l o a d i n g

ഗൾഫ്

പ്രവാസികള്‍ക്ക് ആശ്വാസമായി ആലപ്പുഴ ജില്ലാ പ്രവാസി സമാജം സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Thumbnail

ദുബായ്: യു.എ.ഇ-യിലെ മുന്‍നിര പ്രവാസി കൂട്ടായ്മയായ ആലപ്പുഴ ജില്ലാ പ്രവാസി സമാജം (AJPS) തങ്ങളുടെ ജീവകാരുണ്യ വിഭാഗമായ 'ആലപ്പി കെയര്‍' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഒട്ടേറെ പ്രവാസികള്‍ക്ക് ആശ്വാസമായി. എലിസ്റ്റര്‍ മെഡ് ദുബായ്, പീസ് ഒപ്റ്റിക്കല്‍സ് എന്നിവരുമായി സഹകരിച്ചാണ്് സൗജന്യ ആരോഗ്യ ക്യാമ്പ് ഒരുക്കിയത്.

ദുബായ് അല്‍ ഖുസൈസിലുള്ള എലിസ്റ്റര്‍ മെഡ് ക്ലിനിക്കില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണി വരെയായിരുന്നു പരിശോധനകള്‍ നടത്തിയത്. മണലാരണ്യത്തിലെ കഠിനമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്നവരും, ജോലിത്തിരക്കുകളും സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണം സ്വന്തം ആരോഗ്യം കൃത്യമായി പരിശോധിക്കാന്‍ കഴിയാത്തവരുമായ സാധാരണക്കാരായ പ്രവാസികളെ ലക്ഷ്യമിട്ടാണ് ക്യാമ്പ് ആസൂത്രണം ചെയ്തത്. വിദഗ്ദ്ധ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും നേതൃത്വത്തില്‍ വിപുലമായ പരിശോധനാ സംവിധാനങ്ങളാണ് ക്ലിനിക്കില്‍ ഒരുക്കിയിരുന്നത്.

പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പൊതുവായ ശാരീരിക പരിശോധനകളും ആവശ്യമായ ആരോഗ്യ നിര്‍ദ്ദേശങ്ങളും നല്‍കി. കമ്പ്യൂട്ടര്‍ ജീവനക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഉള്‍പ്പെടെ ഏറെ പ്രയോജനപ്രദമായ രീതിയില്‍ പീസ് ഒപ്റ്റിക്കല്‍സിന്റെ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ നേത്രപരിശോധനയും പല്ലുകളുടെയും വായുടെയും ആരോഗ്യം ഉറപ്പാക്കാനും ദന്ത രോഗങ്ങള്‍ നേരത്തെ തിരിച്ചറിയാനുമുള്ള പ്രത്യേക ദന്ത പരിശോധനയും കൗണ്‍സിലിംഗും നടത്തി. പ്രവാസികള്‍ക്കിടയില്‍ കണ്ടുവരുന്ന പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ കണ്ടെത്താനുള്ള രക്തപരിശോധനകളും രക്തസമ്മര്‍ദ്ദ പരിശോധനയും ഉണ്ടായി.

പ്രവാസഭൂമിയില്‍ വലിയ തുക ചെലവ് വരുന്ന ഇത്തരം പരിശോധനകളും ലാബ് ടെസ്റ്റുകളും പൂര്‍ണ്ണമായും സൗജന്യമായി ഒരൊറ്റ മേല്‍ക്കൂരയ്ക്കു കീഴില്‍ ലഭ്യമാക്കാന്‍ കഴിഞ്ഞത് നൂറുകണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമായി. വരും ദിവസങ്ങളിലും യു.എ.ഇ-യിലെ വിവിധ എമിറേറ്റുകളിലും നാട്ടിലുമുള്ള അര്‍ഹരായ ആളുകളിലേക്കും 'ആലപ്പി കെയര്‍' പദ്ധതിയിലൂടെ കൂടുതല്‍ ആരോഗ്യ-ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മെഡിക്കല്‍ ക്യാമ്പ് ആലപ്പുഴ ജില്ലാ പ്രവാസി സമാജം പ്രസിഡന്റ് ഇര്‍ഷാദ് സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. എലിസ്റ്റര്‍ മെഡിസിനുള്ള ഉപഹാരം സമാജം ചീഫ് കോഡിനേറ്റര്‍ രഞ്ജു രാജ് വലിയകുളങ്ങരയില്‍ നിന്ന് ഡോക്ടര്‍ രമേശ്, അമീന്‍, ആദര്‍ശ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. പീസ് ഒപ്റ്റിക്കല്‍സിനുള്ള ഉപഹാരം ആലപ്പി കെയര്‍ ചെയര്‍മാന്‍ പത്മരാജ് കൈമാറി; മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ സാബു അലിയാര്‍, ശരത്ത് ചന്ദ്രന്‍ എന്നിവര്‍ മറ്റ് സ്റ്റാഫുകള്‍ക്കൊപ്പം അത് ഏറ്റുവാങ്ങി.

ട്രഷറര്‍ ശിവശങ്കര്‍ വലിയകുളങ്ങര നന്ദി പറഞ്ഞു. സമാജം അംഗങ്ങളായ രാജേഷ് ഉത്തമന്‍, റഹീസ് കാര്‍ത്തികപ്പള്ളി, ചന്ദ്രജിത്ത് കായംകുളം, സതീഷ് കായംകുളം, ശ്രീകല രഞ്ജു, ബിജി രാജേഷ്, നസീര്‍ ആലപ്പുഴ, റോജി ചെറിയാന്‍, ആഷിഫ്, സജന നൂറനാട്, ടിന്റു ജേക്കബ്, ഷിബു മാവേലിക്കര, ഷാനവാസ് ആലപ്പുഴ, മുബിന്‍ കൊല്ലുകടവ് എന്നിവരും മറ്റ് അംഗങ്ങളും ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Latest News

ഇസ്ലാം മതം സ്വീകരിച്ചെന്ന വാര്‍ത്തകള്‍ തള്ളി ബ്രസീലിയന്‍ ഫുട്‌ബോള്‍ ലെജന്‍ഡ് റോബര്‍ട്ടോ കാര്‍ലോസ്
ഇസ്ലാം മതം സ്വീകരിച്ചെന്ന വാര്‍ത്തകള്‍ തള്ളി ബ്രസീലിയന്‍ ഫുട്‌ബോള്‍ ലെജന്‍ഡ് റോബര്‍ട്ടോ കാര്‍ലോസ്
August 20, 2026
റെഡ് സീ ഗ്ലോബലിന്റെ അമാലയില്‍ മൂന്നാമത്തെ ലക്ഷ്വറി റിസോര്‍ട്ട് 'റോസ്വുഡ് അമാല' പ്രവര്‍ത്തനമാരംഭിച്ചു
റെഡ് സീ ഗ്ലോബലിന്റെ അമാലയില്‍ മൂന്നാമത്തെ ലക്ഷ്വറി റിസോര്‍ട്ട് 'റോസ്വുഡ് അമാല' പ്രവര്‍ത്തനമാരംഭിച്ചു
August 20, 2026
ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ കടുത്ത നടപടിയെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; ആരോപണങ്ങള്‍ തള്ളി യു.എ.ഇ
ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ കടുത്ത നടപടിയെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; ആരോപണങ്ങള്‍ തള്ളി യു.എ.ഇ
August 20, 2026
ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ വിശ്വാസം ഒരു ടാക്‌സി ഡ്രൈവറുടെ വാക്കുകള്‍ക്ക്: കടുത്ത പരിഹാസവുമായി ഇറാന്‍ വിപ്ലവ ഗാര്‍ഡ് ഉപദേഷ്ടാവ്
ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ വിശ്വാസം ഒരു ടാക്‌സി ഡ്രൈവറുടെ വാക്കുകള്‍ക്ക്: കടുത്ത പരിഹാസവുമായി ഇറാന്‍ വിപ്ലവ ഗാര്‍ഡ് ഉപദേഷ്ടാവ്
August 20, 2026
ഷാരൂഖ് ഖാന്റെ ബംഗ്ലാവായ 'മന്നത്തി'ല്‍  എട്ടടി നീളമുള്ള പാമ്പ്
ഷാരൂഖ് ഖാന്റെ ബംഗ്ലാവായ 'മന്നത്തി'ല്‍ എട്ടടി നീളമുള്ള പാമ്പ്
August 20, 2026
ചെങ്കടലിലെ ഹൂതി മിസൈലാക്രമണം: കൊല്ലപ്പെട്ട നാവികരുടെ മൃതദേഹങ്ങള്‍ സൗദിയിലെത്തിച്ചു
ചെങ്കടലിലെ ഹൂതി മിസൈലാക്രമണം: കൊല്ലപ്പെട്ട നാവികരുടെ മൃതദേഹങ്ങള്‍ സൗദിയിലെത്തിച്ചു
August 19, 2026
ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം റിയാദ് ടാക്കീസ് ആഘോഷിച്ചു
ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം റിയാദ് ടാക്കീസ് ആഘോഷിച്ചു
August 19, 2026
ഗസ്സയില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം: ഒമ്പത് പോലീസുകാര്‍ ഉള്‍പ്പെടെ 10 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
ഗസ്സയില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം: ഒമ്പത് പോലീസുകാര്‍ ഉള്‍പ്പെടെ 10 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
August 19, 2026
സൗദിയിലെ ജിസാന്‍ മേഖലയ്ക്ക് പ്രകൃതിഭംഗിയേകി 'അല്‍-ഹിജ' പാത: സഞ്ചാരികളുടെ പ്രിയകേന്ദ്രമാകുന്നു