l o a d i n g

സാംസ്കാരികം

പ്രവാസികളുടെ സിനിമാസ്വപ്നം യാഥാര്‍ഥ്യമായി; സൗദിയില്‍ പൂര്‍ണ്ണമായി ചിത്രീകരിച്ച 'മസ്‌റ' ഒ.ടി.ടിയില്‍ റിലീസ് ചെയ്തു

Thumbnail

ജിദ്ദ: മലയാള ചലച്ചിത്ര ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് സൗദി അറേബ്യയില്‍ പൂര്‍ണ്ണമായും ചിത്രീകരിച്ച 'മസ്‌റ' എന്ന മലയാള സിനിമ പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമായ സിസ്പേസില്‍ (CSPACE) റിലീസ് ചെയ്തു. ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ഒരുപിടി പ്രവാസികളുടെ കഠിനാധ്വാനത്തിന്റെയും സിനിമാസ്വപ്നങ്ങളുടെയും സാക്ഷാത്കാരമാണ് ഈ ചിത്രം.

പ്രതിഭാധനനായ സംവിധായകന്‍ അലി അരീക്കത്ത് കഥ പറയുന്ന 'മസ്‌റ', നഗരത്തില്‍ നിന്ന് ചില പ്രത്യേക സാഹചര്യങ്ങളാല്‍ കാണാതാവുന്ന ഒരാളുടെ സംഭവബഹുലമായ മരുഭൂമിയിലൂടെയുള്ള പ്രയാണവും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ദൃശ്യവല്‍ക്കരിക്കുന്നത്. നാസര്‍ തിരുനിലത്ത് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ സുബൈര്‍ ആലുവ, അബ്ദുല്ല മുക്കണ്ണി തുടങ്ങി ജിദ്ദയിലെ ഒട്ടനവധി പ്രവാസി കലാകാരന്മാര്‍ പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നു. പ്രവാസലോകത്തിന്റെ പശ്ചാത്തലത്തില്‍ മരുഭൂമിയുടെ ദൃശ്യഭംഗിയും മനുഷ്യബന്ധങ്ങളുടെ തീക്ഷ്ണതയും ഒപ്പിയെടുക്കുന്ന ഹൃദയസ്പര്‍ശിയായ സൃഷ്ടിയെ ഇരുുകൈയും നീട്ടി സ്വീകരിക്കണമെന്നും, പ്രവാസികളുടെ ഈ ചെറിയ പരീക്ഷണത്തിന് ഏവരുടെയും പിന്തുണയുണ്ടാകണമെന്നും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചു.

Photo

Latest News

ആരാണ് ഗ്രെയ്റ്റസ്റ്റ്, പെലെയോ മറഡോണയോ?
ആരാണ് ഗ്രെയ്റ്റസ്റ്റ്, പെലെയോ മറഡോണയോ?
July 11, 2026
സൗദി വിപണിയിലേക്ക് കൂടുതല്‍ ഈത്തപ്പഴം എത്തി, വില കുറയുന്നു
സൗദി വിപണിയിലേക്ക് കൂടുതല്‍ ഈത്തപ്പഴം എത്തി, വില കുറയുന്നു
July 11, 2026
റ്യാന്‍എയര്‍ വിമാനത്തിന്റെ ജാലകം തകര്‍ന്നു; ഗ്രീസില്‍ അടിയന്തര ലാന്‍ഡിംഗ്
റ്യാന്‍എയര്‍ വിമാനത്തിന്റെ ജാലകം തകര്‍ന്നു; ഗ്രീസില്‍ അടിയന്തര ലാന്‍ഡിംഗ്
July 11, 2026
പ്രവാസികളുടെ സിനിമാസ്വപ്നം യാഥാര്‍ഥ്യമായി; സൗദിയില്‍ പൂര്‍ണ്ണമായി ചിത്രീകരിച്ച 'മസ്‌റ' ഒ.ടി.ടിയില്‍ റിലീസ് ചെയ്തു
പ്രവാസികളുടെ സിനിമാസ്വപ്നം യാഥാര്‍ഥ്യമായി; സൗദിയില്‍ പൂര്‍ണ്ണമായി ചിത്രീകരിച്ച 'മസ്‌റ' ഒ.ടി.ടിയില്‍ റിലീസ് ചെയ്തു
July 11, 2026
ആലപ്പുഴ സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു
ആലപ്പുഴ സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു
July 11, 2026
നിര്‍ഭാഗ്യത്തിന്റെ ലാമന്‍സ്, തിളങ്ങിയ മെറീനോ...
നിര്‍ഭാഗ്യത്തിന്റെ ലാമന്‍സ്, തിളങ്ങിയ മെറീനോ...
July 11, 2026
പൗരാവകാശ പോരാട്ടത്തിന് ഒടുവില്‍ നീതി; സുരേന്ദ്രന്‍ മാഷിനെതിരെ അപ്പീല്‍ പോകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി
പൗരാവകാശ പോരാട്ടത്തിന് ഒടുവില്‍ നീതി; സുരേന്ദ്രന്‍ മാഷിനെതിരെ അപ്പീല്‍ പോകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി
July 11, 2026
സൗദി കിരീടാവകാശിയും യു.എസ് പ്രസിഡന്റും ഗള്‍ഫ് സുരക്ഷാ വിഷയം ചര്‍ച്ച ചെയ്തു
സൗദി കിരീടാവകാശിയും യു.എസ് പ്രസിഡന്റും ഗള്‍ഫ് സുരക്ഷാ വിഷയം ചര്‍ച്ച ചെയ്തു
July 11, 2026
ജിദ്ദയിലെ വ്യവസായി കളപ്പാടന്‍ നജീബിന്റെ ഭാര്യ സുലൈഖ നിര്യാതയായി
ജിദ്ദയിലെ വ്യവസായി കളപ്പാടന്‍ നജീബിന്റെ ഭാര്യ സുലൈഖ നിര്യാതയായി
July 11, 2026
വേൾഡ് കപ്പ് സെമിയിൽ കടന്ന് സ്പെയിൻ; ബെൽജിയത്തെ തകർത്തത് മിക്കൽ മെറിനോയുടെ മിന്നും ഗോൾ
വേൾഡ് കപ്പ് സെമിയിൽ കടന്ന് സ്പെയിൻ; ബെൽജിയത്തെ തകർത്തത് മിക്കൽ മെറിനോയുടെ മിന്നും ഗോൾ
July 11, 2026