l o a d i n g

യാത്ര

മഴയും കോടമഞ്ഞും; വേനലവധി ആഘോഷിക്കാന്‍ സഞ്ചാരികള്‍ അല്‍-ബാഹയിലേക്കും തായിഫിലേക്കും ഒഴുകുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 19, 2026

ജിദ്ദ: വേനല്‍ക്കാല മഴയും മിതമായ താപനിലയും മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളും സൗദി അറേബ്യയിലെ അല്‍-ബാഹ, തായിഫ് എന്നീ പ്രദേശങ്ങളിലേക്ക് വിനോദസഞ്ചാരികളെയും സ്വദേശി താമസക്കാരെയും വന്‍തോതില്‍ ആകര്‍ഷിക്കുന്നു. അല്‍-ബാഹയില്‍ പെയ്ത വേനല്‍മഴയും മലനിരകളില്‍ രൂപപ്പെട്ട കോടമഞ്ഞും പ്രദേശത്തെ താപനിലയില്‍ വലിയ കുറവുണ്ടാക്കി. ഇതോടെ, തണുത്ത കാലാവസ്ഥയും മലയോരങ്ങളുടെ പച്ചപ്പും ആസ്വദിക്കാന്‍ ധാരാളം പേരാണ് ഇവിടുത്തെ പാര്‍ക്കുകളിലേക്കും വനമേഖലകളിലേക്കും ഒഴുകിയെത്തുന്നത്.

അല്‍-ബാഹ നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി 142 പാര്‍ക്കുകളും ഉദ്യാനങ്ങളും, 39 നടപ്പാതകളും, 118 പൊതു ശില്‍പങ്ങളും, 27 മുനിസിപ്പല്‍ സ്‌ക്വയറുകളുമുണ്ട്. ഏകദേശം 4.18 ദശലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് ഇവിടുത്തെ പാര്‍ക്കുകള്‍ സ്ഥിതി ചെയ്യുന്നത്.

അയല്‍ നഗരമായ തായിഫിലെ 'അല്‍-ഹദ' കേബിള്‍ കാറാണ് കുടുംബങ്ങളെയും അവധിക്കാലം ആഘോഷിക്കാനെത്തുന്നവരെയും ആകര്‍ഷിക്കുന്ന മറ്റൊരു പ്രധാന കേന്ദ്രം. സരവാത്ത് മലനിരകളുടെയും താഴ്വരകളുടെയും മനോഹരമായ കാഴ്ചകള്‍ ഈ യാത്രയില്‍ കാണാന്‍ സാധിക്കും. 4,200 മീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ കേബിള്‍ കാര്‍ റൂട്ടില്‍ 52 കാബിനുകളാണുള്ളത്. ഓരോ കാബിനിലും എട്ടുപേര്‍ക്ക് യാത്ര ചെയ്യാം. മണിക്കൂറില്‍ ഏകദേശം 1,000 യാത്രക്കാരെ ഇരുവശങ്ങളിലേക്കും കൊണ്ടുപോകാന്‍ ഇതിന് ശേഷിയുണ്ട്. 17 മിനിറ്റ് നീളുന്നതാണ് ഈ ആകാശയാത്ര.

ഇതിനൊപ്പം തായിഫിലെ 'ബേര്‍ഡ് ഗാര്‍ഡനുകളും' (പക്ഷി ഉദ്യാനങ്ങള്‍) സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്. പക്ഷികള്‍ക്ക് ഭക്ഷണം നല്‍കാനും ഫോട്ടോ എടുക്കാനുമുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. സുരക്ഷിതമായ അന്തരീക്ഷത്തില്‍ വന്യജീവികളുമായി ഇടപെടാനുള്ള അവസരം ലഭിക്കുന്നതാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.

തന്റെ കുടുംബത്തോടൊപ്പം തായിഫില്‍ അവധിക്കാലം ചെലവഴിക്കാന്‍ എത്തിയ സാറ അല്‍-സഹ്റാനി, സൗദി അറേബ്യയുടെ വ്യത്യസ്തമായ മുഖം കുട്ടികള്‍ക്ക് പരിചയപ്പെടുത്താനാണ് തങ്ങള്‍ ഇവിടം തിരഞ്ഞെടുത്തതെന്ന് പറഞ്ഞു. 'കാലാവസ്ഥയും മലനിരകളും പച്ചപ്പും എല്ലാം കൂടി ഇത് തീര്‍ത്തും വ്യത്യസ്തമായ ഒരു സ്ഥലമായി അനുഭവപ്പെടുന്നു,' അവര്‍ കൂട്ടിച്ചേര്‍ത്തു.

സൗദി അറേബ്യയിലെ പ്രകൃതിദത്തമായ വൈവിധ്യങ്ങള്‍ വിദേശയാത്രകള്‍ക്ക് പകരം നാട്ടിലെ തന്നെ വിവിധ പ്രദേശങ്ങള്‍ കാണാന്‍ തന്നെയും കുടുംബത്തെയും പ്രേരിപ്പിച്ചതായി ഫഹദ് ബദ്ഗൈഷ് എന്ന സന്ദര്‍ശകന്‍ പറഞ്ഞു. 'സൗദിയില്‍ ബീച്ചുകളും മലകളും വനങ്ങളും മരുഭൂമികളുമുണ്ട്. ഓരോ പ്രദേശവും വ്യത്യസ്തമായ അനുഭവമാണ് നല്‍കുന്നത്,' അദ്ദേഹം പറഞ്ഞു.

Photo

Latest News

കാസർകോട് സ്വദേശിനിയായ നഴ്സ് റിയാദിൽ നിര്യതയായി
കാസർകോട് സ്വദേശിനിയായ നഴ്സ് റിയാദിൽ നിര്യതയായി
September 4, 2026
മഹാരാഷ്ട്ര എസ്.ഐ.ആര്‍: ന്യൂനപക്ഷ മേഖലകളില്‍ കൊടും വെട്ട്
മഹാരാഷ്ട്ര എസ്.ഐ.ആര്‍: ന്യൂനപക്ഷ മേഖലകളില്‍ കൊടും വെട്ട്
September 4, 2026
യു.എസ് - ഇറാന്‍ സംഘര്‍ഷം: ഗള്‍ഫില്‍ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു, കപ്പല്‍ ഗതാഗതത്തിനും ഭീഷണി,, ഇന്ധന വില കൂടി
യു.എസ് - ഇറാന്‍ സംഘര്‍ഷം: ഗള്‍ഫില്‍ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു, കപ്പല്‍ ഗതാഗതത്തിനും ഭീഷണി,, ഇന്ധന വില കൂടി
September 3, 2026
നമുക്ക് രണ്ടാള്‍ക്കും ഡിഗ്രി  സര്‍ടിഫിക്കറ്റ് കാണിച്ചാലോ? വെല്ലുവിളിച്ച് പാറ്റപ്പാര്‍ട്ടി
നമുക്ക് രണ്ടാള്‍ക്കും ഡിഗ്രി സര്‍ടിഫിക്കറ്റ് കാണിച്ചാലോ? വെല്ലുവിളിച്ച് പാറ്റപ്പാര്‍ട്ടി
September 3, 2026
സൗദിയിലെ മുന്‍ ഇന്ത്യന്‍ സി.ജി അക്ബറുദ്ദീന് പുതിയ ചുമതല
സൗദിയിലെ മുന്‍ ഇന്ത്യന്‍ സി.ജി അക്ബറുദ്ദീന് പുതിയ ചുമതല
September 3, 2026
 കുടുംബ തര്‍ക്കം: യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ് ഗുരുതര പരിക്ക്:  മലയാളി ദമ്പതികള്‍ അറസ്റ്റില്‍
കുടുംബ തര്‍ക്കം: യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ് ഗുരുതര പരിക്ക്: മലയാളി ദമ്പതികള്‍ അറസ്റ്റില്‍
September 3, 2026
പൊതുസ്ഥലങ്ങളെല്ലാം പൂര്‍ണമായും ഭിന്നശേഷി സൗഹൃദമാക്കും: മന്ത്രി വി ഇ അബ്ദുള്‍ ഗഫൂര്‍
പൊതുസ്ഥലങ്ങളെല്ലാം പൂര്‍ണമായും ഭിന്നശേഷി സൗഹൃദമാക്കും: മന്ത്രി വി ഇ അബ്ദുള്‍ ഗഫൂര്‍
September 3, 2026
 ബിഹാറി സ്വദേശി ഹൃദയാഘാതം മൂലം സൗദിയിലെ ബിഷയില്‍ നിര്യാതനായി
ബിഹാറി സ്വദേശി ഹൃദയാഘാതം മൂലം സൗദിയിലെ ബിഷയില്‍ നിര്യാതനായി
September 3, 2026
വൈവിധ്യമാര്‍ന്ന കലാ-സാംസ്‌കാരിക പരിപാടികളുമായി ടി.പി.എ. ഓണാഘോഷം പ്രൗഢഗംഭീരമായി
വൈവിധ്യമാര്‍ന്ന കലാ-സാംസ്‌കാരിക പരിപാടികളുമായി ടി.പി.എ. ഓണാഘോഷം പ്രൗഢഗംഭീരമായി
September 3, 2026
ഡെലിവറി ഹീറോയെ ഏറ്റെടുക്കാന്‍ ഊബര്‍: 14.8 ശതകോടി ഡോളറിന്റെ ഇടപാടിന് ശുപാര്‍ശ; ഇടപാട് പൂര്‍ത്തിയാകുന്നതോടെ 'ഹംഗര്‍‌സ്റ്റേഷനും' 'തലബാത്തും' ഊബറിനു കീഴിലാവും
ഡെലിവറി ഹീറോയെ ഏറ്റെടുക്കാന്‍ ഊബര്‍: 14.8 ശതകോടി ഡോളറിന്റെ ഇടപാടിന് ശുപാര്‍ശ; ഇടപാട് പൂര്‍ത്തിയാകുന്നതോടെ 'ഹംഗര്‍‌സ്റ്റേഷനും' 'തലബാത്തും' ഊബറിനു കീഴിലാവും
September 3, 2026