l o a d i n g

ഗൾഫ്

ഇടവേളക്കു ശേഷം ഇറാനില്‍ യു.എസ് ആക്രമണം, തിരിച്ചടി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 31, 2026

തെഹ്‌റാന്‍ : ഒരു മാസത്തോളം നീണ്ട ഇടവേളക്കു ശേഷം ഇറാനില്‍ യു.എസ് ആക്രമണം. ഇറാനിലെ ലാറക് ദ്വീപിലുള്ള രണ്ട് മിസൈല്‍ വിക്ഷേപണ സംവിധാനങ്ങള്‍ അമേരിക്കന്‍ സൈന്യം ലക്ഷ്യമിട്ട് ആക്രമിച്ചതായി അമേരിക്കന്‍ പ്രതിരോധ ഉദ്യോഗസ്ഥന്‍ അറിയിച്ചു. തുടര്‍ന്ന് ജോര്‍ദാനിലെ അമേരിക്കന്‍ താവളങ്ങളിലേക്ക് ഇറാന്‍ മിസൈലുകള്‍ തൊടുത്തു. യു.എസ് ആക്രമണവും ഇറാന്റെ തിരിച്ചടിയും അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ത്തി.
ജൂലൈ അവസാനത്തോടെ സൈനിക നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതിന് ശേഷം ഇറാനെതിരെ അമേരിക്ക നടത്തുന്ന ആദ്യത്തെ നേരിട്ടുള്ള ആക്രമണമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോപ്‌സ് ഹോര്‍മുസ് കടലിടുക്കിലേക്ക് കടല്‍മൈനുകളുമായി റോക്കറ്റുകള്‍ വിക്ഷേപിക്കാന്‍ തയ്യാറെടുക്കുന്നതായി നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡിന്റെ വക്താവ് കമാന്‍ഡര്‍ ടിം ഹോക്കിന്‍സിന്റെ വിശദീകരിച്ചു. ആക്രമണത്തില്‍ ഏതാനും പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന്‍ അറിയിച്ചു. അമേരിക്കയുടെ നടപടി ഗുരുതരമായ കൈയേറ്റമാണെന്നും ശക്തമായ തിരിച്ചടി നല്‍കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
തുടര്‍ന്ന് ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായി ഐആര്‍ജിസി അവകാശപ്പെട്ടു. രാജ്യത്തിന്റെ വ്യോമാതിര്‍ത്തി ലംഘിച്ച എട്ട് മിസൈലുകള്‍ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തതായി ജോര്‍ദാന്‍ അറിയിച്ചു.
ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ലാറക് ദ്വീപ് ആഗോള ഊര്‍ജവിതരണ ശൃംഖലയിലെ അതീവ നിര്‍ണായക മേഖലയാണ്. ലോകത്തിലെ എണ്ണയും ദ്രവീകൃത പ്രകൃതി വാതകവും ഗണ്യമായ അളവില്‍ ഈ കടല്‍പാതയിലൂടെയാണ് കടന്നുപോകുന്നത്. സമീപ മാസങ്ങളില്‍ ഈ മേഖലയില്‍ കപ്പല്‍ഗതാഗതത്തിന് ഇറാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായും ചില കപ്പലുകളില്‍ നിന്ന് വന്‍തുക ഈടാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ഹോര്‍മുസ് കടലിടുക്കില്‍ സ്ഥാപിച്ചിരുന്ന കടല്‍മൈനുകള്‍ നീക്കം ചെയ്തതായും പുതിയ മൈനുകള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും നശിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ ആരോപണങ്ങള്‍ ഇറാന്‍ തള്ളി.
ഫെബ്രുവരി മുതല്‍ തുടരുന്ന സംഘര്‍ഷം ആറുമാസം പിന്നിട്ടിരിക്കുകയാണ്. സാമ്പത്തിക ഉപരോധങ്ങളും സൈനിക നടപടികളും പരസ്പര തിരിച്ചടികളും തുടരുന്നതിനിടെ, പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാകുമെന്ന ആശങ്കയാണ് അന്താരാഷ്ട്ര സമൂഹം പങ്കുവയ്ക്കുന്നത്.

Latest News

 മലപ്പുറത്ത് ഗള്‍ഫ് രുചിക്കൂട്ടുകളുമായി 'സീബാസ് സീഫുഡ്‌സ്'; കൊച്ചിയും ബാംഗ്ലൂരും പുതിയ ബ്രാഞ്ചുകള്‍ വരുന്നു
മലപ്പുറത്ത് ഗള്‍ഫ് രുചിക്കൂട്ടുകളുമായി 'സീബാസ് സീഫുഡ്‌സ്'; കൊച്ചിയും ബാംഗ്ലൂരും പുതിയ ബ്രാഞ്ചുകള്‍ വരുന്നു
August 31, 2026
ഓണാഘോഷത്തിനു പിന്നാലെ ദുരൂഹതയായി ഇരട്ടക്കൊലപാതകം: യുഎസില്‍ പ്രവാസി മലയാളി യുവതികളെ സുഹൃത്ത് വധിച്ചതിന്റെ കാരണം അജ്ഞാതം
ഓണാഘോഷത്തിനു പിന്നാലെ ദുരൂഹതയായി ഇരട്ടക്കൊലപാതകം: യുഎസില്‍ പ്രവാസി മലയാളി യുവതികളെ സുഹൃത്ത് വധിച്ചതിന്റെ കാരണം അജ്ഞാതം
August 31, 2026
 സൗദിക്ക് വനിതാ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനീയര്‍മാര്‍: ചരിത്രനേട്ടവുമായി റിയാദ് എയര്‍, ആദ്യ ബാച്ച് പുറത്തിറങ്ങി
സൗദിക്ക് വനിതാ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനീയര്‍മാര്‍: ചരിത്രനേട്ടവുമായി റിയാദ് എയര്‍, ആദ്യ ബാച്ച് പുറത്തിറങ്ങി
August 31, 2026
ഇടവേളക്കു ശേഷം ഇറാനില്‍ യു.എസ് ആക്രമണം, തിരിച്ചടി
ഇടവേളക്കു ശേഷം ഇറാനില്‍ യു.എസ് ആക്രമണം, തിരിച്ചടി
August 31, 2026
അമേരിക്ക വാഗ്ദാനങ്ങള്‍ പാലിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്‍ ഉപവിദേശകാര്യമന്ത്രി
അമേരിക്ക വാഗ്ദാനങ്ങള്‍ പാലിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്‍ ഉപവിദേശകാര്യമന്ത്രി
August 30, 2026
അബ്ദുല്‍ അസീസ്  മണലായക്ക് ഗ്ലോബല്‍ കെ.എം.സി.സി യാത്രയയപ്പ്
അബ്ദുല്‍ അസീസ് മണലായക്ക് ഗ്ലോബല്‍ കെ.എം.സി.സി യാത്രയയപ്പ്
August 30, 2026
വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍ ബാഡ്മിന്റണ്‍ ക്ലബ്ബ് ജഴ്സി പ്രകാശനം
വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍ ബാഡ്മിന്റണ്‍ ക്ലബ്ബ് ജഴ്സി പ്രകാശനം
August 30, 2026
ഭാഗവതിന്റെ യു.എസ് പ്രസംഗം: പ്രതികരണവുമായി മുസ്‌ലിം നേതാക്കള്‍
ഭാഗവതിന്റെ യു.എസ് പ്രസംഗം: പ്രതികരണവുമായി മുസ്‌ലിം നേതാക്കള്‍
August 30, 2026
സൗദിയില്‍ 10 സ്വിഫ്റ്റ് ലുലു സ്റ്റോറുകള്‍ തുറക്കാന്‍ പെട്രോമിനും ലുലു ഗ്രൂപ്പും തമ്മില്‍ ധാരണ
സൗദിയില്‍ 10 സ്വിഫ്റ്റ് ലുലു സ്റ്റോറുകള്‍ തുറക്കാന്‍ പെട്രോമിനും ലുലു ഗ്രൂപ്പും തമ്മില്‍ ധാരണ
August 30, 2026
ആര്‍.ഐ.സി.സി മദ്രസകളില്‍ പുതിയ അധ്യയനവര്‍ഷം സെപ്റ്റംബര്‍ 4 ന് ആരംഭിക്കും
ആര്‍.ഐ.സി.സി മദ്രസകളില്‍ പുതിയ അധ്യയനവര്‍ഷം സെപ്റ്റംബര്‍ 4 ന് ആരംഭിക്കും
August 30, 2026