l o a d i n g

ഗൾഫ്

നീറ്റ് പരീക്ഷ: നൂറുകണക്കിന് വിദ്യാര്‍ഥികള്‍ റിയാദിലെത്തി, റിയാദ് ഇന്ത്യന്‍ സ്‌കൂളിന് രണ്ടു ദിവസം അവധി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 20, 2026

റിയാദ്: നീറ്റ് പരീക്ഷ എഴുതുന്നതിനായി സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങൡനിന്നായി നിരവധി വിദ്യാര്‍ഥികള്‍ റിയാദിലെത്തി. റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളാണ് നാളെ നടക്കുന്ന പരീക്ഷയുടെ കേന്ദ്രം. നേരത്തെ നടത്തിയ നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് റദ്ദാക്കിയതിനാലാണ് പുതിയ പരീക്ഷ നടത്തുന്നത്. അതിനാല്‍ തന്നെ കര്‍ക്കശ സുരക്ഷാ സൗകര്യങ്ങളോടെയാണ് പരീക്ഷ എല്ലാ കേന്ദ്രങ്ങളിലും നടത്തുന്നത്.

ഇതിന്റെ ഭാഗമായി 21 നും 22 നും റിയാദ് സ്‌കൂളിന് അവധിയായിരിക്കും. സൗദി അറേബ്യയിലെയും മറ്റ് സമീപപ്രദേശങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് പരീക്ഷാ കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നത്. സുഗമമായ പരീക്ഷാ നടത്തിപ്പിനും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗവുമായാണ് വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ദിവസത്തെ അവധി നല്‍കാന്‍ തീരുമാനിച്ചത്.

സൗദിയുടെ വിവിധ പ്രവിശ്യകളില്‍ നിന്നും മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമായി നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് നീറ്റ് പരീക്ഷ എഴുതുന്നതിനായി ഇതിനോടകം റിയാദില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. രക്ഷിതാക്കളോടൊപ്പമെത്തിയിട്ടുള്ള വിദ്യാര്‍ഥികള്‍ മിക്കവരും ഹോട്ടലുകളാണ് തങ്ങുന്നത്. പ്രവാസികളായ മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള വലിയൊരു നിര വെള്ളിയാഴ്ച തന്നെ റിയാദിലെത്തിയിട്ടുണ്ട്. പരീക്ഷാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാക്കളും എത്തിയതോടെ റിയാദിലെ ഇന്ത്യന്‍ സ്‌കൂള്‍ പരിസരവും നഗരത്തിലെ പ്രവാസി കേന്ദ്രങ്ങളും സജീവമായിരിക്കുകയാണ്.
പരീക്ഷ എഴുതാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ നിശ്ചിത സമയത്തിന് മുന്‍പ് തന്നെ ആവശ്യമായ രേഖകളുമായി കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026