l o a d i n g

ബിസിനസ്

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍, നെസ്‌ലെക്കും ആബട്ടിനും നോട്ടീസ്

Thumbnail
Publisher By     Staff Reporter
October 22, 2026


ബംഗളൂരു: ശിശുക്കള്‍ക്കും കുട്ടികള്‍ക്കുമായുള്ള ഉല്‍പ്പന്നങ്ങളുടെ പ്രചാരണത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍ ഉന്നയിച്ചെന്ന പരാതിയില്‍ നെസ്‌ലെ ഇന്ത്യ, സൈഡസ് വെല്‍നെസ്, ആബട്ട് ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയ കമ്പനികള്‍ക്ക് ഭക്ഷ്യസുരക്ഷാമാനദണ്ഡ അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) നോട്ടീസ് അയച്ചു. പരസ്യങ്ങളില്‍ ഉന്നയിച്ച അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കാനാണ് കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കോംപ്ലാന്‍ കുട്ടികളുടെ പാനീയം, ലാക്ടോജന്‍ പ്രോ 1 പൗഡര്‍, നാന്‍ എക്‌സെല്ല പ്രോ സ്‌റ്റേജ് 1 എന്നിവയുള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി. ഉല്‍പ്പന്നങ്ങളുടെ ലേബലുകളിലും പ്രചാരണങ്ങളിലും നിയമലംഘനമുണ്ടോയെന്നാണ് അധികൃതര്‍ പരിശോധിക്കുന്നത്.
ലാക്ടോജന്‍ പ്രോ 1, നാന്‍ എക്‌സെല്ല പ്രോ സ്‌റ്റേജ് 1 എന്നീ കുട്ടികളുടെ ഉല്‍പ്പന്നങ്ങള്‍ ദഹനത്തിനും പ്രതിരോധശേഷിക്കും ഗുണം ചെയ്യുമെന്ന അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകള്‍ സമര്‍പ്പിക്കാനാണ് നെസ്‌ലെയോട് ആവശ്യപ്പെട്ടത്. സെപ്റ്റംബര്‍ 18ന് ഉന്നയിച്ച വിഷയങ്ങളാണ് പുതിയ അറിയിപ്പിലും പരാമര്‍ശിക്കുന്നതെന്നും അതോറിറ്റിക്ക് വിശദമായ മറുപടി ഇതിനകം നല്‍കിയിട്ടുണ്ടെന്നും നെസ്‌ലെ ഇന്ത്യ വ്യക്തമാക്കി.
സൈഡസ് വെല്‍നെസിന്റെ കോംപ്ലാന്‍ ഉല്‍പ്പന്നത്തിന്റെ പരസ്യത്തിലെ 'ഉയരത്തില്‍ വേഗത്തില്‍ വളരൂ; ക്ലിനിക്കലായി തെളിയിക്കപ്പെട്ട ഇരട്ട വളര്‍ച്ച' എന്ന അവകാശവാദത്തിനും ശാസ്ത്രീയ അടിസ്ഥാനം നല്‍കണമെന്ന് എഫ്.എസ്.എസ്.എ.ഐ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കമ്പനിയുടെ പ്രതികരണം ലഭ്യമായില്ല.
കുട്ടികളുടെ ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പിക്കുന്ന ഇന്‍സ്റ്റഗ്രാം റീലുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ഇറ ഫാത്തിമയ്ക്കും ആബട്ട് ഹെല്‍ത്ത്‌കെയര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍, നോട്ടീസില്‍ പരാമര്‍ശിച്ച സോഷ്യല്‍ മീഡിയ ഉള്ളടക്കത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും അതിനെക്കുറിച്ച് മുന്‍കൂട്ടി അറിവുണ്ടായിരുന്നില്ലെന്നും ആബട്ട് വക്താവ് അറിയിച്ചു. നോട്ടീസ് ലഭിച്ചപ്പോഴാണ് ഉള്ളടക്കത്തെക്കുറിച്ച് അറിഞ്ഞതെന്നും അതില്‍ ഉന്നയിച്ച അവകാശവാദങ്ങളെ കമ്പനി അംഗീകരിക്കുന്നില്ലെന്നും ആബട്ട് വ്യക്തമാക്കി. ഇക്കാര്യം അതോറിറ്റിയെ അറിയിച്ചിട്ടുണ്ടെന്നും കമ്പനി പറഞ്ഞു.
ശിശുക്കള്‍ക്കുള്ള ഭക്ഷണത്തില്‍ സുക്രോസ്, ഫ്രക്ടോസ് തുടങ്ങിയ പഞ്ചസാരകള്‍ ചേര്‍ക്കുന്നത് നിയന്ത്രിക്കാനുള്ള നിര്‍ദേശം എഫ്.എസ്.എസ്.എ.ഐ മുന്നോട്ടുവച്ചതിന് പിന്നാലെയാണ് പുതിയ നടപടി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതിനും പാക്കറ്റ് ഭക്ഷണങ്ങളില്‍ മുന്‍വശത്ത് മുന്നറിയിപ്പ് ലേബലുകള്‍ ഏര്‍പ്പെടുത്തുന്നതിനുമുള്ള നീക്കങ്ങളും ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം കടുക്കുന്നു; അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണ മുന്നറിയിപ്പുമായി ഇറാന്‍
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം കടുക്കുന്നു; അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണ മുന്നറിയിപ്പുമായി ഇറാന്‍
October 22, 2026
ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍
ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍
October 22, 2026
ഗ്രീന്‍ റിയാദ് പദ്ധതി ലക്ഷ്യത്തിലേക്ക്; റിയാദിലെ മൂന്ന് പ്രധാന പാര്‍ക്കുകളുടെ നിര്‍മ്മാണം 85 ശതമാനത്തിലധികം പൂര്‍ത്തിയായി
ഗ്രീന്‍ റിയാദ് പദ്ധതി ലക്ഷ്യത്തിലേക്ക്; റിയാദിലെ മൂന്ന് പ്രധാന പാര്‍ക്കുകളുടെ നിര്‍മ്മാണം 85 ശതമാനത്തിലധികം പൂര്‍ത്തിയായി
October 22, 2026
റിസാ–ടോട്ട് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; റിയാദ് യാര ഇന്റർനാഷണൽ സ്കൂൾ ഒന്നാമത്
റിസാ–ടോട്ട് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; റിയാദ് യാര ഇന്റർനാഷണൽ സ്കൂൾ ഒന്നാമത്
October 22, 2026
വിദ്യാഭ്യാസം മനുഷ്യനെ നേരിന്റെ പക്ഷത്ത് ഉറപ്പിച്ചുനിർത്താനുതകുന്നതാകണം: മന്ത്രി കെ.എം.ഷാജി
വിദ്യാഭ്യാസം മനുഷ്യനെ നേരിന്റെ പക്ഷത്ത് ഉറപ്പിച്ചുനിർത്താനുതകുന്നതാകണം: മന്ത്രി കെ.എം.ഷാജി
October 22, 2026
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍, നെസ്‌ലെക്കും ആബട്ടിനും നോട്ടീസ്
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍, നെസ്‌ലെക്കും ആബട്ടിനും നോട്ടീസ്
October 22, 2026
ലുലു സ്വിഫ്റ്റ് സ്റ്റോര്‍ ജിദ്ദയിലും ; സൗദിയിലെ ആറാമത്തെ സ്വിഫ്റ്റ് സ്റ്റോര്‍ ഹംദാനിയയിലെ അഡ്‌നോക് പെട്രോള്‍ സ്റ്റേഷനില്‍ തുറന്നു
ലുലു സ്വിഫ്റ്റ് സ്റ്റോര്‍ ജിദ്ദയിലും ; സൗദിയിലെ ആറാമത്തെ സ്വിഫ്റ്റ് സ്റ്റോര്‍ ഹംദാനിയയിലെ അഡ്‌നോക് പെട്രോള്‍ സ്റ്റേഷനില്‍ തുറന്നു
October 22, 2026
യുദ്ധസാഹചര്യം:  ഉംറ തീര്‍ത്ഥാടകരെ നാട്ടിലെത്തിക്കാന്‍ ഊര്‍ജ്ജിത ശ്രമങ്ങളുമായി ഇന്ത്യന്‍ എംബസി
യുദ്ധസാഹചര്യം: ഉംറ തീര്‍ത്ഥാടകരെ നാട്ടിലെത്തിക്കാന്‍ ഊര്‍ജ്ജിത ശ്രമങ്ങളുമായി ഇന്ത്യന്‍ എംബസി
October 22, 2026
തബൂക്ക് ഇസ്ലാഹി സെന്റര്‍ തര്‍ബിയ്യത്ത് സംഗമം ഇന്ന്
തബൂക്ക് ഇസ്ലാഹി സെന്റര്‍ തര്‍ബിയ്യത്ത് സംഗമം ഇന്ന്
October 22, 2026
 തൊടിയൂരിന്റെ വഖഫ് ബോര്‍ഡ് അംഗത്വ രാജി ഹൈക്കോടതി കേസ് തീര്‍പ്പായ ശേഷം മാത്രം
തൊടിയൂരിന്റെ വഖഫ് ബോര്‍ഡ് അംഗത്വ രാജി ഹൈക്കോടതി കേസ് തീര്‍പ്പായ ശേഷം മാത്രം
October 22, 2026