹമാണ്.

കേരളത്തിന്റെ വികസന യാത്രയില്‍ പ്രവാസികളുടെ പങ്ക് വലുതാണെന്നും, സര്‍ക്കാര്‍ പ്രഖ്യാപിച്ച ഈ പദ്ധതികള്‍ സമയബന്ധിതമായും സുതാര്യമായും നടപ്പിലാക്കുമെന്ന വിശ്വാസമുണ്ടെന്നും റിയാദ് ഒ.ഐ.സി.സി പ്രസിഡന്റ് സലീം കളക്കര, ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍, മീഡിയ കണ്‍വീനര്‍ അശ്‌റഫ് മേച്ചേരി എന്നിവര്‍ വ്യക്തമാക്കി. വരും നാളുകളില്‍ ഈ പദ്ധതികള്‍ കേരളത്തെ പുതിയൊരു വികസന പാതയിലേക്ക് നയിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026