തിരൂര്‍: സ്ത്രീപുരുഷ ബന്ധങ്ങളുടെ ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും കഥ പറയുന്ന ഫിറോസ് ഖാന്‍ പരപ്പനങ്ങാടിയുടെ ഫെമിനിച്ചി നോവല്‍ തിരൂരില്‍ പ്രകാശനം ചെയ്തു. സൗഹൃദവേദി തിരൂര്‍ പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുന്‍ തിരൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എപി നസീമ ഡോ: മഞ്ജുഷ വര്‍മക്ക് നല്‍കിക്കൊണ്ടാണ് പ്രകാശനം ചെയ്തത്.
പുരുഷനെ അംഗീകരിക്കുന്ന സ്ത്രീകളെയാണ് കാലഘട്ടത്തിന് ആവശ്യമെന്ന് പ്രകാശനം ചെയ്തുകൊണ്ട് എപി നസീമ പറഞ്ഞു. ഇന്നത്തെ കുടുംബങ്ങളിലെ ശൈഥില്ലങ്ങള്‍ക്കും ബന്ധങ്ങളിലെ വിള്ളലുകള്‍ക്കും പ്രധാനകാരണം സ്ത്രീകള്‍ പുരുഷന്മാരെ അവഗണിക്കുന്നതും അംഗീകരിക്കാത്തതും ആണെന്ന് നസീമ ചൂണ്ടിക്കാട്ടി. സ്ത്രീപുരുഷബന്ധം ഉദാത്തമായ മേഖലയിലേക്ക് നയിക്കാന്‍ രണ്ടുകൂട്ടരും പരസ്പരം മനസ്സിലാക്കി മുന്നേറണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
സൗഹൃദവേദി തിരൂര്‍ പ്രസിഡന്റ് കെപിഒ റഹ്ത്തുല്ല അധ്യക്ഷത വഹിച്ചു, സെക്രട്ടറി കെ കെ റസാക്ക് ഹാജി, സാഹിത്യനിരൂപകന്‍ ഇആര്‍ ഉണ്ണി, കവയത്രി ഷാബി നൗഷാദ്, അബ്ദുല്‍ ഖാദര്‍ കൈനിക്കര, പത്മിനി ഘോഷ്, ഹഫ്‌സത്ത്, മാപ്പിള കല അക്കാദമി പ്രസിഡണ്ട് എകെ മുസ്തഫ, മൈ കൊടിഞ്ഞി പ്രസിഡണ്ട് കെ വി ഹംസ, ഗഫൂര്‍ കൊടിഞ്ഞി, അബുലൈസ്, യൂസഫ്, സുധി എ പി നായര്‍, പാറയില്‍ ഫസലു, അബൂബക്കര്‍ വള്ളിക്കാഞ്ഞിരം എന്നിവര്‍ സംസാരിച്ചു. നോവലിസ്റ്റ് ഫിറോസ് ഖാന്‍ പരപ്പനങ്ങാടി നന്ദി പറഞ്ഞു.
Related News