ജിദ്ദ: മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ആനമങ്ങാട് മണലായ സ്വദേശി മങ്ങാടന്‍പറമ്പത്ത് അബ്ദുല്‍ അസീസ് മണലായക്ക് ഗ്ലോബല്‍ കെ.എം.സി.സി ജിദ്ദ ചാപ്റ്റര്‍ യാത്രയയപ്പ് നല്‍കി. ജിദ്ദ ബവാദിയിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്.
പ്രവാസകാലത്ത് അദ്ദേഹം നല്‍കിയ സേവനങ്ങളെ യോഗം അഭിനന്ദിച്ചു. എം.പി. ഷഫീഖ് ഉപഹാരം (മെമന്റോ) കൈമാറി. ചടങ്ങില്‍ റഫീഖ് മണലായ, മുനീര്‍ മണലായ, എം.പി. അസ്‌കര്‍, ഫഹദ് കെ. യാസര്‍, ടി. അന്‍സാര്‍, എം.പി. ഫഹദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
Related News