l o a d i n g

സാംസ്കാരികം

ഷാരൂഖ് ഖാന്റെ ബംഗ്ലാവായ 'മന്നത്തി'ല്‍ എട്ടടി നീളമുള്ള പാമ്പ്

Thumbnail

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മുംബൈ ബാന്ദ്രയിലെ പ്രശസ്തമായ 'മന്നത്ത്' ബംഗ്ലാവില്‍ പാമ്പുകളെ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ബംഗ്ലാവിന്റെ പുല്‍ത്തകിടിയില്‍ രണ്ട് പാമ്പുകളെ സുരക്ഷാ ജീവനക്കാര്‍ കണ്ടത്. തുടര്‍ന്ന് പാമ്പ് പിടിത്തക്കാരെ വിവരമറിയിക്കുകയായിരുന്നു.

രാത്രി എട്ടു മണിയോടെ സ്ഥലത്തെത്തിയ റെസ്‌ക്യൂ ടീം നടത്തിയ തെരച്ചിലില്‍, ഏണിക്ക് അടിയില്‍ ഒളിച്ചിരുന്ന എട്ടടി നീളമുള്ള ഒരു പാമ്പിനെ സുരക്ഷിതമായി പിടികൂടി. പിടിയിലായത് വിഷമില്ലാത്ത ഇനത്തില്‍പ്പെട്ട ചേര (ഇന്ത്യന്‍ റാറ്റ് സ്‌നേക്ക്) ആണെന്ന് പാമ്പ് പിടിത്തക്കാര്‍ സ്ഥിരീകരിച്ചു. ഇതോടെ ബംഗ്ലാവിലെ ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ആശ്വാസത്തിലായി. എന്നാല്‍ തെരച്ചിലിനിടെ ബഹളം കേട്ട് രണ്ടാമത്തെ പാമ്പ് രക്ഷപ്പെട്ടു. വൈകിട്ട് വൈകിയും തെരച്ചില്‍ തുടര്‍ന്നുവെങ്കിലും ഇതിനെ കണ്ടെത്താനായില്ല.

ബാന്ദ്ര ലാന്‍ഡ്സ് എന്‍ഡിലുള്ള ഷാരൂഖിന്റെ കടലഭിമുഖമായ 'മന്നത്ത്' മുംബൈയിലെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നാണ്. മന്നത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഷാറുഖ് ഖാനും കുടുംബവും പാലി ഹില്‍ ഏരിയയിലെ ആഡംബര അപാര്‍ട്ട്‌മെന്റിലാണ് താമസം. 2025 മെയ് മാസത്തിലാണ് ഇവിടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'കിംഗ്' എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് താരം. ദീപിക പദുകോണ്‍, അഭിഷേക് ബച്ചന്‍, സുഹാന ഖാന്‍, രാഘവ് ജുയാല്‍, റാണി മുഖര്‍ജി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. 2026 ഡിസംബര്‍ 24-നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

Latest News

ഇസ്ലാം മതം സ്വീകരിച്ചെന്ന വാര്‍ത്തകള്‍ തള്ളി ബ്രസീലിയന്‍ ഫുട്‌ബോള്‍ ലെജന്‍ഡ് റോബര്‍ട്ടോ കാര്‍ലോസ്
ഇസ്ലാം മതം സ്വീകരിച്ചെന്ന വാര്‍ത്തകള്‍ തള്ളി ബ്രസീലിയന്‍ ഫുട്‌ബോള്‍ ലെജന്‍ഡ് റോബര്‍ട്ടോ കാര്‍ലോസ്
August 20, 2026
റെഡ് സീ ഗ്ലോബലിന്റെ അമാലയില്‍ മൂന്നാമത്തെ ലക്ഷ്വറി റിസോര്‍ട്ട് 'റോസ്വുഡ് അമാല' പ്രവര്‍ത്തനമാരംഭിച്ചു
റെഡ് സീ ഗ്ലോബലിന്റെ അമാലയില്‍ മൂന്നാമത്തെ ലക്ഷ്വറി റിസോര്‍ട്ട് 'റോസ്വുഡ് അമാല' പ്രവര്‍ത്തനമാരംഭിച്ചു
August 20, 2026
ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ കടുത്ത നടപടിയെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; ആരോപണങ്ങള്‍ തള്ളി യു.എ.ഇ
ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ കടുത്ത നടപടിയെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; ആരോപണങ്ങള്‍ തള്ളി യു.എ.ഇ
August 20, 2026
ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ വിശ്വാസം ഒരു ടാക്‌സി ഡ്രൈവറുടെ വാക്കുകള്‍ക്ക്: കടുത്ത പരിഹാസവുമായി ഇറാന്‍ വിപ്ലവ ഗാര്‍ഡ് ഉപദേഷ്ടാവ്
ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ വിശ്വാസം ഒരു ടാക്‌സി ഡ്രൈവറുടെ വാക്കുകള്‍ക്ക്: കടുത്ത പരിഹാസവുമായി ഇറാന്‍ വിപ്ലവ ഗാര്‍ഡ് ഉപദേഷ്ടാവ്
August 20, 2026
ഷാരൂഖ് ഖാന്റെ ബംഗ്ലാവായ 'മന്നത്തി'ല്‍  എട്ടടി നീളമുള്ള പാമ്പ്
ഷാരൂഖ് ഖാന്റെ ബംഗ്ലാവായ 'മന്നത്തി'ല്‍ എട്ടടി നീളമുള്ള പാമ്പ്
August 20, 2026
ചെങ്കടലിലെ ഹൂതി മിസൈലാക്രമണം: കൊല്ലപ്പെട്ട നാവികരുടെ മൃതദേഹങ്ങള്‍ സൗദിയിലെത്തിച്ചു
ചെങ്കടലിലെ ഹൂതി മിസൈലാക്രമണം: കൊല്ലപ്പെട്ട നാവികരുടെ മൃതദേഹങ്ങള്‍ സൗദിയിലെത്തിച്ചു
August 19, 2026
ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം റിയാദ് ടാക്കീസ് ആഘോഷിച്ചു
ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം റിയാദ് ടാക്കീസ് ആഘോഷിച്ചു
August 19, 2026
ഗസ്സയില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം: ഒമ്പത് പോലീസുകാര്‍ ഉള്‍പ്പെടെ 10 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
ഗസ്സയില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം: ഒമ്പത് പോലീസുകാര്‍ ഉള്‍പ്പെടെ 10 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
August 19, 2026
സൗദിയിലെ ജിസാന്‍ മേഖലയ്ക്ക് പ്രകൃതിഭംഗിയേകി 'അല്‍-ഹിജ' പാത: സഞ്ചാരികളുടെ പ്രിയകേന്ദ്രമാകുന്നു
സൗദിയിലെ ജിസാന്‍ മേഖലയ്ക്ക് പ്രകൃതിഭംഗിയേകി 'അല്‍-ഹിജ' പാത: സഞ്ചാരികളുടെ പ്രിയകേന്ദ്രമാകുന്നു
August 19, 2026
പ്രവാസികള്‍ക്ക് ആശ്വാസമായി ആലപ്പുഴ ജില്ലാ പ്രവാസി സമാജം സൗജന്യ മെഡിക്കല്‍ ക്യാമ്പ്
പ്രവാസികള്‍ക്ക് ആശ്വാസമായി ആലപ്പുഴ ജില്ലാ പ്രവാസി സമാജം സൗജന്യ മെഡിക്കല്‍ ക്യാമ്പ്
August 19, 2026