l o a d i n g

ഗൾഫ്

ഇറാന്റെ 90 സൈനിക ലക്ഷ്യങ്ങളില്‍ അമേരിക്കന്‍ സേന ആക്രമണം നടത്തിയതായി സെന്റ്കോം; 14 പേര്‍ കൊല്ലപ്പെട്ടു; അമേരിക്ക ഇനിയും പഠിച്ചിട്ടില്ലെന്നും തിരിച്ചടിക്കുമെന്നും ഇറാന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 9, 2026


തെഹ്‌റാന്‍: ഇറാനിലെ സൈനിക ലക്ഷ്യങ്ങളില്‍ നടത്തിവന്ന ഏറ്റവും പുതിയ വ്യോമാക്രമണങ്ങളുടെ റൗണ്ട് അവസാനിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്കോം) ഔദ്യോഗികമായി അറിയിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, തീരദേശ നിരീക്ഷണ കേന്ദ്രങ്ങള്‍, മിസൈല്‍-ഡ്രോണ്‍ സംഭരണ കേന്ദ്രങ്ങള്‍, നാവിക ശേഷി, സൈനിക ലോജിസ്റ്റിക് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഇറാന്റെ തീരദേശത്തുള്ള ഏകദേശം 90 സൈനിക ലക്ഷ്യങ്ങളില്‍ അമേരിക്കന്‍ സേന ആക്രമണം നടത്തിയതായി സെന്റ്കോം പ്രസ്താവനയില്‍ വ്യക്തമാക്കി.

ഈ ആക്രമണങ്ങള്‍ക്ക് പിന്നാലെ, ഇറാന്‍ ഒരു കരാറിന് തയ്യാറാണെന്നും അവരുമായി ധാരണയിലെത്താന്‍ ആഗ്രഹിക്കുന്നുവെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. കഴിഞ്ഞ ഏപ്രില്‍ 8-ലെ വെടിനിര്‍ത്തലിന് ശേഷം അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ നടക്കുന്ന ആദ്യ ആക്രമണമാണിത്. ബുധനാഴ്ച നടന്ന ആക്രമണങ്ങളുടെ ഭാഗമായി ക്രൂസ് മിസൈലുകള്‍ ഉപയോഗിച്ച് വടക്കന്‍ ഇറാന്റെ രണ്ട് റെയില്‍വേ പാലങ്ങള്‍ യുഎസ് സൈനികര്‍ തകര്‍ത്തതായി ആക്‌സിയോസ് റിപ്പോര്‍ട്ടര്‍ ബാരക് രവിദ് വ്യക്തമാക്കി. യുഎസ് ആക്രമണത്തെ തുടര്‍ന്ന് തെഹ്‌റാനും മഷഹദും തമ്മിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി വ്യാഴാഴ്ച സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍ ഇറാനിലെ പുണ്യനഗരമായ മഷഹദില്‍ വെച്ച് അന്തരിച്ച പരമാധികാര നേതാവ് അലി ഖംനഇയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഈ സംഭവം.

സ്വന്തം വ്യവസ്ഥകളില്‍ മാത്രമേ കടലിടുക്ക് തുറക്കൂ എന്ന് ഇറാന്‍ വ്യക്തമാക്കി. 'അമേരിക്ക ഇനിയും പഠിച്ചിട്ടില്ല, ഭീഷണിപ്പെടുത്തലുകളും വാഗ്ദാനങ്ങള്‍ ലംഘിക്കലും ഇനി ചെലവാകില്ല. നിങ്ങള്‍ ആക്രമിച്ചാല്‍ നിങ്ങള്‍ക്ക് തിരിച്ചടി കിട്ടും.' മുഹമ്മദ് ബാഘര്‍ ഖാലിബാഫ് (ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍) പറഞ്ഞു.

ഇറാന്റെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, രണ്ട് ദിവസമായി തുടരുന്ന യുഎസ് വ്യോമാക്രമണത്തില്‍ കുറഞ്ഞത് 14 പേര്‍ കൊല്ലപ്പെടുകയും 78 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹോര്‍മുസ് കടലിടുക്കില്‍ സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയതിനാലാണ് കനത്ത തിരിച്ചടി നല്‍കിയതെന്ന് സെന്റ്കോം കൂട്ടിച്ചേര്‍ത്തു. ഇറാനുമായുള്ള ഇടക്കാല വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതായി പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി പുതിയ ആക്രമണങ്ങള്‍ ആരംഭിക്കുന്നതെന്ന് യുഎസ് സൈന്യം വ്യക്തമാക്കിയിരുന്നു.

കരാറുകള്‍ ലംഘിക്കുന്നത് തുടര്‍ന്നാല്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. അതേസമയം, ഈ സൈനിക നടപടികള്‍ ദീര്‍ഘകാലത്തേക്ക് ഉണ്ടാകില്ലെന്നും കാര്യങ്ങള്‍ വേഗത്തില്‍ അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്രതലത്തില്‍ പാകിസ്താന്‍, ഖത്തര്‍, ഐക്യരാഷ്ട്രസഭ എന്നീ രാജ്യങ്ങളും സംഘടനകളും ഇരുപക്ഷത്തോടും പരമാവധി സംയമനം പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഹോര്‍മുസ് കടലിടുക്കിലെ സമുദ്രഗതാഗതം പുനഃസ്ഥാപിക്കുന്നതിനായുള്ള നയപരമായ ചര്‍ച്ചകള്‍ തുടരുമെന്നാണ് നിലവിലെ സൂചനകള്‍.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026