l o a d i n g

കായികം

ക്രിസ്റ്റ്യാനോയും കാര്‍ലോസും ആഡംബരങ്ങളില്ലാതെ ജീവിതത്തിന്റെ പുതിയ വഴിത്തിരിവിലേക്ക്

മുനീര്‍ വാളക്കുട

Thumbnail

ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ചരിത്രം കുറിച്ച രണ്ടുപേരുകളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മുന്‍ ബ്രസീലിയന്‍ താരം റോബര്‍ട്ടോ കാര്‍ലോസും. ഇരുവരുടെയും വിവാഹ വാര്‍ത്തകളാണ് ഫുട്‌ബോള്‍ ലോകത്തെ പുതിയ ചര്‍ച്ച. ആഗസ്റ്റ് 11നായിരുന്നു ലിസ്ബന്‍ നഗരത്തിനടുത്തുള്ള കാസ്‌കൈസിലെ സ്വന്തം വസതിയില്‍ ദീര്‍ഘകാല പങ്കാളിയായ ജോര്‍ജിന റോഡ്രിഗസുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വിവാഹം നടന്നത്. ലോകം മുഴുവന്‍ ഉറ്റുനോക്കിയിരുന്ന താരവിവാഹം അതിശയിപ്പിക്കുന്ന വിധം സ്വകാര്യമായിട്ടാണ് നടന്നത്. അടുത്ത ബന്ധുക്കളെയും മക്കളെയും സാക്ഷിയാക്കി വലിയ ആഘോഷങ്ങളുടെയും താരനിബിഡമായ ആള്‍ക്കൂട്ടത്തിന്റെയും അകമ്പടിയില്ലാതെ നടന്ന ചടങ്ങ് റൊണാള്‍ഡോയുടെയും ജോര്‍ജിനയുടെയും ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങളിലൊന്നായി മാറി. 2016 ആഗസ്റ്റ് 11നാണ് മാഡ്രിഡിലെ ഒരു ഗുച്ചി സ്റ്റോറില്‍ വെച്ച് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് ജോര്‍ജിന റോഡ്രിഗസ് അവിടെ സെയില്‍സ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. 10 വര്‍ഷങ്ങള്‍ക്ക് ശേഷം അവരുടെ പ്രണയദിനത്തിന്റെ ഓര്‍മ്മ പോലെ
അതേ ദിവസം തന്നെയായിരുന്നു അവരുടെ വിവാഹദിനവും.

ബ്രസീലിയന്‍ മുന്‍ സൂപ്പര്‍താരം റോബര്‍ട്ടോ കാര്‍ലോസിന്റെ ഇടങ്കാലില്‍ നിന്ന് പിറന്ന അത്ഭുത ഗോളുകള്‍ ഇന്നും ഫുട്‌ബോള്‍ ആരാധകരുടെ ഓര്‍മ്മകളില്‍ ജീവിക്കുന്നുണ്ട്. എന്നാല്‍ 53 കാരനായ താരം ഇപ്പോള്‍ ജീവിതത്തിന്റെ മറ്റൊരു വഴിത്തിരിവിലാണ്. മൊറോക്കന്‍ വംശജയും സ്പാനിഷ് പൗരത്വമുള്ള ബിസിനസുകാരിയുമായ സുഹൈല അല്‍ താഹിരിയുമായുള്ള വിവാഹ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 2026 ജനുവരിയില്‍ വളരെ സ്വകാര്യമായിട്ടാണ് വിവാഹം നടന്നത്. സ്പാനിഷ് ടെലിവിഷന്‍ ചാനലായ ടെലിസിങ്കോയിലെ ഫിയസ്റ്റ എന്ന പ്രോഗ്രാമിലൂടെയാണ് ഈ വിവരം പുറത്തുവരുന്നത്. സുഹൈല അല്‍ താഹിരി ഫുട്‌ബോള്‍ മാര്‍ക്കറ്റിന്റെ തിരശ്ശീലക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഫിഫ ലൈസന്‍സുള്ള ഒരു ഫുട്‌ബോള്‍ ഏജന്റാണ്. താരങ്ങളുടെ കരിയര്‍ മാനേജ്‌മെന്റ്, ക്ലബ്ബുകളുമായുള്ള ബന്ധം, യുവതാരങ്ങളുടെ അന്താരാഷ്ട്ര അവസരങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് സുഹൈല അല്‍ താഹിരിയുടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍.

ഒരു ഫുട്‌ബോള്‍ ഏജന്റിന്റെയും മുന്‍ താരത്തിന്റെയും തിരക്കേറിയ ജീവിതത്തില്‍ ആരംഭിച്ച പരിചയം എപ്പോഴാണ് വ്യക്തിപരമായ അടുപ്പത്തിലേക്ക് വഴി മാറിയതെന്ന് ഇരുവരും വിശദമായി പറഞ്ഞിട്ടില്ല. എന്നാല്‍ പ്രൊഫഷണല്‍ ബന്ധത്തില്‍ നിന്ന് പ്രണയത്തിലേക്ക് വളര്‍ന്ന ബന്ധമാണ് റോബര്‍ട്ടോ കാര്‍ലോസിന്റെയും സുഹൈല അല്‍ താഹിരിയെയും ഒരുമിപ്പിച്ചതെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റോബര്‍ട്ടോ കാര്‍ലോസിന് ഏഴ് സ്ത്രീകളുമായുള്ള ബന്ധങ്ങളില്‍ പതിനൊന്ന് മക്കളാണ് ഉള്ളത്. തന്റെ മക്കള്‍ ബ്രസീല്‍ സ്‌പെയിന്‍ മെക്‌സിക്കോ എന്നീ വിവിധ രാജ്യങ്ങളിലായി കഴിയുന്നുണ്ടെന്നും റോബര്‍ട്ടോ കാര്‍ലോസ് മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ സുഹൈല അല്‍ താഹിരിയുമായുള്ള വിവാഹത്തോടെ ഒരുപാട് ഉയര്‍ച്ചകളും വഴിത്തിരിവുകളും കണ്ട സ്വകാര്യജീവിതത്തില്‍ റോബര്‍ട്ടോ കാര്‍ലോസ് മറ്റൊരു അധ്യായത്തിന് തുടക്കം കുറിക്കുകയാണ്.

-മുനീര്‍ വാളക്കുട

Latest News

ഇസ്ലാം മതം സ്വീകരിച്ചെന്ന വാര്‍ത്തകള്‍ തള്ളി ബ്രസീലിയന്‍ ഫുട്‌ബോള്‍ ലെജന്‍ഡ് റോബര്‍ട്ടോ കാര്‍ലോസ്
ഇസ്ലാം മതം സ്വീകരിച്ചെന്ന വാര്‍ത്തകള്‍ തള്ളി ബ്രസീലിയന്‍ ഫുട്‌ബോള്‍ ലെജന്‍ഡ് റോബര്‍ട്ടോ കാര്‍ലോസ്
August 20, 2026
റെഡ് സീ ഗ്ലോബലിന്റെ അമാലയില്‍ മൂന്നാമത്തെ ലക്ഷ്വറി റിസോര്‍ട്ട് 'റോസ്വുഡ് അമാല' പ്രവര്‍ത്തനമാരംഭിച്ചു
റെഡ് സീ ഗ്ലോബലിന്റെ അമാലയില്‍ മൂന്നാമത്തെ ലക്ഷ്വറി റിസോര്‍ട്ട് 'റോസ്വുഡ് അമാല' പ്രവര്‍ത്തനമാരംഭിച്ചു
August 20, 2026
ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ കടുത്ത നടപടിയെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; ആരോപണങ്ങള്‍ തള്ളി യു.എ.ഇ
ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ കടുത്ത നടപടിയെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; ആരോപണങ്ങള്‍ തള്ളി യു.എ.ഇ
August 20, 2026
ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ വിശ്വാസം ഒരു ടാക്‌സി ഡ്രൈവറുടെ വാക്കുകള്‍ക്ക്: കടുത്ത പരിഹാസവുമായി ഇറാന്‍ വിപ്ലവ ഗാര്‍ഡ് ഉപദേഷ്ടാവ്
ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ വിശ്വാസം ഒരു ടാക്‌സി ഡ്രൈവറുടെ വാക്കുകള്‍ക്ക്: കടുത്ത പരിഹാസവുമായി ഇറാന്‍ വിപ്ലവ ഗാര്‍ഡ് ഉപദേഷ്ടാവ്
August 20, 2026
ഷാരൂഖ് ഖാന്റെ ബംഗ്ലാവായ 'മന്നത്തി'ല്‍  എട്ടടി നീളമുള്ള പാമ്പ്
ഷാരൂഖ് ഖാന്റെ ബംഗ്ലാവായ 'മന്നത്തി'ല്‍ എട്ടടി നീളമുള്ള പാമ്പ്
August 20, 2026
ചെങ്കടലിലെ ഹൂതി മിസൈലാക്രമണം: കൊല്ലപ്പെട്ട നാവികരുടെ മൃതദേഹങ്ങള്‍ സൗദിയിലെത്തിച്ചു
ചെങ്കടലിലെ ഹൂതി മിസൈലാക്രമണം: കൊല്ലപ്പെട്ട നാവികരുടെ മൃതദേഹങ്ങള്‍ സൗദിയിലെത്തിച്ചു
August 19, 2026
ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം റിയാദ് ടാക്കീസ് ആഘോഷിച്ചു
ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം റിയാദ് ടാക്കീസ് ആഘോഷിച്ചു
August 19, 2026
ഗസ്സയില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം: ഒമ്പത് പോലീസുകാര്‍ ഉള്‍പ്പെടെ 10 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
ഗസ്സയില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം: ഒമ്പത് പോലീസുകാര്‍ ഉള്‍പ്പെടെ 10 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
August 19, 2026
സൗദിയിലെ ജിസാന്‍ മേഖലയ്ക്ക് പ്രകൃതിഭംഗിയേകി 'അല്‍-ഹിജ' പാത: സഞ്ചാരികളുടെ പ്രിയകേന്ദ്രമാകുന്നു
സൗദിയിലെ ജിസാന്‍ മേഖലയ്ക്ക് പ്രകൃതിഭംഗിയേകി 'അല്‍-ഹിജ' പാത: സഞ്ചാരികളുടെ പ്രിയകേന്ദ്രമാകുന്നു
August 19, 2026
പ്രവാസികള്‍ക്ക് ആശ്വാസമായി ആലപ്പുഴ ജില്ലാ പ്രവാസി സമാജം സൗജന്യ മെഡിക്കല്‍ ക്യാമ്പ്
പ്രവാസികള്‍ക്ക് ആശ്വാസമായി ആലപ്പുഴ ജില്ലാ പ്രവാസി സമാജം സൗജന്യ മെഡിക്കല്‍ ക്യാമ്പ്
August 19, 2026