l o a d i n g

ഗൾഫ്

ശക്തമായ പൊടിക്കാറ്റും ഇടിമിന്നലോടു കൂടിയ മഴയും; സൗദിയുടെ തീരദേശ പാതകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 9, 2026



റിയാദ്- സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ വരും മണിക്കൂറുകളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജിസാന്‍, അസീര്‍, അല്‍-ബഹ എന്നീ പ്രദേശങ്ങളിലും മക്ക മേഖലയുടെ ഉയര്‍ന്ന പ്രദേശങ്ങളുടെ തെക്കന്‍ ഭാഗങ്ങളിലും ശക്തമായ കാറ്റിനൊപ്പം ഇടിമിന്നല്‍ തുടരാനാണ് സാധ്യത. അതേസമയം മക്ക, മദീന, ഹാഇല്‍, ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യ, നജ്‌റാന്‍ എന്നിവിടങ്ങളില്‍ ശക്തമായ കാറ്റ് മൂലം മണല്‍ക്കാറ്റും പൊടിയും ഉയരുമെന്നും, ഇത് ജിസാനിലേക്കുള്ള തീരദേശ പാതയില്‍ കാഴ്ചപരിധി പൂര്‍ണ്ണമായും കുറയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ചെങ്കടലിലെ ഉപരിതല കാറ്റിന്റെ വേഗം മണിക്കൂറില്‍ 20 മുതല്‍ 40 കിലോമീറ്റര്‍ വരെയായിരിക്കുമെന്നും, തെക്കന്‍ ഭാഗങ്ങളില്‍ ഇത് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെയായി ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചെങ്കടലില്‍ തരംഗദൈര്‍ഘ്യം സാധാരണയായി ഒന്നുമുതല്‍ രണ്ട് മീറ്റര്‍ വരെയായിരിക്കുമെങ്കിലും തെക്കന്‍ ഭാഗങ്ങളില്‍ ഇത് രണ്ട് മീറ്ററിലധികം ഉയര്‍ന്നേക്കാം. അതിനാല്‍ ചെങ്കടലിന്റെ തെക്കന്‍ മേഖലകളില്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

അറേബ്യന്‍ ഗള്‍ഫ് മേഖലയില്‍ വടക്കന്‍, മധ്യ ഭാഗങ്ങളില്‍ പടിഞ്ഞാറന്‍/വടക്ക്-പടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 20 മുതല്‍ 42 കിലോമീറ്റര്‍ വരെ വേഗത്തിലാകും കാറ്റു വീശുക. എന്നാല്‍ തെക്കന്‍ ഭാഗത്ത് കാറ്റിന്റെ വേഗം മണിക്കൂറില്‍ 12 മുതല്‍ 32 കിലോമീറ്റര്‍ വരെയായിരിക്കും കുറയുക. തരംഗദൈര്‍ഘ്യം വടക്കന്‍, മധ്യ ഭാഗങ്ങളില്‍ ഒന്ന് മുതല്‍ രണ്ട് മീറ്റര്‍ വരെയും തെക്കന്‍ ഭാഗങ്ങളില്‍ അര മുതല്‍ ഒന്നര മീറ്റര്‍ വരെയുമായിരിക്കും. അറേബ്യന്‍ ഗള്‍ഫിന്റെ വടക്കന്‍, മധ്യ ഭാഗങ്ങളില്‍ സാധാരണ നിലയിലുള്ള കടല്‍ാവസ്ഥയായിരിക്കുമെങ്കിലും തെക്കന്‍ തീരങ്ങളില്‍ താരതമ്യേന ശാന്തമായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേര്‍ത്തു.

Latest News

സേവനം 24 മണിക്കൂര്‍ മുടങ്ങി, കാരണം വിശദീകരിച്ച് മൈക്രോസോഫ്റ്റ്
സേവനം 24 മണിക്കൂര്‍ മുടങ്ങി, കാരണം വിശദീകരിച്ച് മൈക്രോസോഫ്റ്റ്
November 14, 2026
ചീഫ് ജസ്റ്റിസിനെ 'ശിക്ഷിച്ച' ജഡ്ജി കര്‍ണന്‍ അന്തരിച്ചു
ചീഫ് ജസ്റ്റിസിനെ 'ശിക്ഷിച്ച' ജഡ്ജി കര്‍ണന്‍ അന്തരിച്ചു
November 14, 2026
നിയന്ത്രണം നീക്കിയതായി യു.എസ്, വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
നിയന്ത്രണം നീക്കിയതായി യു.എസ്, വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
November 14, 2026
എസ്.ഐ.ആറിനെതിരെ ബി.ജെ.പിയും, യു.പിയില്‍ വോട്ടര്‍മാരെ ചേര്‍ക്കാന്‍ തീവ്രയജ്ഞം
എസ്.ഐ.ആറിനെതിരെ ബി.ജെ.പിയും, യു.പിയില്‍ വോട്ടര്‍മാരെ ചേര്‍ക്കാന്‍ തീവ്രയജ്ഞം
November 14, 2026
അറബ് ന്യൂനപക്ഷത്തെ അപമാനിക്കരുത്; നെതന്യാഹുവിനോട് ഐസന്‍കോട്ട്
അറബ് ന്യൂനപക്ഷത്തെ അപമാനിക്കരുത്; നെതന്യാഹുവിനോട് ഐസന്‍കോട്ട്
November 14, 2026
അമേരിക്കയില്‍ വ്യോമ ഗതാഗതം  നിലച്ചു, ആയിരക്കണക്കിന് സര്‍വീസുകള്‍ റദ്ദാക്കി
അമേരിക്കയില്‍ വ്യോമ ഗതാഗതം നിലച്ചു, ആയിരക്കണക്കിന് സര്‍വീസുകള്‍ റദ്ദാക്കി
November 14, 2026
 മരുഭൂമിയെ പച്ചപ്പണിയിക്കുന്ന സൗദി: ജലക്ഷാമത്തെ അതിജീവിച്ച് 60 കോടി മരങ്ങള്‍ വളര്‍ത്താനുള്ള മഹാപദ്ധതി വിജയിക്കുമോ?
മരുഭൂമിയെ പച്ചപ്പണിയിക്കുന്ന സൗദി: ജലക്ഷാമത്തെ അതിജീവിച്ച് 60 കോടി മരങ്ങള്‍ വളര്‍ത്താനുള്ള മഹാപദ്ധതി വിജയിക്കുമോ?
November 13, 2026
 വെസ്റ്റ് ബാങ്കില്‍ ഒലിവ് വിളവെടുപ്പിനിടെ പലസ്തീന്‍ കര്‍ഷകര്‍ക്ക് നേരെ കുടിയേറ്റക്കാരുടെ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്
വെസ്റ്റ് ബാങ്കില്‍ ഒലിവ് വിളവെടുപ്പിനിടെ പലസ്തീന്‍ കര്‍ഷകര്‍ക്ക് നേരെ കുടിയേറ്റക്കാരുടെ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്
November 13, 2026
സൗദി ഹഫര്‍ അല്‍ ബാത്തിനില്‍ കുതിരയുടെ ആക്രമണത്തില്‍ മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
സൗദി ഹഫര്‍ അല്‍ ബാത്തിനില്‍ കുതിരയുടെ ആക്രമണത്തില്‍ മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
November 13, 2026
 യമന്‍ ഉപരോധം നീട്ടി യു.എന്‍ രക്ഷാസമിതി; ഹൂതികളുടെ ആയുധ നിര്‍മ്മാണ സാമഗ്രികള്‍ക്ക് കര്‍ശന നിയന്ത്രണം
യമന്‍ ഉപരോധം നീട്ടി യു.എന്‍ രക്ഷാസമിതി; ഹൂതികളുടെ ആയുധ നിര്‍മ്മാണ സാമഗ്രികള്‍ക്ക് കര്‍ശന നിയന്ത്രണം
November 13, 2026