തബൂക്ക്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ തബൂക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന തര്‍ബിയ്യത്ത് സംഗമം ഇന്ന് രാത്രി 11 മണിക്ക് (വ്യാഴാഴ്ച) തബൂക്കില്‍ നടക്കും. 'ഇസ്ലാം: നിര്‍ഭയത്വവും സമാധാനവും' എന്ന പ്രമേയത്തില്‍ വിശ്വാസം, കുടുംബം, സമൂഹം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് സംഗമം സംഘടിപ്പിക്കുന്നത്.
ഭാവിയെക്കുറിച്ചുള്ള ഭയം, ജീവിതത്തിലെ പ്രതിസന്ധികള്‍, മനസ്സിലെ ആശങ്കകള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ അല്ലാഹുവിലുള്ള വിശ്വാസവും അവനിലുള്ള ഭരമേല്‍പ്പിക്കലും മനുഷ്യജീവിതത്തില്‍ പകരുന്ന നിര്‍ഭയത്വത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് സംഗമത്തില്‍ വിശദീകരിക്കുക.
മദീന ഇസ്ലാമിക് യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളായ അജ്മല്‍ ഫൗസാന്‍ അല്‍ ഹിക്മി, ഇഹ്സാനുല്‍ ഹഖ് അല്‍ ഹിക്മി, തബൂക്കിലെ ദാഈ ഫൈസല്‍ മദീനി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും.
തബൂക്കിലെ ശഅര്‍ അല്‍ ആം, അല്‍ അംരി ഹോട്ടലിന് മുകള്‍വശത്താണ് പരിപാടി നടക്കുന്നത്. കുടുംബസമേതം പരിപാടിയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0508034074, 0501402636.
Related News