l o a d i n g

കായികം

ഇംറാന് പിന്തുണയേറുന്നു, പൊട്ടിക്കരഞ്ഞ് മിയാന്‍ദാദ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 30, 2026

ഇസ്‌ലാമാബാദ്: ജയിലില്‍ കഴിയുന്ന മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് നായകനുമായ ഇംറാന്‍ ഖാന്റെ മോചനം ആവശ്യപ്പെട്ട് കൂടുതല്‍ ക്രിക്കറ്റ് താരങ്ങള്‍ രംഗത്ത്. ഇംറാന്റെ ദീര്‍ഘകാല സഹതാരവും മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റനുമായ ജാവേദ് മിയാന്‍ദാദും മറ്റൊരു മുന്‍ നായകന്‍ മോയിന്‍ ഖാനും ഇംറാനെ പിന്തുണച്ച് പ്രസ്താവന ഇറക്കി. ഇംറാനെക്കുറിച്ച് സംസാരിക്കുന്നതിനിടെ മിയാന്‍ദാദ് പൊട്ടിക്കരഞ്ഞ് അദ്ദേഹത്തിന്റെ മോചനത്തിനായി വികാരനിര്‍ഭരമായ അഭ്യര്‍ഥന നടത്തി.
വൈദ്യപരിശോധനയും കുടുംബാംഗങ്ങളെ കാണാനുള്ള അവസരവും ഉറപ്പാക്കണമെന്നും ഇംറാനെ മാന്യമായി പരിഗണിക്കണമെന്നും ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും ആവശ്യപ്പെട്ടു. കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍, ദിലീപ് വെങ്‌സര്‍ക്കര്‍ എന്നിവരടക്കം 21 മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളും ഇംറാന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച് സംയുക്ത അഭ്യര്‍ഥനയില്‍ ഒപ്പുവച്ചിരുന്നു.
ഏകദേശം രണ്ട് പതിറ്റാണ്ടോളം ഇംറാനൊപ്പം കളിച്ചിരുന്നു മിയാന്‍ദാദ്. ഇംറാന്‍ അഴിമതിക്കാരനാണെന്ന ആരോപണം മിയാന്‍ദാദ് തള്ളി. 'അദ്ദേഹം സത്യസന്ധനായ മനുഷ്യനാണ്. അദ്ദേഹത്തെ പുറത്തുവിട്ടാല്‍ എന്ത് അപകടമാണ് സംഭവിക്കുക?' എന്ന് ചോദിച്ച മിയാന്‍ദാദ്, അഭിപ്രായവ്യത്യാസങ്ങള്‍ സംഭാഷണത്തിലൂടെ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. ഇംറാന്‍ പാകിസ്ഥാനെ 1992ലെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച രീതിയും മിയാന്‍ദാദ് അനുസ്മരിച്ചു.
മിയാന്‍ദാദിന്റെ പ്രതികരണം പാകിസ്ഥാനില്‍ വലിയ ശ്രദ്ധ നേടി. ഇംറാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് അദ്ദേഹത്തെ പ്രശംസിച്ചു. മുന്‍ സിന്ധ് ഗവര്‍ണര്‍ മുഹമ്മദ് സുബൈറും മിയാന്‍ദാദിന്റെ പിന്തുണയെ സ്വാഗതം ചെയ്തു.
ഇംറാന്റെ ഇപ്പോഴത്തെ ആരോഗ്യനില മോശമാണെന്ന് ചൂണ്ടിക്കാട്ടിയ മൊയിന്‍ ഖാന്‍, റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രിക്ക് ഒരു പൗരനെന്ന നിലയിലും മുന്‍ പ്രധാനമന്ത്രിയെന്ന നിലയിലും ലഭിക്കേണ്ട ചികിത്സ ഉറപ്പാക്കണമെന്ന് സര്‍ക്കാരിനോടും ജയില്‍ അധികൃതരോടും അഭ്യര്‍ഥിച്ചു. ഇംറാന്റെ ആരോഗ്യപരിചരണത്തിനുള്ള അവകാശം മാനിക്കണമെന്നും ആവശ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇംറാന്റെ പാകിസ്ഥാന്‍ ക്രിക്കറ്റിനുള്ള സംഭാവന വളരെ വലുതാണെന്നും ഒപ്പം കളിച്ചവര്‍ക്ക് വഴികാട്ടിയായിരുന്നു അദ്ദേഹമെന്നും മൊയിന്‍ വ്യക്തമാക്കി. മറ്റ് ക്രിക്കറ്റ് താരങ്ങളും ഇംറാന് പിന്തുണയുമായി രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇംറാന്റെ ആരോഗ്യനിലയും ജയില്‍ സാഹചര്യങ്ങളും സംബന്ധിച്ച് ആശങ്കയേറുകയാണ്. ഇംറാന്റെ മക്കളായ സുലൈമാനും കാസിമും സ്‌കൈ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖം വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു. പിതാവ് ദീര്‍ഘനേരം ഏകാന്ത തടവിലാണെന്നും ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും അവര്‍ ആരോപിച്ചിരുന്നു. ലോഡ്‌സ് ടെസ്റ്റ് മത്സരത്തിനിടയില്‍ ഇംറാന്റെ മക്കളുടെ അഭിമുഖം സ്‌കൈ സ്‌പോര്‍ട്‌സ് സംപ്രേഷണം ചെയ്തതില്‍ പ്രതിഷേധിച്ച് ടെസ്റ്റ് ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഭീഷണിപ്പെടുത്തിയെങ്കിലും പിന്നീട് തീരുമാനം പിന്‍വലിച്ചു.

Latest News

 മലപ്പുറത്ത് ഗള്‍ഫ് രുചിക്കൂട്ടുകളുമായി 'സീബാസ് സീഫുഡ്‌സ്'; കൊച്ചിയും ബാംഗ്ലൂരും പുതിയ ബ്രാഞ്ചുകള്‍ വരുന്നു
മലപ്പുറത്ത് ഗള്‍ഫ് രുചിക്കൂട്ടുകളുമായി 'സീബാസ് സീഫുഡ്‌സ്'; കൊച്ചിയും ബാംഗ്ലൂരും പുതിയ ബ്രാഞ്ചുകള്‍ വരുന്നു
August 31, 2026
ഓണാഘോഷത്തിനു പിന്നാലെ ദുരൂഹതയായി ഇരട്ടക്കൊലപാതകം: യുഎസില്‍ പ്രവാസി മലയാളി യുവതികളെ സുഹൃത്ത് വധിച്ചതിന്റെ കാരണം അജ്ഞാതം
ഓണാഘോഷത്തിനു പിന്നാലെ ദുരൂഹതയായി ഇരട്ടക്കൊലപാതകം: യുഎസില്‍ പ്രവാസി മലയാളി യുവതികളെ സുഹൃത്ത് വധിച്ചതിന്റെ കാരണം അജ്ഞാതം
August 31, 2026
 സൗദിക്ക് വനിതാ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനീയര്‍മാര്‍: ചരിത്രനേട്ടവുമായി റിയാദ് എയര്‍, ആദ്യ ബാച്ച് പുറത്തിറങ്ങി
സൗദിക്ക് വനിതാ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനീയര്‍മാര്‍: ചരിത്രനേട്ടവുമായി റിയാദ് എയര്‍, ആദ്യ ബാച്ച് പുറത്തിറങ്ങി
August 31, 2026
ഇടവേളക്കു ശേഷം ഇറാനില്‍ യു.എസ് ആക്രമണം, തിരിച്ചടി
ഇടവേളക്കു ശേഷം ഇറാനില്‍ യു.എസ് ആക്രമണം, തിരിച്ചടി
August 31, 2026
അമേരിക്ക വാഗ്ദാനങ്ങള്‍ പാലിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്‍ ഉപവിദേശകാര്യമന്ത്രി
അമേരിക്ക വാഗ്ദാനങ്ങള്‍ പാലിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്‍ ഉപവിദേശകാര്യമന്ത്രി
August 30, 2026
അബ്ദുല്‍ അസീസ്  മണലായക്ക് ഗ്ലോബല്‍ കെ.എം.സി.സി യാത്രയയപ്പ്
അബ്ദുല്‍ അസീസ് മണലായക്ക് ഗ്ലോബല്‍ കെ.എം.സി.സി യാത്രയയപ്പ്
August 30, 2026
വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍ ബാഡ്മിന്റണ്‍ ക്ലബ്ബ് ജഴ്സി പ്രകാശനം
വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍ ബാഡ്മിന്റണ്‍ ക്ലബ്ബ് ജഴ്സി പ്രകാശനം
August 30, 2026
ഭാഗവതിന്റെ യു.എസ് പ്രസംഗം: പ്രതികരണവുമായി മുസ്‌ലിം നേതാക്കള്‍
ഭാഗവതിന്റെ യു.എസ് പ്രസംഗം: പ്രതികരണവുമായി മുസ്‌ലിം നേതാക്കള്‍
August 30, 2026
സൗദിയില്‍ 10 സ്വിഫ്റ്റ് ലുലു സ്റ്റോറുകള്‍ തുറക്കാന്‍ പെട്രോമിനും ലുലു ഗ്രൂപ്പും തമ്മില്‍ ധാരണ
സൗദിയില്‍ 10 സ്വിഫ്റ്റ് ലുലു സ്റ്റോറുകള്‍ തുറക്കാന്‍ പെട്രോമിനും ലുലു ഗ്രൂപ്പും തമ്മില്‍ ധാരണ
August 30, 2026
ആര്‍.ഐ.സി.സി മദ്രസകളില്‍ പുതിയ അധ്യയനവര്‍ഷം സെപ്റ്റംബര്‍ 4 ന് ആരംഭിക്കും
ആര്‍.ഐ.സി.സി മദ്രസകളില്‍ പുതിയ അധ്യയനവര്‍ഷം സെപ്റ്റംബര്‍ 4 ന് ആരംഭിക്കും
August 30, 2026