l o a d i n g

ഗൾഫ്

സൗദി പോര്‍ട്രൈറ്റ് രചനാ മത്സരത്തില്‍ സ്വാലിഹ് ആരാമ്പ്രക്ക് സമ്മാനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 19, 2026

ജിദ്ദ: സൗദി അറേബ്യയിലെ ചിത്രരചനാ രംഗത്ത് മികവ് തെളിയിച്ച് മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് സ്വാലിഹ് ആരാമ്പ്രം. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ പോര്‍ട്രൈറ്റ് രചനാ മത്സരത്തില്‍ പങ്കെടുത്ത്, സൗദിയിലെ പ്രമുഖ കലാകാരന്മാരുമായി മാറ്റുരച്ചാണ് പതിനായിരം റിയാലിന്റെ പ്രത്യേക പാരിതോഷികം ഇദ്ദേഹം സ്വന്തമാക്കിയത്.

'സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്: അല്‍ ഇന്‍സാന്‍ വല്‍ ഇന്‍ജാസ്' (നേട്ടങ്ങളുടെ സാരഥി) എന്ന വിഷയത്തെ അടിസ്ഥാനമാക്കി, 'ളിയാ അസീസ് ളിയാ ആര്‍ട്ട് ഫോര്‍ പോര്‍ട്രൈറ്റ്', 'സൗദി അറേബ്യന്‍ സൊസൈറ്റി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് ജിദ്ദ' എന്നിവയുടെ സഹകരണത്തോടെ നടത്തിയ ഒന്‍പതാമത് 'ളിയാ അസീസ് ളിയാ പോര്‍ട്രൈറ്റ് അവാര്‍ഡ് 2025' ലാണ് സ്വാലിഹ് ഈ നേട്ടം കൈവരിച്ചത്. മത്സരത്തില്‍ പങ്കെടുത്ത 787 പേരില്‍നിന്നും അന്തിമ പട്ടികയില്‍ ഇടംപിടിച്ച പ്രഗത്ഭരായ 61 കലാകാരന്മാരോടൊപ്പമാണ് സ്വാലിഹ് മത്സരിച്ചത്.

ജിദ്ദയിലെ യൂണിവേഴ്‌സിറ്റി ഓഫ് ബിസിനസ് ആന്‍ഡ് ടെക്‌നോളജിയില്‍ നടന്ന ഫലപ്രഖ്യാപന ചടങ്ങില്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ അബ്ദുള്ള ബിന്‍ മുഹമ്മദ് അല്‍ സൗദ് പുരസ്‌കാരം സമ്മാനിച്ചു. സ്വാലിഹ് നിലവില്‍ നാട്ടില്‍ അവധിയിലായതിനാല്‍, അദ്ദേഹത്തിന്റെ സഹോദരന്‍ ഷാഫി മുഹമ്മദ് ഷാഫിയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

ജിദ്ദയിലെ എ.കെ.എ ക്രിയേറ്റീവ് കമ്പനിയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്ന സ്വാലിഹ്, ജിദ്ദ ഫെസ്റ്റിവല്‍ അടക്കമുള്ള വിവിധ പരിപാടികളില്‍ ആര്‍ട്ട് ഗാലറികള്‍ ഒരുക്കി ശ്രദ്ധേയനായിട്ടുണ്ട്. ചെറുപ്പം മുതല്‍ ചിത്രകലയെ ജീവശ്വാസമായി കൊണ്ടുനടക്കുന്ന സ്വാലിഹിന്റെ, 'അറേബ്യന്‍ പരമ്പരാഗത നിര്‍മ്മിതികളെ' ആസ്പദമാക്കിയുള്ള ചിത്രങ്ങള്‍ തദ്ദേശീയര്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ്.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026