ബുറൈദ: വേങ്ങര വലിയോറ മണ്ണില്‍ പിലാക്കല്‍ കെ.പി.എം. ബസാര്‍ സ്വദേശി മടപ്പള്ളി അലി (55) സൗദി അറേബ്യയിലെ ബുറൈദയില്‍ നിര്യാതനായി. രോഗബാധിതനായി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം. മണ്ണില്‍പിലാക്കല്‍ അങ്ങാടിയില്‍ മുന്‍കാലത്ത് മീന്‍ കച്ചവടക്കാരനായിരുന്ന പരേതനായ 'മടപ്പള്ളി മുഹമ്മദ്' (ധൈര്യവാന്‍ മുഹമ്മദ്ക്ക) ആണ് പിതാവ്. സഹോദരങ്ങള്‍: ഇബ്രാഹീം, ഹനീഫ.
Related News