l o a d i n g

ഗൾഫ്

അമേരിക്കന്‍ സന്ദര്‍ശനം: നിര്‍ണായക ചര്‍ച്ചകളുമായി ജനറല്‍ ജോസഫ് ഔണും യു.എസ് സ്ഥാനപതിയും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 9, 2026



ന്യൂയോര്‍ക്ക്- അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് നടത്തുന്ന യു.എസ് സന്ദര്‍ശനത്തിന്റെ ഭാഗമായി ലെബനന്‍ പ്രസിഡന്റ് ജനറല്‍ ജോസഫ് ഔണ്‍ ഇന്ന് ബെയ്‌റൂത്തില്‍ യു.എസ് സ്ഥാനപതി മൈക്കല്‍ ഇസ്സയുമായി കൂടിക്കാഴ്ച നടത്തി. ലെബനന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനും അവിടുത്തെ ജനങ്ങളുടെ ദുരിതങ്ങള്‍ അവസാനിപ്പിക്കാനും പ്രസിഡന്റ് ട്രംപിനുള്ള താല്പര്യമാണ് ഈ സന്ദര്‍ശനം വ്യക്തമാക്കുന്നതെന്ന് യു.എസ് സ്ഥാനപതി കൂടിക്കാഴ്ചക്ക് ശേഷം ഉറപ്പുനല്‍കി.

ഈ ചര്‍ച്ചയില്‍, ലെബനന്റെ ശക്തമായ ചില നിലപാടുകള്‍ പ്രസിഡന്റ് ഔണ്‍ വീണ്ടും ആവര്‍ത്തിച്ചു. തെക്കന്‍ ലെബനനില്‍ വെടിനിര്‍ത്തല്‍ പൂര്‍ണ്ണമായി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. വാഷിംഗ്ടണില്‍ നടന്ന ലെബനന്‍-അമേരിക്കന്‍-ഇസ്രായേല്‍ ചര്‍ച്ചകളുടെ അവസാനം പ്രഖ്യാപിച്ച ചട്ടക്കൂട് പൂര്‍ണ്ണമായും പാലിക്കാന്‍ ഇസ്രായേലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ അധീനതയിലുള്ള ചില അതിര്‍ത്തി ഗ്രാമങ്ങളില്‍ നടക്കുന്ന ഷെല്ലാക്രമണങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ചുള്ള പൊളിച്ചുമാറ്റലുകളും ഉടനടി നിര്‍ത്തലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.

വാഷിംഗ്ടണ്‍ ചര്‍ച്ചകളില്‍ തീരുമാനിച്ച പരീക്ഷണാടിസ്ഥാനത്തിലുള്ള മേഖലകളിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സ്ഥാനപതി വ്യക്തത വരുത്തി. നിര്‍ദ്ദിഷ്ട മേഖലകളില്‍ കരാര്‍ നടപ്പിലാക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഒരു അമേരിക്കന്‍ സൈനിക പ്രതിനിധി സംഘം വരും ദിവസങ്ങളില്‍ ബെയ്‌റൂത്തിലെത്തും. ഇസ്രായേല്‍ സൈന്യം ഈ പ്രദേശങ്ങളില്‍നിന്ന് പിന്‍വാങ്ങുമ്പോള്‍ യാതൊരുവിധ സുരക്ഷാ വീഴ്ചയും ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ ഈ സംഘം വിലയിരുത്തും. ഈ ഏകോപന യോഗങ്ങളുടെ ഫലങ്ങള്‍ പുറത്തുവരുന്നതോടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ കൃത്യമായ തീയതി പ്രഖ്യാപിക്കുമെന്നും സ്ഥാനപതി ഇസ്സ അറിയിച്ചു.

Latest News

ചാല സ്വര്‍ണക്കവര്‍ച്ചക്കു പിന്നില്‍ ബിസിനസ് തര്‍ക്കം, അഞ്ചുപേര്‍ അറസ്റ്റില്‍
ചാല സ്വര്‍ണക്കവര്‍ച്ചക്കു പിന്നില്‍ ബിസിനസ് തര്‍ക്കം, അഞ്ചുപേര്‍ അറസ്റ്റില്‍
November 15, 2026
ഐ.പി.എല്‍ സ്ഥാപകന്‍ ലളിത് മോദി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു
ഐ.പി.എല്‍ സ്ഥാപകന്‍ ലളിത് മോദി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു
November 15, 2026
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായില്‍, ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായില്‍, ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു
November 15, 2026
റിയാദിനെ ലക്ഷ്യമിട്ട മിസൈലുകള്‍  സൗദി പ്രതിരോധസേന തകര്‍ത്തു;  ബഹ്‌റൈനിലും മുന്നറിയിപ്പ്
റിയാദിനെ ലക്ഷ്യമിട്ട മിസൈലുകള്‍ സൗദി പ്രതിരോധസേന തകര്‍ത്തു; ബഹ്‌റൈനിലും മുന്നറിയിപ്പ്
November 15, 2026
 ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
November 14, 2026
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
November 14, 2026
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
November 14, 2026
എം.കെ. ഹാജി അനുസ്മരണ സമ്മേളനവും നവാഗത സംഗമവും സംഘടിപ്പിച്ചു
എം.കെ. ഹാജി അനുസ്മരണ സമ്മേളനവും നവാഗത സംഗമവും സംഘടിപ്പിച്ചു
November 14, 2026
'ഒരു പ്രവാസിയുടെ തിരുശേഷിപ്പ്' ദമ്മാമില്‍ പ്രദര്‍ശിപ്പിച്ചു
'ഒരു പ്രവാസിയുടെ തിരുശേഷിപ്പ്' ദമ്മാമില്‍ പ്രദര്‍ശിപ്പിച്ചു
November 14, 2026
പ്രവാസി വെല്‍ഫെയര്‍ കലണ്ടര്‍ പ്രകാശനം ചെയ്തു
പ്രവാസി വെല്‍ഫെയര്‍ കലണ്ടര്‍ പ്രകാശനം ചെയ്തു
November 14, 2026