l o a d i n g

സാംസ്കാരികം

യുവ സംഗീതജ്ഞര്‍ക്ക് പരിശീലനവും അവസരങ്ങളും സൃഷ്ടിക്കാന്‍ സൗദി സംഗീത കമ്മീഷനും 'ജാസ് ഇന്‍ ജിദ്ദ'യും തമ്മില്‍ സഹകരണ കരാര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 9, 2026

ജിദ്ദ: സൗദിയിലെ വളര്‍ന്നുവരുന്ന സംഗീതജ്ഞര്‍ക്ക് പുതിയ പരിശീലനവും മെന്റര്‍ഷിപ്പും അന്താരാഷ്ട്ര വേദിയില്‍ പ്രകടനങ്ങള്‍ നടത്താനുള്ള അവസരങ്ങളും ലഭ്യമാക്കുന്നതിനായി സൗദി സംഗീത കമ്മീഷനും 'ജാസ് ഇന്‍ ജിദ്ദ'യും തമ്മില്‍ തന്ത്രപ്രധാനമായ പങ്കാളിത്തം പ്രഖ്യാപിച്ചു. പ്രാദേശിക പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിനൊപ്പം പ്രകടനങ്ങളിലൂടെയും സാംസ്‌കാരിക കൈമാറ്റങ്ങളിലൂടെയും സൗദി, അന്താരാഷ്ട്ര സംഗീതജ്ഞരെ ഒന്നിപ്പിക്കുകയുമാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്.

'കാള്‍ ഓഫ് കള്‍ച്ചര്‍' സംഘടിപ്പിക്കുന്ന 'ജാസ് ഇന്‍ ജിദ്ദ', ജാസ് സംഗീതത്തെ സൗദി സംഗീത പാരമ്പര്യവുമായി സംയോജിപ്പിച്ച് ചരിത്രപ്രസിദ്ധമായ ജിദ്ദയില്‍ പരിപാടികള്‍ അവതരിപ്പിക്കാനാവുന്നതിലൂയെ സാംസ്‌കാരിക കൈമാറ്റമാണ് നടക്കുന്നത്. കൂടാതെ, പത്തോളം രാജ്യങ്ങളിലെ അന്താരാഷ്ട്ര മേളകളുമായി സഹകരിച്ച് സൗദി കലാകാരന്മാര്‍ക്ക് ആഗോളതലത്തില്‍ കൂടുതല്‍ അവസരങ്ങളും സൃഷ്ടിക്കപ്പെടുന്നു. രാജ്യത്തിന്റെ വളര്‍ന്നുവരുന്ന സംഗീത രംഗവും ആഗോള സമൂഹവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കും.

സൗദി അറേബ്യയിലെ സംഗീത വ്യവസായത്തിന്റെ വികസനത്തില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി സംഗീത കമ്മീഷനും ജാസ് ഇന്‍ ജിദ്ദയും തമ്മില്‍ മുന്‍പ് ഒപ്പുവെച്ച ധാരണാപത്രത്തിന്റെ തുടര്‍ച്ചയായാണ് പുതിയ കരാര്‍.

സൗദിയിലെ സംഗീതാസ്വാദകരും കലാകാരന്മാരും ലോകോത്തര നിലവാരമുള്ള ഒരു വേദിക്കര്‍ഹരാണെന്ന് 'ജാസ് ഇന്‍ ജിദ്ദ' സ്ഥാപകന്‍ മുഹമ്മദ് ബഖ്രേബ വ്യക്തമാക്കി. സൗദി കലാകാരന്മാരിലും രാജ്യത്തിന്റെ സംഗീത പാരമ്പര്യത്തിലും നിക്ഷേപം നടത്തുന്നതിനൊപ്പം ജാസിന്റെ സാന്നിധ്യം വ്യാപിപ്പിക്കാന്‍ ഈ പങ്കാളിത്തം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഗീതജ്ഞര്‍ക്ക് സുസ്ഥിരമായ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പൊതുസ്ഥാപനങ്ങളും സ്വകാര്യമേഖലയും തമ്മിലുള്ള സഹകരണം അത്യന്താപേക്ഷിതമാണെന്ന് സൗദി സംഗീത കമ്മീഷന്‍ സി.ഇ.ഒ പോള്‍ പസിഫിക്കോ പറഞ്ഞു. സൗദി അറേബ്യയുടെ സംഗീത രംഗം ശക്തിപ്പെടുത്താനും അന്താരാഷ്ട്ര സാംസ്‌കാരിക സാന്നിധ്യം വര്‍ദ്ധിപ്പിക്കാനും ഈ പങ്കാളിത്തം വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026