ജിദ്ദ: ലുലു സ്വിഫ്റ്റ് അതിവേഗ ഷോപ്പിംഗ് ജിദ്ദയിലും. സ്വിഫ്റ്റ് സ്റ്റോറിന്റെ ജിദ്ദയിലെ ആദ്യ ഔട്ട്‌ലെറ്റ് അല്‍ബാഷറിലെ ഹംദാനിയ അഡ്‌നോക് പെട്രോള്‍ സ്റ്റേഷനിലാണ് ഉദ്ഘാടനം ചെയ്തത്. ഇതോടെ സൗദിയില്‍ ലുലു ഗ്രൂപ്പിന്റെ അതിവേഗം വളരുന്ന കണ്‍വീനിയന്‍സ് സ്റ്റോര്‍ ശൃംഖലയായ സ്വിഫ്റ്റിന്റെ ഔട്ട്‌ലെറ്റുകളുടെ എണ്ണം ആറായി.
325 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള പുതിയ സ്വിഫ്റ്റ് ഔട്ട്‌ലെറ്റ് ജിദ്ദയിലെ ഉപഭോക്താക്കള്‍ക്കടക്കം പുത്തന്‍ ഷോപ്പിംഗ് അനുഭവം സമ്മാനിക്കും. നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വരെ എല്ലാം ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ വാങ്ങാനും വേഗത്തില്‍ ഷോപ്പിംഗ് പൂര്‍ത്തിയാക്കി മടങ്ങാനും സൗകര്യമൊരുക്കുന്നതാണ് പുതിയ സ്വിഫ്റ്റ് സ്റ്റോര്‍. ദൈനംദിന യാത്രകള്‍ക്കിടയിലും, തിരക്കുകള്‍ക്കിടയിലും ഉള്‍പ്പെടെ വളരെ സൗകര്യപ്രദമായും വേഗത്തിലും ഷോപ്പിംഗ് പൂര്‍ത്തിയാക്കാം എന്നതാണ് സ്വിഫ്റ്റ് സ്റ്റോറുകളുടെ പ്രത്യേകത.
പുതിയ കാലത്ത് ഉപഭോക്താക്കള്‍ക്കായി വേഗതയേറിയതും തടസ്സമില്ലാത്തതുമായ ഷോപ്പിംഗ് അനുഭവം എപ്പോഴും എവിടെയും പ്രദാനം ചെയ്യുക കൂടിയാണ് ലുലു സ്വിഫ്റ്റ് സ്റ്റോറുകളുടെ ലക്ഷ്യം. ജിദ്ദയില്‍ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നില്‍ ഉപഭോക്താക്കള്‍ക്ക് ഷോപ്പിംഗ് സൗകര്യപ്രദമാക്കുന്നതാണ് ഹംദാനിയയിലെ പുതിയ സ്വിഫ്റ്റ് ഔട്ട് ലെറ്റ്. 2030-ഓടെ ഉപഭോക്താക്കള്‍ക്ക് സൗദി അറേബ്യയിലുടനീളം കൂടുതല്‍ സ്വിഫ്റ്റ് സ്റ്റോറുകള്‍ തുറന്ന് നല്‍കുകയാണ് ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.