l o a d i n g

കേരള

അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍: ഒടുവില്‍ പൊലീസിന്റെ വലയിലായി 'റീല്‍ ഗുണ്ട'; ഒളിവില്‍ കഴിഞ്ഞത് അഭിഭാഷകയുടെ ഫ്ലാറ്റില്‍

Thumbnail

കണ്ണൂര്‍: പൊലീസിനെ വെല്ലുവിളിച്ച് ദിവസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി ഒടുവില്‍ പിടിയില്‍. കണ്ണൂര്‍ താളിക്കാവിലെ വനിതാ അഭിഭാഷകയുടെ ഫ്ലാറ്റില്‍ നിന്നാണ് അര്‍ജുനെ കേരള പൊലീസ് പിടികൂടിയത്. ഉത്തരമേഖലാ ഡിഐജിയുടെയും കണ്ണൂര്‍ പൊലീസ് കമ്മീഷണര്‍ വിജയ് ഭാരത് റെഡ്ഡിയുടെയും മേല്‍നോട്ടത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്. പൊലീസ് എത്തിയതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

അര്‍ജുന്‍ സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവര്‍ നല്‍കിയ വിവരമാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. തുടര്‍ന്ന് കണ്ണൂര്‍ പനങ്കാവില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ പ്രതി കണ്ണൂരില്‍ തന്നെയുണ്ടെന്ന് പൊലീസ് ഉറപ്പിച്ചു. എടപ്പാളിലും തൃശൂരിലുമായി ഒളിവില്‍ കഴിഞ്ഞിരുന്ന അര്‍ജുനെ സഹായിച്ച അഞ്ച് സുഹൃത്തുക്കളെ പൊലീസ് ഇതിനകം പിടികൂടിയിരുന്നു.

ഒളിവില്‍ കഴിയുമ്പോഴും സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന അര്‍ജുന്‍, കോതമംഗലം, ഊന്നുകല്‍ എസ്.എച്ച്.ഒമാരെയും പൊലീസിനെയും നിരന്തരം വെല്ലുവിളിച്ചിരുന്നു.

'ഗുണ്ടകളേക്കാള്‍ സ്മാര്‍ട്ടായ പൊലീസാണ് കേരള പൊലീസ്. റീല്‍ ഗുണ്ടകളെയും വാളെടുത്ത് പിറന്നാള്‍ ആഘോഷിക്കുന്നവരെയും കര്‍ശനമായി നേരിടും,' എഡിജിപി പി. വിജയന്‍ വ്യക്തമാക്കി. ആരും പൊലീസിനെ വെല്ലുവിളിക്കാന്‍ ശ്രമിക്കേണ്ടതില്ലെന്നും, 'ഓപ്പറേഷന്‍ ഗ്രിപ്പിന്റെ' ഭാഗമായി സാമൂഹിക മാധ്യമങ്ങളിലെ ഗുണ്ടാ ഇടപെടലുകള്‍ കര്‍ശനമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വധശ്രമം, സ്വര്‍ണക്കവര്‍ച്ച, ലഹരിക്കടത്ത്, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണ് അര്‍ജുന്‍ ആയങ്കി. കാപ്പ നിയമപ്രകാരം ഒണ്‍പത് ജില്ലകളില്‍ പ്രവേശിക്കുന്നതിന് ഇയാള്‍ക്ക് വിലക്കുണ്ട്. കണ്ണൂരിലെ തുടര്‍നടപടികള്‍ക്ക് ശേഷം പ്രതിയെ എറണാകുളത്തേക്ക് മാറ്റും.

Latest News

മാധ്യമ ഭവന്‍ സ്ഥാപിക്കണം: സീനിയര്‍ ജേര്‍ണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊല്ലത്ത് തുടക്കം
മാധ്യമ ഭവന്‍ സ്ഥാപിക്കണം: സീനിയര്‍ ജേര്‍ണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊല്ലത്ത് തുടക്കം
August 9, 2026
കുവൈറ്റില്‍ സന്ദര്‍ശക വിസകള്‍ റെസിഡന്‍സി പെര്‍മിറ്റാക്കി മാറ്റുന്നതില്‍ കര്‍ശന നിയന്ത്രണം; നൂറുകണക്കിന് അപേക്ഷകള്‍ തള്ളി
കുവൈറ്റില്‍ സന്ദര്‍ശക വിസകള്‍ റെസിഡന്‍സി പെര്‍മിറ്റാക്കി മാറ്റുന്നതില്‍ കര്‍ശന നിയന്ത്രണം; നൂറുകണക്കിന് അപേക്ഷകള്‍ തള്ളി
August 9, 2026
ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിന് കര്‍ശന ഉപാധികളുമായി ഇറാന്‍; അമേരിക്കയ്ക്ക് മുന്നില്‍ പുതിയ ആവശ്യങ്ങള്‍ വെച്ച് ടെഹ്റാന്‍
ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിന് കര്‍ശന ഉപാധികളുമായി ഇറാന്‍; അമേരിക്കയ്ക്ക് മുന്നില്‍ പുതിയ ആവശ്യങ്ങള്‍ വെച്ച് ടെഹ്റാന്‍
August 9, 2026
യുവ സംഗീതജ്ഞര്‍ക്ക് പരിശീലനവും അവസരങ്ങളും സൃഷ്ടിക്കാന്‍ സൗദി സംഗീത കമ്മീഷനും 'ജാസ് ഇന്‍ ജിദ്ദ'യും തമ്മില്‍ സഹകരണ കരാര്‍
യുവ സംഗീതജ്ഞര്‍ക്ക് പരിശീലനവും അവസരങ്ങളും സൃഷ്ടിക്കാന്‍ സൗദി സംഗീത കമ്മീഷനും 'ജാസ് ഇന്‍ ജിദ്ദ'യും തമ്മില്‍ സഹകരണ കരാര്‍
August 9, 2026
നിയമ ലംഘനങ്ങള്‍: സൗദിയില്‍ ഓരാഴ്ചയ്ക്കിടെ 14,440 പേര്‍ അറസ്റ്റില്‍
നിയമ ലംഘനങ്ങള്‍: സൗദിയില്‍ ഓരാഴ്ചയ്ക്കിടെ 14,440 പേര്‍ അറസ്റ്റില്‍
August 9, 2026
സൗദി അരാംകോയുടെ ജിസാന്‍ റിഫൈനറിയില്‍ തീപിടുത്തം; തീയണച്ചതായി ഊര്‍ജ്ജ മന്ത്രാലയം
സൗദി അരാംകോയുടെ ജിസാന്‍ റിഫൈനറിയില്‍ തീപിടുത്തം; തീയണച്ചതായി ഊര്‍ജ്ജ മന്ത്രാലയം
August 9, 2026
അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍: ഒടുവില്‍ പൊലീസിന്റെ വലയിലായി 'റീല്‍ ഗുണ്ട'; ഒളിവില്‍ കഴിഞ്ഞത് അഭിഭാഷകയുടെ ഫ്ലാറ്റില്‍
അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍: ഒടുവില്‍ പൊലീസിന്റെ വലയിലായി 'റീല്‍ ഗുണ്ട'; ഒളിവില്‍ കഴിഞ്ഞത് അഭിഭാഷകയുടെ ഫ്ലാറ്റില്‍
August 9, 2026
വേങ്ങര സ്വദേശി ബുറൈദയില്‍ നിര്യാതനായി
വേങ്ങര സ്വദേശി ബുറൈദയില്‍ നിര്യാതനായി
August 8, 2026
ജിദ്ദ നവോദയ ബവാദി ഏരിയ കമ്മിറ്റി മുരളീധരന് യാത്രയയപ്പ് നല്‍കി
ജിദ്ദ നവോദയ ബവാദി ഏരിയ കമ്മിറ്റി മുരളീധരന് യാത്രയയപ്പ് നല്‍കി
August 8, 2026
ജിദ്ദ നവോദയ ഷറഫിയ ഏരിയ കമ്മിറ്റി കുഞ്ഞാലി രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു
ജിദ്ദ നവോദയ ഷറഫിയ ഏരിയ കമ്മിറ്റി കുഞ്ഞാലി രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു
August 8, 2026