റിയാദ്: താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന് സൗദി അറേബ്യയില്‍ ഓരാഴ്ചയ്ക്കിടെ 14,440 പേര്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. താമസ നിയമങ്ങള്‍ ലംഘിച്ചതിന് 7,090 പേരാണ് അറസ്റ്റിലായത്. അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് 3,932 പേരെയും തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് 3,418 പേരെയും പിടികൂടി.
രാജ്യത്തേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച 1,593 പേരില്‍ 59 ശതമാനം പേര്‍ എത്യോപ്യന്‍ പൗരന്മാരും 40 ശതമാനം പേര്‍ യെമന്‍ പൗരന്മാരും ഒരു ശതമാനം പേര്‍ മറ്റ് രാജ്യക്കാരുമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൂടാതെ, അയല്‍രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 32 പേരെയും നിയമലംഘകരെ കടത്താനും സഹായം നല്‍കാനും കൂട്ടുനിന്ന 25 പേരെയും അധികൃതര്‍ പിടികൂടി.
രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാന്‍ സഹായിക്കുകയോ വാഹനവും താമസസ്ഥലവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുകയോ ചെയ്യുന്നവര്‍ക്ക് പരമാവധി 15 വര്‍ഷം വരെ തടവും 10 ലക്ഷം സൗദി റിയാല്‍ വരെ പിഴയും ലഭിക്കാമെന്നും വാഹനങ്ങളും സ്വത്തുവകകളും കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ മക്കാ, റിയാദ് പ്രദേശങ്ങളില്‍ 911 എന്ന ടോള്‍ ഫ്രീ നമ്പറിലും രാജ്യത്തെ മറ്റ് പ്രദേശങ്ങളില്‍ 999 അല്ലെങ്കില്‍ 996 എന്നീ നമ്പറുകളിലും ബന്ധപ്പെട്ട് വിവരം അറിയിക്കാവുന്നതാണ്.
Related News