l o a d i n g

ഗൾഫ്

ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ വിശ്വാസം ഒരു ടാക്‌സി ഡ്രൈവറുടെ വാക്കുകള്‍ക്ക്: കടുത്ത പരിഹാസവുമായി ഇറാന്‍ വിപ്ലവ ഗാര്‍ഡ് ഉപദേഷ്ടാവ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 20, 2026

ടെഹ്‌റാന്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകള്‍ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് കടുത്ത ഭാഷയില്‍ പരിഹസിച്ച് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി) മുതിര്‍ന്ന ഉപദേഷ്ടാവ് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് റെസാ നഖ്ദി. ട്രംപിന്റെ വാക്കുകളേക്കാള്‍ കൂടുതല്‍ തനിക്ക് വിശ്വാസം ഒരു ടാക്‌സി ഡ്രൈവറുടെ വാക്കിനാണെന്നും, ട്രംപ് തികച്ചും 'കുട്ടിക്കളിയും ദീര്‍ഘവീക്ഷണമില്ലാത്തവനുമാണ്' എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിലാണ് നഖ്ദിയുടെ ഈ പരാമര്‍ശങ്ങള്‍. യു.എസിന്റെ വാഗ്ദാനങ്ങള്‍ക്ക് യാതൊരു സ്ഥിരതയോ അടിസ്ഥാനമോ ഇല്ലെന്ന് നഖ്ദി ആരോപിച്ചു. പറയുന്ന കാര്യങ്ങള്‍ 24 മണിക്കൂര്‍ തികയുന്നതിനുമുമ്പ് മാറ്റിപ്പറയുന്നത് യു.എസിന്റെ നയതന്ത്ര ബലഹീനതയാണെന്നും, ഇത് ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ അമേരിക്കയുടെ വിശ്വാസ്യത തകര്‍ത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹോര്‍മൂസ് കടലിടുക്കിലെ സൈനിക സംഘര്‍ഷങ്ങളുടെയും ഉപരോധങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന. ഇറാനില്‍ ഭരണമാറ്റം കൊണ്ടുവരാനും രാജ്യത്തെ വിഭജിക്കാനും ശ്രമിച്ച അമേരിക്കന്‍ തന്ത്രങ്ങള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന് നഖ്ദി അവകാശപ്പെട്ടു. വ്യക്തവും ഉറപ്പുള്ളതുമായ കരാറുകളില്ലാതെ അമേരിക്കയുമായി യാതൊരുവിധ ചര്‍ച്ചകള്‍ക്കും ഇറാന്‍ തയ്യാറല്ലെന്ന കൃത്യമായ സൂചനയാണ് നഖ്ദിയുടെ വാക്കുകള്‍ നല്‍കുന്നത്.

Latest News

സൗദിയിലേക്കുള്ള സര്‍വീസുകള്‍  30 വരെ നിര്‍ത്തിവെച്ച് വിമാനക്കമ്പനികള്‍
സൗദിയിലേക്കുള്ള സര്‍വീസുകള്‍ 30 വരെ നിര്‍ത്തിവെച്ച് വിമാനക്കമ്പനികള്‍
November 13, 2026
ജ്വല്ലറി ഉടമയെ തടഞ്ഞുനിര്‍ത്തി  രണ്ടു കിലോയോളം സ്വര്‍ണം തട്ടി
ജ്വല്ലറി ഉടമയെ തടഞ്ഞുനിര്‍ത്തി രണ്ടു കിലോയോളം സ്വര്‍ണം തട്ടി
November 13, 2026
ഗള്‍ഫ് രാജ്യങ്ങള്‍ അഭ്യര്‍ഥിച്ചു, ഇറാനെതിരെ ആക്രമണമില്ല -ട്രംപ്
ഗള്‍ഫ് രാജ്യങ്ങള്‍ അഭ്യര്‍ഥിച്ചു, ഇറാനെതിരെ ആക്രമണമില്ല -ട്രംപ്
November 13, 2026
നാടകീയ നീക്കവുമായി ഉഷ, അഞ്ജുവുമായി വീണ്ടും മത്സരം
നാടകീയ നീക്കവുമായി ഉഷ, അഞ്ജുവുമായി വീണ്ടും മത്സരം
November 13, 2026
യാന്‍ബു തുറമുഖം  ലക്ഷ്യമിട്ട് ഹൂതി ആക്രമണം
യാന്‍ബു തുറമുഖം ലക്ഷ്യമിട്ട് ഹൂതി ആക്രമണം
November 13, 2026
 ഇന്ത്യന്‍ അംബാസഡറുമായി പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി; പി.എല്‍.സി. വാര്‍ത്താപത്രിക 'ദി ബ്രിഡ്ജ്' പ്രകാശനം ചെയ്തു
ഇന്ത്യന്‍ അംബാസഡറുമായി പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി; പി.എല്‍.സി. വാര്‍ത്താപത്രിക 'ദി ബ്രിഡ്ജ്' പ്രകാശനം ചെയ്തു
November 12, 2026
സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
November 12, 2026
 ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
November 12, 2026
ഇന്‍സ്റ്റാഗ്രാമില്‍ 680 ദശലക്ഷം ഫോളോവേഴ്‌സ്; ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഇന്‍സ്റ്റാഗ്രാമില്‍ 680 ദശലക്ഷം ഫോളോവേഴ്‌സ്; ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
November 12, 2026
ദമാമിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് വിദേശ വനിതകൾ പിടിയിൽ
ദമാമിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് വിദേശ വനിതകൾ പിടിയിൽ
November 12, 2026