l o a d i n g

കായികം

88 നോബോളുകള്‍, എന്തുപറ്റി ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ക്ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 27, 2026

കൊളംബോ: പന്തില്‍ മായാജാലം തീര്‍ക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ രവീന്ദ്ര ജദേജയ്ക്ക് ഇതെന്തു പറ്റി? ജദേജ ഇപ്പോള്‍ നോബോള്‍ കുരുക്കിലാണ്. നോബോള്‍ നിയന്ത്രിക്കാനാവാത്തത് ജദേജയുടെ കരിയറിനെ വലയ്ക്കുകയാണ്. സാധാരണ പെയ്‌സ്ബൗളര്‍മാരാണ് നോബോളുകള്‍ കൊണ്ട് വലയുന്നത്. ചെറിയ റണ്ണപ്പില്‍ എറിയുന്ന സ്പിന്നര്‍മാര്‍ നോബോളുകള്‍ വരുത്താറില്ല. എന്നാല്‍ 2021ന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ജദേജ എറിഞ്ഞ നോബോളുകളുടെ എണ്ണം ഞെട്ടിക്കുന്ന നിലയിലെത്തി. നൂറിനോടടുക്കുകയാണ് ജദേജയുടെ നോബോളുകളുടെ എണ്ണം.
ശ്രീലങ്കക്കെതിരെ പുരോഗമിക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ജദേജ മൂന്ന് നോബോളുകള്‍ എറിഞ്ഞപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ഒന്നുകൂടി കൂട്ടിച്ചേര്‍ത്തു. ഇതോടെ 2021ന് ശേഷമുള്ള അദ്ദേഹത്തിന്റെ നോബോള്‍ എണ്ണം 88 ആയി. ഈ കാലയളവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം നോബോള്‍ എറിഞ്ഞ സ്പിന്നറും ജദേജ തന്നെ. പാകിസ്താന്റെ നുഅ്മാന്‍ അലി 40 നോബോളുകളുമായി ഏറെ പിന്നിലാണ്. ശ്രീലങ്കയുടെ ലസിത് എംബുല്‍ദെനിയ 33ഉം ഇംഗ്ലണ്ടിന്റെ ജാക്ക് ലീച്ച് 19ഉം നോബോളുകളാണ് എറിഞ്ഞത്.
ടെലിവിഷന്‍ അമ്പയര്‍മാര്‍ നോബോള്‍ വിളിക്കുന്ന ഉത്തരവാദിത്തം ഏറ്റെടുത്തതോടെയാണ് ജദേജയുടെ പ്രശ്‌നം കൂടുതല്‍ ശ്രദ്ധേയമായത്. 2020ലെ ഇംഗ്ലണ്ട്-പാകിസ്താന്‍ ടെസ്റ്റ് പരമ്പരയോടെയാണ് ഈ രീതിക്ക് തുടക്കമായത്. അതിന് മുമ്പുള്ള ജദേജയുടെ ടെസ്റ്റ് കരിയര്‍ നോക്കുമ്പോള്‍ ചിത്രം തികച്ചും വ്യത്യസ്തമാണ്. 2012ലെ അരങ്ങേറ്റം മുതല്‍ ടെലിവിഷന്‍ അമ്പയറിങ് സംവിധാനം വരുന്നതുവരെ വെറും 18 നോബോളുകള്‍ മാത്രമാണ് അദ്ദേഹം എറിഞ്ഞത്. അതിനുശേഷം എണ്ണം 89 വരെ ഉയര്‍ന്നു. ടെലിവിഷന്‍ അമ്പയര്‍മാരാണ് ജദേജയുടെ നോബോളുകള്‍ കണ്ടുപിടിക്കുന്നത് എന്ന് ചുരുക്കം.
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലും ഓരോ ഇന്നിങ്‌സിലും ജഡേജ രണ്ട് വീതം നോബോളുകള്‍ എറിഞ്ഞിരുന്നു. അതിലൊന്ന് ഇന്ത്യയ്ക്ക് ഏറെ നഷ്ടം വരുത്തി. ധനഞ്ജയ ഡി സില്‍വയുടെ ബാറ്റില്‍ തട്ടി കെ.എല്‍. രാഹുലിന്റെ കൈകളിലേക്ക് പോയ പന്തില്‍ വിക്കറ്റ് ലഭിക്കുമെന്ന് കരുതിയ നിമിഷത്തിലാണ് നോബോള്‍ വിളിച്ചത്. ശ്രീലങ്കന്‍ ക്യാപ്റ്റന് അതോടെ രക്ഷപ്പെട്ടു.
പരമ്പരയില്‍ ജദേജയ്ക്കു മാത്രമല്ല, ഇന്ത്യയുടെ സ്പിന്‍ നിരയ്ക്കാകെ നോബോള്‍ പ്രശ്‌നം തലവേദനയാകുകയാണ്. കൊളംബോ ടെസ്റ്റിന്റെ നാലാം ദിനത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ അഞ്ച് നോബോളുകള്‍ എറിഞ്ഞതോടെ മത്സരത്തിലെ ആകെ എണ്ണം പത്തായി.
ഓരോ നോബോളും ഒരു അധിക റണ്‍ മാത്രമല്ല; അതിനൊപ്പം വിക്കറ്റ് നേടാനുള്ള അവസരവും നഷ്ടപ്പെടുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ചെറിയ പിഴവുകള്‍ പോലും മത്സരത്തിന്റെ ഗതി മാറ്റുമ്പോള്‍, ജഡേജയെപ്പോലൊരു ലോകോത്തര സ്പിന്നറുടെ റണ്‍അപ്പ് തന്നെ ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുകയാണ്. കൈ കൊണ്ട് പന്ത് തിരിക്കുന്നതിനൊപ്പം കാല്‍വരമ്പും കൃത്യമായി നിയന്ത്രിക്കേണ്ട വെല്ലുവിളിയാണ് ഇന്ത്യന്‍ താരത്തിന് മുന്നിലുള്ളത്.

Latest News

88 നോബോളുകള്‍, എന്തുപറ്റി ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ക്ക്
88 നോബോളുകള്‍, എന്തുപറ്റി ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ക്ക്
August 27, 2026
മുജ്തബ ഖാംനഈ  മരിച്ചിട്ടില്ലെന്ന്് ട്രംപ്
മുജ്തബ ഖാംനഈ മരിച്ചിട്ടില്ലെന്ന്് ട്രംപ്
August 27, 2026
നേപ്പാള്‍ പ്രളയം; അടിയന്തിര സഹായത്തിന് നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങി
നേപ്പാള്‍ പ്രളയം; അടിയന്തിര സഹായത്തിന് നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങി
August 27, 2026
നേപ്പാള്‍ മിന്നല്‍ പ്രളയം, നൂറിലേറെ ഇന്ത്യന്‍ ടൂറിസ്റ്റുകളെ കാണാതായി
നേപ്പാള്‍ മിന്നല്‍ പ്രളയം, നൂറിലേറെ ഇന്ത്യന്‍ ടൂറിസ്റ്റുകളെ കാണാതായി
August 27, 2026
മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പി.എച്ച്. കുര്യന്‍ അന്തരിച്ചു: സംസ്‌കാരം ശനിയാഴ്ച
മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പി.എച്ച്. കുര്യന്‍ അന്തരിച്ചു: സംസ്‌കാരം ശനിയാഴ്ച
August 26, 2026
എ.ഐയില്‍ 'കിസ്-ഹഗ്' ആപ്പുകള്‍:  ആശങ്ക ഉയര്‍ത്തി റിപ്പോര്‍ട്ട്
എ.ഐയില്‍ 'കിസ്-ഹഗ്' ആപ്പുകള്‍: ആശങ്ക ഉയര്‍ത്തി റിപ്പോര്‍ട്ട്
August 26, 2026
ആകാശനീല ജഴ്സിയിലേക്ക് ലൂയിസ് സുവാരസ് മടങ്ങിയെത്തുന്നു
ആകാശനീല ജഴ്സിയിലേക്ക് ലൂയിസ് സുവാരസ് മടങ്ങിയെത്തുന്നു
August 26, 2026
കെപിഎസ് സോക്കര്‍: റോയല്‍ എഫ്‌സി ജേതാക്കള്‍
കെപിഎസ് സോക്കര്‍: റോയല്‍ എഫ്‌സി ജേതാക്കള്‍
August 26, 2026
വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു
വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു
August 26, 2026
സൗദി അറേബ്യയില്‍ കനത്ത മഴ മുന്നറിയിപ്പ്: വിവിധ പ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട്
സൗദി അറേബ്യയില്‍ കനത്ത മഴ മുന്നറിയിപ്പ്: വിവിധ പ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട്
August 26, 2026