l o a d i n g

വേള്‍ഡ്

അമേരിക്കയില്‍ നവവധുവിനെ കഴുത്തുഞെരിച്ചുകൊന്ന ഇന്ത്യന്‍ സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍ അറസ്റ്റില്‍; ചുരുളഴിഞ്ഞത് സിനിമയെ വെല്ലുന്ന കൊടുംക്രൂരത

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 9, 2026

വാഷിങ്ടണ്‍: അമേരിക്കയില്‍ വാഷിങ്ടണിലെ ബെല്ലെവൂവിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നവവധുവിനെ കഴുത്തുഞെരിച്ചുകൊന്ന കേസില്‍ ഇന്ത്യന്‍ ഐടി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. തെലങ്കാന സ്വദേശിയായ അവിനാശ് നാര്‍ണെയാണ് (30) ഭാര്യ രാജീത സബ്ബിനേനിയെ (27) കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. വിവാഹം കഴിഞ്ഞ് നാലാം മാസമാണ് ദാരുണ സംഭവം നടക്കുന്നത്. 2025 ഒക്ടോബര്‍ 27-ന് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ഒന്‍പതു മാസത്തെ നീണ്ട അന്വേഷണത്തിനൊടുവിലാണ് നിലവില്‍ പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 2025 ജൂണ്‍ 5ന് ആയിരുന്നു ഇവരുടെ വിവാഹം.

2025 ഒക്ടോബര്‍ 27-ന് താന്‍ പുറത്തുപോയ 40 മിനിറ്റിനുള്ളില്‍ ബാത്ത്‌റൂമില്‍ കയറിയ ഭാര്യ പുറത്തിറങ്ങുന്നില്ലെന്നും വിളിച്ചിട്ട് പ്രതികരണമില്ലെന്നും കാണിച്ച് അവിനാശ് തന്നെയാണ് പോലീസില്‍ വിളിച്ചറിയിക്കുന്നത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ബാത്ത്‌റൂമിന്റെ വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് രാജീതയെ നിലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയോ അപകടമോ എന്ന് വരുത്തിതീര്‍ക്കാനായിരുന്നു പ്രതിയുടെ ശ്രമം.

എന്നാല്‍, അന്നേ ദിവസം തന്നെ കിംഗ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനര്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇതൊരു കൊലപാതകമാണെന്ന് വ്യക്തമായി. കഴുത്തുഞെരിഞ്ഞുണ്ടായ ശ്വാസതടസ്സമാണ് മരണകാരണമെന്ന് കണ്ടെത്തിയതോടെ പോലീസ് അന്വേഷണം അവിനാശിലേക്ക് തിരിയുകയായിരുന്നു. താന്‍ പുറത്തുപോയ സമയത്താണ് സംഭവിച്ചതെന്ന അവിനാശിന്റെ കള്ളം, ആ സമയത്ത് അപ്പാര്‍ട്ട്‌മെന്റിലേക്ക് മറ്റാരും പ്രവേശിച്ചിട്ടില്ലെന്ന സിസിടിവി/അന്വേഷണ വിവരങ്ങളിലൂടെ പോലീസിന് ബോധ്യമായി.

അന്വേഷണത്തില്‍ സിനിമയെ വെല്ലുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. വിവാഹത്തിന് മുന്‍പേ ഇന്ത്യയിലുള്ള മറ്റൊരു യുവതിയുമായി അവിനാശിന് വര്‍ഷങ്ങളായി രഹസ്യബന്ധം ഉണ്ടായിരുന്നു. അവിനാശിന്റെയും രാജീതയുടെയും വിവാഹത്തില്‍ ഈ കാമുകിയും പങ്കെടുത്തിരുന്നു. വിവാഹശേഷവും ഇവര്‍ ബന്ധം തുടര്‍ന്നു. കൊലപാതകം നടന്ന ദിവസം മാത്രം അവിനാശ് കാമുകിയെ നാല് തവണ ഫോണില്‍ വിളിച്ചു. ബാത്ത്‌റൂം തുറക്കാന്‍ ശ്രമിക്കുന്ന നാടകം കളിക്കുമ്പോഴും ഇയാള്‍ കാമുകിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. മാത്രമല്ല, മരിച്ചുകിടക്കുന്ന ഭാര്യയുടെ ചിത്രങ്ങള്‍ ഇയാള്‍ ഇന്ത്യയിലുള്ള കാമുകിക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

തനിക്ക് നല്‍കുന്ന പാനീയങ്ങള്‍ക്കെല്ലാം കയ്പുരസമുണ്ടെന്ന് കാണിച്ച് രാജീത മരണദിവസവും സുഹൃത്തുക്കള്‍ക്കും മറ്റും സന്ദേശങ്ങള്‍ അയച്ചിരുന്നു. തനിക്ക് നല്‍കിയ സ്മൂത്തിക്ക് മരുന്നിന്റെയും ചുമമരുന്നിന്റെയും രുചിയുണ്ടെന്ന് രാജീത അവിനാശിനും സന്ദേശം അയച്ചിരുന്നു.

ഒന്‍പതു മാസത്തെ ശാസ്ത്രീയവും സമഗ്രവുമായ അന്വേഷണത്തിനൊടുവില്‍ ജൂലൈ 5-നാണ് പ്രതിക്കെതിരെ കോടതിയില്‍ കൊലക്കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചത്. നിലവില്‍ 50 ലക്ഷം ഡോളര്‍ ജാമ്യത്തുകയില്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതിക്ക് കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തം തടവ് ലഭിച്ചേക്കാം.

Latest News

ഗോളിയെ മാറ്റിയത് തിരിച്ചടിയായി, ഇഞ്ചുറി ടൈമില്‍ മലപ്പുറത്തിന് തിരിച്ചടി
ഗോളിയെ മാറ്റിയത് തിരിച്ചടിയായി, ഇഞ്ചുറി ടൈമില്‍ മലപ്പുറത്തിന് തിരിച്ചടി
September 28, 2026
അമ്മയുടെ മരണവിവരം അറിഞ്ഞ് ദുബായില്‍ നിന്നെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു
അമ്മയുടെ മരണവിവരം അറിഞ്ഞ് ദുബായില്‍ നിന്നെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു
September 27, 2026
അറബ് ഇശല്‍ നൈറ്റ്-2026: വിവിധ മത്സരങ്ങളും സംഗീതവിരുന്നും കൊണ്ട് ശ്രദ്ധേയമായി
അറബ് ഇശല്‍ നൈറ്റ്-2026: വിവിധ മത്സരങ്ങളും സംഗീതവിരുന്നും കൊണ്ട് ശ്രദ്ധേയമായി
September 27, 2026
ഹോര്‍മുസ് കടലിടുക്ക് തുറക്കല്‍; യു.എസിന്റെ ഔദ്യോഗിക പ്രതികരണം കാത്ത് ഇറാന്‍
ഹോര്‍മുസ് കടലിടുക്ക് തുറക്കല്‍; യു.എസിന്റെ ഔദ്യോഗിക പ്രതികരണം കാത്ത് ഇറാന്‍
September 27, 2026
ജിജി തോംസനെതിരെ ബി.ജെ.പി, പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തു, ഉന്നത പദവി നല്‍കി
ജിജി തോംസനെതിരെ ബി.ജെ.പി, പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തു, ഉന്നത പദവി നല്‍കി
September 27, 2026
റിയാദിലെ വിദ്യാലയങ്ങള്‍ ഒരാഴ്ച ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറ്റി; യെമന്‍ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷ
റിയാദിലെ വിദ്യാലയങ്ങള്‍ ഒരാഴ്ച ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറ്റി; യെമന്‍ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷ
September 27, 2026
വോട്ടുകൊള്ളയില്‍ മൗനത്തിലൊളിച്ച് പ്രധാനമന്ത്രി
വോട്ടുകൊള്ളയില്‍ മൗനത്തിലൊളിച്ച് പ്രധാനമന്ത്രി
September 27, 2026
ദമ്മാമില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി
ദമ്മാമില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി
September 27, 2026
സൗദിയുടെ വികസന മുന്നേറ്റം ലോകത്തിന് മാതൃക: വി.കെ. ശ്രീകണ്ഠന്‍ എം.പി
സൗദിയുടെ വികസന മുന്നേറ്റം ലോകത്തിന് മാതൃക: വി.കെ. ശ്രീകണ്ഠന്‍ എം.പി
September 27, 2026
സിന്ധു, ഉന്നതി പുറത്ത്,  ബാഡ്മിന്റണില്‍ നിരാശ
സിന്ധു, ഉന്നതി പുറത്ത്, ബാഡ്മിന്റണില്‍ നിരാശ
September 27, 2026