l o a d i n g

ഗൾഫ്

സിറിയയുടെ മുന്‍ പ്രസിഡന്റ് ബഷര്‍ അസദിനെയും സഹോദരനെയും വധശിക്ഷയ്ക്ക് വിധിച്ചു: നീതിയുടെ വിജയമെന്ന് ജനങ്ങള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 11, 2026

ഡമാസ്‌കസ്: സിറിയയില്‍ 14 വര്‍ഷം നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിനിടയില്‍ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും നടത്തിയ കേസില്‍, പുറത്താക്കപ്പെട്ട മുന്‍ സിറിയന്‍ പ്രസിഡന്റ് ബഷര്‍ല അല്‍ അസദിനെയും ഇളയ സഹോദരനെയും ഡമാസ്‌കസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ഏകദേശം അഞ്ച് ലക്ഷത്തോളം ആളുകളുടെ മരണത്തിനിടയാക്കിയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ടാണ് ഈ വിധി വന്നത്.

അസദ് കുടുംബത്തിന്റെ അഞ്ച് പതിറ്റാണ്ടു നീണ്ട ഭരണത്തിന് 20 മാസം മുമ്പ് അന്ത്യമായതിന് ശേഷം, അസദിനും അദ്ദേഹത്തിന്റെ വൃത്തത്തിലുള്ളവര്‍ക്കുമെതിരെ ഡമാസ്‌കസിലെ നാലാം ക്രിമിനല്‍ കോടതി പുറപ്പെടുവിക്കുന്ന ആദ്യത്തെ ശിക്ഷയാണിത്. 'രാഷ്ട്രീയ സംവിധാനങ്ങളെ ഉപയോഗിച്ച് ബഷര്‍ അസദ് യുദ്ധക്കുറ്റങ്ങളും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും നടത്തിയിട്ടുണ്ട്' -സംപ്രേഷണം ചെയ്ത കോടതി നടപടികള്‍ക്കിടയില്‍ ജഡ്ജി ഫഖറുദ്ദീന്‍ അല്‍-ആര്യന്‍ പറഞ്ഞു,

ബഷര്‍ അസദിന്റെ മാതൃ സഹോദരപുത്രനായ ആതിഫ് നജീബിനെയും കോടതി വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. സിറിയയില്‍ പ്രക്ഷോഭത്തിനും തുടര്‍ന്ന് ആഭ്യന്തരയുദ്ധത്തിനും കാരണമായ ദാറാ പ്രവിശ്യയിലെ അടിച്ചമര്‍ത്തലുകള്‍ക്ക് നേതൃത്വം നല്‍കിയതിനാണ് ഇദ്ദേഹത്തെ ശിക്ഷിച്ചത്. നജീബിന് അപ്പീല്‍ നല്‍കാന്‍ അവസരമുണ്ടെന്ന് ജഡ്ജി അറിയിച്ചു.

കാവല്‍ ശക്തമാക്കിയ കോടതിയില്‍, തടവുകാരന്റെ യൂണിഫോം ധരിച്ച് കൂട്ടിലിട്ട നിലയിലാണ് നജീബ് വിധി കേള്‍ക്കാന്‍ നിന്നത്. വിധി കേള്‍ക്കാന്‍ മധ്യഡമാസ്‌കിലെ കോടതിക്ക് പുറത്ത് വന്‍ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. നജീബിന്റെ ഇരകളുടെ കുടുംബങ്ങളെ പ്രതിനിധീകരിച്ച വക്കീല്‍ അദ്‌നാന്‍ അല്‍-മസാല്‍മെ പറഞ്ഞു, 'ഇന്ന് പരിക്കേറ്റവര്‍ക്കും രക്തസാക്ഷികള്‍ക്കും തടവുകാര്‍ക്കും നാടുകടത്തപ്പെട്ട സിറിയക്കാര്‍ക്കുമുള്ള നീതിയുടെ ദിവസമാണ്. അടിച്ചമര്‍ത്തപ്പെട്ട ഭരണകൂടത്തിനെതിരെ സിറിയന്‍ ജനത നേടിയ നീതിയുടെ വിജയമാണിത്.'

2024 ഡിസംബറില്‍ ഗവണ്‍മെന്റ് പതറിയതിനെ തുടര്‍ന്ന് റഷ്യയിലേക്ക് രക്ഷപ്പെട്ട ബഷര്‍ അസദും സഹോദരന്‍ മാഹറും അവിടെ രാഷ്ട്രീയ അഭയം തേടിയിട്ടുണ്ട്. അസദിനെ കൈമാറണമെന്ന് സിറിയയുടെ പുതിയ ഭരണാധികാരികള്‍ റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

2011 ഏപ്രില്‍ മാസത്തില്‍ യു.എസ് ട്രഷറി വകുപ്പിന്റെ ഉപരോധത്തിന് ഇരയായ നജീബ്, വിചാരണ ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന റാങ്കുള്ള സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളാണ്. അസദിന്റെ കാലത്ത് 2011-ല്‍ ദാറാ പ്രവിശ്യയിലെ പൊളിറ്റിക്കല്‍ സെക്യൂരിറ്റി ബ്രാഞ്ച് തലവനായിരുന്ന ബ്രിഗേഡിയര്‍ ജനറലാണ് ഇദ്ദേഹം.

അക്കാലത്ത് ഒരു സ്‌കൂള്‍ ഭിത്തിയില്‍ സര്‍ക്കാരിനെതിരെ ചുവരെഴുതിയ ഒരു കൂട്ടം കൗമാരക്കാരെ അറസ്റ്റ് ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവമാണ് സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരായ വന്‍ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് തിരിതെളിച്ചത്. തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങളെ സര്‍ക്കാര്‍ ക്രൂരമായി അടിച്ചമര്‍ത്തുകയും, അത് 14 വര്‍ഷം നീണ്ട ആഭ്യന്തരയുദ്ധത്തിലേക്ക് നയിക്കുകയും ചെയ്തു. ഒടുവില്‍ വിമതരുടെ മുന്നേറ്റത്തില്‍ അസ്ദ് ഭരണകൂടം പുറത്താക്കപ്പെടുകയായിരുന്നു.

2011-ല്‍ കൗമാരക്കാരായിരുന്ന ഇരകളില്‍ ചിലര്‍ കോടതിയില്‍ സന്നിഹിതരായിരുന്നു. മൗവിയ സയാഷെ എന്നയാള്‍ അസോസിയേറ്റഡ് പ്രസ്സുമായി സംസാരിക്കവെ പറഞ്ഞു, 'ഞങ്ങളുടെ രക്തം വൃഥാവിലായില്ലെന്ന് ഇന്ന് ബോധ്യപ്പെട്ടു. ആതിഫ് നജീബിന് വധശിക്ഷ ലഭിച്ചതില്‍ വലിയ സന്തോഷമുണ്ട്.' തന്റെ 13-ാം വയസ്സില്‍ 2011-ല്‍ തടവിലാക്കപ്പെട്ട നായിഫ് അബാസൈദ് എന്ന മറ്റൊരാള്‍ വിധിയില്‍ സംതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് പറഞ്ഞു, 'ബഷര്‍ അസ്ദിനെ വധശിക്ഷയ്ക്ക് വിധേയനാക്കുമ്പോഴാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം.'

സിറിയന്‍ സൈന്യത്തിന്റെ 4-ാമത് കവചിത വിഭാഗത്തിന്റെ മുന്‍ കമാന്‍ഡറായിരുന്നു മാഹര്‍ അസദ്. കൊലപാതകം, പീഡനം, കവര്‍ച്ച, മയക്കുമരുന്ന് കടത്ത് എന്നിവയ്ക്ക് പുറമെ സ്വന്തമായി തടങ്കല്‍ കേന്ദ്രങ്ങള്‍ നടത്തിയെന്നും ഇദ്ദേഹത്തിനെതിരെ വിമതര്‍ ആരോപിച്ചിരുന്നു. അതേസമയം, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് സിറിയന്‍ ഗവേഷകയായ ഹിബ സയാദിന്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: 'കോടതിക്ക് പുറത്തെ ഇന്നത്തെ കാഴ്ചകള്‍ 15 വര്‍ഷത്തെ വേദനയുടെയും നീതി നിഷേധിക്കപ്പെട്ട കാലത്തിന്റെയും പ്രതീകമാണ്. എന്നാല്‍ ഈ കേസ് ഉള്‍പ്പെടെ എല്ലാത്തരം വധശിക്ഷകളെയും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് എതിര്‍ക്കുന്നു. നീതിയുക്തമായ വിചാരണ ഉറപ്പില്ലാത്തപ്പോള്‍ ഇത്തരം ശിക്ഷകള്‍ ക്രൂരവും മാറ്റാനാവാത്തതുമാണ്.'

നജീബിന് അപ്പീല്‍ നല്‍കാന്‍ അവകാശമുണ്ടെന്നും ആ പ്രക്രിയ നീതിയുക്തമായ വിചാരണ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അസദ് ഭരണകൂട കാലത്തെ കുറ്റകൃത്യങ്ങള്‍ക്ക് യഥാര്‍ത്ഥ ഉത്തരവാദിത്തം ലഭിക്കണമെങ്കില്‍ സിറിയ ശക്തവും ശാശ്വതവുമായ ഒരു നീതിന്യായ വ്യവസ്ഥ കെട്ടിപ്പടുക്കേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി.

Latest News

ബംഗാളില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ യോഗങ്ങള്‍ക്ക് നേരെ സംഘടിത ആക്രമണം
ബംഗാളില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ യോഗങ്ങള്‍ക്ക് നേരെ സംഘടിത ആക്രമണം
September 5, 2026
സി.ജെ.പി പ്രതിഷേധം: ഒടുവില്‍  സ്വതന്ത്ര ഭരദ്വാജ് അറസ്റ്റില്‍
സി.ജെ.പി പ്രതിഷേധം: ഒടുവില്‍ സ്വതന്ത്ര ഭരദ്വാജ് അറസ്റ്റില്‍
September 5, 2026
കോണ്‍ഗ്രസുകാര്‍ തമ്മില്‍ കൈയാങ്കളി, വനിതാ എം.എല്‍.എക്ക് പരിക്ക്
കോണ്‍ഗ്രസുകാര്‍ തമ്മില്‍ കൈയാങ്കളി, വനിതാ എം.എല്‍.എക്ക് പരിക്ക്
September 5, 2026
കയ്പമംഗലത്ത് നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി തമിഴ്നാട്ടിലെ 7 എന്‍ജിനീയറിങ് വിദ്യാര്‍ഥികളടക്കം 8 പേര്‍ മരിച്ചു
കയ്പമംഗലത്ത് നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി തമിഴ്നാട്ടിലെ 7 എന്‍ജിനീയറിങ് വിദ്യാര്‍ഥികളടക്കം 8 പേര്‍ മരിച്ചു
September 5, 2026
ഇറാന്‍-യുഎസ് യുദ്ധം: കുവൈറ്റിലെ പേര്‍ഷ്യന്‍ റസ്റ്റോറന്റ് പേരുമാറ്റി; ആശങ്കയില്‍ പ്രവാസി ഇറാനികള്‍
ഇറാന്‍-യുഎസ് യുദ്ധം: കുവൈറ്റിലെ പേര്‍ഷ്യന്‍ റസ്റ്റോറന്റ് പേരുമാറ്റി; ആശങ്കയില്‍ പ്രവാസി ഇറാനികള്‍
September 4, 2026
പ്രവാസി നിര്‍മ്മാതാവ് ഷാജു വാലപ്പന് അന്താരാഷ്ട്ര നേട്ടം; 'സ്വാലിഹ്' ദുര്‍ഗാപുര്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രം
പ്രവാസി നിര്‍മ്മാതാവ് ഷാജു വാലപ്പന് അന്താരാഷ്ട്ര നേട്ടം; 'സ്വാലിഹ്' ദുര്‍ഗാപുര്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രം
September 4, 2026
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: രാജ്യവ്യാപക റെയ്ഡ്
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: രാജ്യവ്യാപക റെയ്ഡ്
September 4, 2026
സോണിയയുടെ ആത്മകഥ തിരുത്തലില്ലാതെ പുറത്തിറങ്ങും
സോണിയയുടെ ആത്മകഥ തിരുത്തലില്ലാതെ പുറത്തിറങ്ങും
September 4, 2026
8 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സ്‌നേഹത്തണലില്‍ അബൂക്ക നാടണഞ്ഞു
8 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സ്‌നേഹത്തണലില്‍ അബൂക്ക നാടണഞ്ഞു
September 4, 2026
യമനില്‍ ഹൂതി റിബലുകളും സര്‍ക്കാര്‍ സേനയും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍; 120 പേര്‍ കൊല്ലപ്പെട്ടു
യമനില്‍ ഹൂതി റിബലുകളും സര്‍ക്കാര്‍ സേനയും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍; 120 പേര്‍ കൊല്ലപ്പെട്ടു
September 4, 2026