റിയാദ്: 'മാറുന്ന കാലം, മാറ്റമില്ലാത്ത ആദര്‍ശം' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന 26-ാമത് ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബത്ഹ ദഅ്വാ സെന്ററും റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സംഗമം ഒക്ടോബര്‍ 23-ന് ശിഫയിലെ ഹൈക്ലാസ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 8.30-ന് പരിപാടികള്‍ക്ക് തുടക്കമാകും.
വിവിധ വേദികളിലായി വളണ്ടിയര്‍ മീറ്റ്, പ്രതിനിധി സംഗമം, വനിതാ സമ്മേളനം, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥി സമ്മേളനം, ബാലസമ്മേളനം, സാംസ്‌കാരിക സമ്മേളനം, ഇസ്ലാഹി മീറ്റ് എന്നിവ നടക്കുമെന്ന് സംഘാടകര്‍ വിശദീകരിച്ചു. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പങ്കെടുക്കുന്നവര്‍ക്കായി വാഹനസൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വൈകിട്ട് ആറിന് ആരംഭിക്കുന്ന പൊതുസമ്മേളനം ബത്ഹ ജാലിയത്ത് മേധാവി ശൈഖ് സ്വാലിഹ് അല്‍ സോമാന്‍ ഉദ്ഘാടനം ചെയ്യും. കെ.എന്‍.എം. സംസ്ഥാന ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ, പണ്ഡിതരും പ്രഭാഷകരുമായ എം.എം. അക്ബര്‍, ശാഹിദ് മുസ്ലിം ഫാറൂഖി, ശുക്കൂര്‍ സ്വലാഹി ആലപ്പുഴ, ജംഷിദ് സുല്ലമി ഇരുവറ്റി, അബ്ബാസ് ചെമ്പന്‍, കബീര്‍ സലഫി പറളി, അബൂബക്കര്‍ മേഴത്തൂര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.
ബത്ഹ ദഅ്വാ സെന്റര്‍ മലയാളം വിഭാഗം തലവന്‍ മുഹമ്മദ് കുട്ടി കടന്നമണ്ണ, അബ്ദുല്‍ ഖയ്യും ബുസ്താനി, അബ്ദുറസാഖ് സ്വലാഹി, അബ്ദുസ്സലാം ബുസ്താനി, അജ്മല്‍ മദനി, അബ്ദുല്‍ അസീസ് സുല്ലമി, റഫീഖ് സലഫി ദവാദ്മി, സനീര്‍ സ്വലാഹി ബുറൈദ, ശിഹാബ് സലഫി ജിദ്ദ, ഉസാമ മുഹമ്മദ് എന്നിവരും സംഗമത്തില്‍ സംബന്ധിക്കും.
റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പുറത്തിറക്കുന്ന 'ലേണ്‍ ദി ഖുര്‍ആന്‍' ആപ്പിന്റെ ലോഞ്ചിങ് സംഗമത്തില്‍ നടക്കും. 'മുഹമ്മദ് നബി (സ): മാനവമൂല്യങ്ങളുടെ നേര്‍സാക്ഷ്യം' എന്ന പ്രമേയത്തില്‍ ഐ.എസ്.എം. സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ റിയാദ് ഏരിയാതല ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വഹിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
കെ.എന്‍.എം. മദ്രസ പൊതുപരീക്ഷയിലും ലേണ്‍ ദി ഖുര്‍ആന്‍ പരീക്ഷയിലും ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിക്കും. 'സൂഫിസം: ആത്മീയത, ഇസ്ലാം', 'മതേതര ഇന്ത്യയെ വീണ്ടെടുക്കാം' എന്നീ വിഷയങ്ങളില്‍ ചര്‍ച്ചകളും സംഘടിപ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. അബ്ദുല്‍ ജലീല്‍, ജനറല്‍ കണ്‍വീനര്‍ ഫര്‍ഹാന്‍ കാരക്കുന്ന്, റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, അബ്ദുല്‍ വഹാബ് പാലത്തിങ്കല്‍, നൗഷാദ് അലി കോഴിക്കോട്, മുജീബ് അലി തൊടികപ്പുലം, ഫൈസല്‍ കുനിയില്‍, അബ്ദുസ്സലാം ബുസ്താനി, അംജദ് അന്‍വാരിഎന്നിവര്‍ പങ്കെടുത്തു.
Related News