l o a d i n g

ഗൾഫ്

മുജ്തബ ഖാംനഈ മരിച്ചിട്ടില്ലെന്ന്് ട്രംപ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 27, 2026

വാഷിങ്ടണ്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖാംനഈ കൊല്ലപ്പെട്ടിട്ടില്ലെന്നും ഗുരുതരമായി പരിക്കേറ്റ നിലയില്‍ ജീവനോടെയുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മുജ്തബ ഖാംനഈയുടെ ശരീരത്തിന്റെ ഇടതുഭാഗത്ത് ഗുരുതര പരിക്കുകളുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യനില സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ഇറാന്‍-അമേരിക്ക സംഘര്‍ഷം ആറാം മാസത്തിലേക്ക് കടക്കുന്നതിനിടെ നയതന്ത്ര നീക്കങ്ങളും ശക്തമാകുകയാണ്. ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ താനി വ്യാഴാഴ്ച തെഹ്‌റാനിലെത്തി ഇറാന്‍ അധികൃതരുമായി കൂടിക്കാഴ്ച നടത്തുകയും സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും.
ലോകത്തെ പ്രധാന എണ്ണഗതാഗത പാതയായ ഹോര്‍മുസ് കടലിടുക്ക് പ്രവര്‍ത്തനക്ഷമമാണെന്ന് ട്രംപ് അവകാശപ്പെടുമ്പോള്‍, സമുദ്രമാര്‍ഗമുള്ള എണ്ണ ഗതാഗതം യുദ്ധത്തിന് മുമ്പത്തെ നിലയില്‍ നിന്ന് ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇറാനും ഒമാനും താല്‍ക്കാലിക കപ്പല്‍ഗതാഗത ക്രമീകരണത്തെക്കുറിച്ച് ചര്‍ച്ച തുടരുകയാണ്.
അതേസമയം, ദീര്‍ഘകാലമായി മധ്യപൂര്‍വദേശത്ത് വിന്യസിച്ചിരുന്ന അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ യു.എസ്.എസ് അബ്രഹാം ലിങ്കന്‍ വിശ്രമത്തിനായി തായ്‌ലന്റിലേക്കടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ശക്തി കാട്ടാനായി എത്തിയ വിമാഹവാഹിനിക്കപ്പല്‍ ദീര്‍ഘകാലം കടലില്‍ കഴിഞ്ഞതോടെ നാവികര്‍ തളര്‍ന്നുവെന്ന് ഇറാന്‍ വിദേശമന്ത്രാലയം പരിഹസിച്ചു. 250ലേറെ ദിവസങ്ങള്‍ തുടര്‍ച്ചയായി കഴിഞ്ഞ യു.എസ്.എസ് അബ്രഹാം ലിങ്കന്‍ താല്‍ക്കാലികമായി തായ്‌ലന്റ് തീരത്ത് അടുപ്പിക്കുമെന്ന് തായ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

Latest News

88 നോബോളുകള്‍, എന്തുപറ്റി ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ക്ക്
88 നോബോളുകള്‍, എന്തുപറ്റി ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ക്ക്
August 27, 2026
മുജ്തബ ഖാംനഈ  മരിച്ചിട്ടില്ലെന്ന്് ട്രംപ്
മുജ്തബ ഖാംനഈ മരിച്ചിട്ടില്ലെന്ന്് ട്രംപ്
August 27, 2026
നേപ്പാള്‍ പ്രളയം; അടിയന്തിര സഹായത്തിന് നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങി
നേപ്പാള്‍ പ്രളയം; അടിയന്തിര സഹായത്തിന് നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങി
August 27, 2026
നേപ്പാള്‍ മിന്നല്‍ പ്രളയം, നൂറിലേറെ ഇന്ത്യന്‍ ടൂറിസ്റ്റുകളെ കാണാതായി
നേപ്പാള്‍ മിന്നല്‍ പ്രളയം, നൂറിലേറെ ഇന്ത്യന്‍ ടൂറിസ്റ്റുകളെ കാണാതായി
August 27, 2026
മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പി.എച്ച്. കുര്യന്‍ അന്തരിച്ചു: സംസ്‌കാരം ശനിയാഴ്ച
മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പി.എച്ച്. കുര്യന്‍ അന്തരിച്ചു: സംസ്‌കാരം ശനിയാഴ്ച
August 26, 2026
എ.ഐയില്‍ 'കിസ്-ഹഗ്' ആപ്പുകള്‍:  ആശങ്ക ഉയര്‍ത്തി റിപ്പോര്‍ട്ട്
എ.ഐയില്‍ 'കിസ്-ഹഗ്' ആപ്പുകള്‍: ആശങ്ക ഉയര്‍ത്തി റിപ്പോര്‍ട്ട്
August 26, 2026
ആകാശനീല ജഴ്സിയിലേക്ക് ലൂയിസ് സുവാരസ് മടങ്ങിയെത്തുന്നു
ആകാശനീല ജഴ്സിയിലേക്ക് ലൂയിസ് സുവാരസ് മടങ്ങിയെത്തുന്നു
August 26, 2026
കെപിഎസ് സോക്കര്‍: റോയല്‍ എഫ്‌സി ജേതാക്കള്‍
കെപിഎസ് സോക്കര്‍: റോയല്‍ എഫ്‌സി ജേതാക്കള്‍
August 26, 2026
വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു
വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു
August 26, 2026
സൗദി അറേബ്യയില്‍ കനത്ത മഴ മുന്നറിയിപ്പ്: വിവിധ പ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട്
സൗദി അറേബ്യയില്‍ കനത്ത മഴ മുന്നറിയിപ്പ്: വിവിധ പ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട്
August 26, 2026