അരീക്കോട്: മലപ്പുറത്തിന്റെ തനത് രുചി ലോകത്ത് കടല്‍ വിഭവങ്ങളുടെ വേറിട്ട സംരംഭമായി ശ്രദ്ധ നേടുകയാണ് അരീക്കോട്-മുക്കം റോഡിലെ കുറ്റൂളിയില്‍ പ്രവര്‍ത്തിക്കുന്ന 'സീബാസ് സീഫുഡ്‌സ്' (Seabass Seafoods). ഗുണമേന്മയിലും രുചിയിലും യാതൊരു വിട്ടുവീഴ്ചയുമില്ലാതെ പ്രവാസികള്‍ക്ക് പ്രിയങ്കരമായ ഗള്‍ഫ് മോഡല്‍ ഗ്രില്‍ഡ്, ഫ്രൈഡ് മീന്‍ വിഭവങ്ങള്‍ നാട്ടിലുമെത്തിച്ചിരിക്കുകയാണ് ഈ റസ്റ്റോറന്റ്.
മുന്‍ പ്രവാസിയായ മുബഷിര്‍ കെ.സി, സൗദിയിലെ പ്രമുഖ സീഫുഡ് സംരംഭകന്‍ സിദ്ധീഖ് ഒളവട്ടൂരിന്റെ സഹോദരന്‍ സലാഹു എന്നിവര്‍ ചേര്‍ന്നാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്. ഗള്‍ഫില്‍ ദീര്‍ഘകാലം ഇതേ മേഖലയില്‍ പ്രവര്‍ത്തിച്ച് പരിചയസമ്പത്തുള്ള വിദഗ്ധരായ ജീവനക്കാരാണ് ഇവിടുത്തെ പാചകപ്പുര നിയന്ത്രിക്കുന്നത് എന്നതും സീബാസിന്റെ പ്രത്യേകതയാണ്.
വ്യാപനത്തിനൊരുങ്ങി സീബാസ്
അരീക്കോട്ടെ മികച്ച പ്രതികരണത്തിന് പിന്നാലെ സ്ഥാപനം കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ്. കൊച്ചി, ബാംഗ്ലൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലായി നാലോ അഞ്ചോ പുതിയ ബ്രാഞ്ചുകള്‍ ഉടന്‍ തന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മാനേജിംഗ് പാര്‍ട്ണര്‍ മുബഷിര്‍ കെ.സി വ്യക്തമാക്കി. നാടിന് പുതിയൊരു രുചികരമായ അനുഭവമൊരുക്കുന്ന ഈ സംരംഭത്തിന് വന്‍ ജനശ്രദ്ധയും അഭിനന്ദനങ്ങളുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.