l o a d i n g

കേരള

കാന്തപുരത്തിന്റെ വിവാദ പ്രസ്താവന: പിന്തുണച്ച് സാദിഖലി ശിഹാബ് തങ്ങളും പി.വി. അന്‍വറും; വിവാദം കനക്കുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 1, 2026

കോഴിക്കോട്: സ്ത്രീകള്‍ പൊതുരംഗത്തിറങ്ങുന്നത് വലിയ നാശത്തിന് കാരണമാകുമെന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവനയെ പിന്തുണച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളും പി.വി. അന്‍വര്‍ എം.എല്‍.എയും രംഗത്ത്. സമകാലിക സാമൂഹികാന്തരീക്ഷവും സ്ത്രീ സുരക്ഷയും മുന്‍നിര്‍ത്തിയായിരിക്കാം കാന്തപുരം ഈ അഭിപ്രായം പ്രകടിപ്പിച്ചതെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

'വര്‍ത്തമാനകാലത്ത് സ്ത്രീകളാണ് ഏറെ വേട്ടയാടപ്പെടുന്നത്. പണ്ഡിതോചിതമായ അഭിപ്രായമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. സ്ത്രീ സുരക്ഷയ്ക്കും സമൂഹത്തിന്റെ നന്മയ്ക്കും വേണ്ടിയുള്ള അഭിപ്രായങ്ങളോട് ചേര്‍ന്നുനില്‍ക്കുകയാണ് വേണ്ടത്,' എന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി. മതപണ്ഡിതര്‍ക്ക് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അച്ചടക്കം മതത്തിന്റെ ഭാഗമാണെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും കൂട്ടിച്ചേര്‍ത്തു.

കാന്തപുരത്തിന്റെ നിലപാടിനെ പൂര്‍ണ്ണമായി ന്യായീകരിച്ച് പി.വി. അന്‍വര്‍ എം.എല്‍.എയും രംഗത്തെത്തി. ആത്മീയ ദിശാബോധം നല്‍കുക എന്നത് പണ്ഡിതന്മാരുടെ ചുമതലയാണെന്നും വിശ്വാസികളോട് നടത്തിയ ഈ ഉദ്‌ബോധനത്തെ രാഷ്ട്രീയമായി ഉപയോഗിച്ച് വിവാദമാക്കാന്‍ ശ്രമിക്കുന്നത് അപലപനീയമാണെന്നും അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവരാണ് വിഷയദാരിദ്ര്യം കാരണം സമുദായിക കാര്യങ്ങളില്‍ ഇടപെടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്ത്രീകള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കേണ്ടവരാണെന്നും അത് ഉറപ്പാക്കാനാണ് ഇസ്ലാം മതം പര്‍ദ്ദ സമ്പ്രദായം നിശ്ചയിച്ചതെന്നുമായിരുന്നു കഴിഞ്ഞ ദിവസം കാന്തപുരം പറഞ്ഞത്. ഇസ്ലാമിനെക്കുറിച്ച് വിപുലമായി പഠിച്ച വ്യക്തിയെന്ന നിലയില്‍ സമുദായ കാര്യങ്ങളില്‍ സംസാരിക്കാന്‍ തനിക്ക് പൂര്‍ണ്ണ അധികാരമുണ്ടെന്നും ഭരണഘടനാപരമായ അവകാശങ്ങള്‍ ഉപയോഗിച്ച് സ്വന്തം മതവിശ്വാസം പ്രചരിപ്പിക്കുന്നത് തുടരുമെന്നും കാന്തപുരം വ്യക്തമാക്കിയിരുന്നു. ഈ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ലീഗ് നേതൃത്വവും മറ്റു നേതാക്കളും കാന്തപുരത്തിന് പിന്തുണയുമായി എത്തിയത്.

Latest News

 നിലപാട് കടുപ്പിച്ച് ഇറാന്‍: ഏത് മേഖലയിലും തിരിച്ചടിക്കാന്‍ സൈന്യത്തിന് പരമോന്നത നേതാവിന്റെ നിര്‍ദ്ദേശം; യുഎസ്-ഖത്തര്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്ത്
നിലപാട് കടുപ്പിച്ച് ഇറാന്‍: ഏത് മേഖലയിലും തിരിച്ചടിക്കാന്‍ സൈന്യത്തിന് പരമോന്നത നേതാവിന്റെ നിര്‍ദ്ദേശം; യുഎസ്-ഖത്തര്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്ത്
November 12, 2026
ഇറാനെതിരെ '93% വിജയം' പോരാ, സമ്പൂര്‍ണ്ണ വിജയം വേണമെന്ന് ട്രംപ്; സമാധാന ചര്‍ച്ചകള്‍ക്കായി ഖത്തറും പാകിസ്ഥാനും രംഗത്ത്
ഇറാനെതിരെ '93% വിജയം' പോരാ, സമ്പൂര്‍ണ്ണ വിജയം വേണമെന്ന് ട്രംപ്; സമാധാന ചര്‍ച്ചകള്‍ക്കായി ഖത്തറും പാകിസ്ഥാനും രംഗത്ത്
November 12, 2026
  ഫ്രൈഡേ ക്ലബ് ജിദ്ദ മുജീബ് എസ്.എമ്മിന് സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി
ഫ്രൈഡേ ക്ലബ് ജിദ്ദ മുജീബ് എസ്.എമ്മിന് സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി
November 11, 2026
 മലേഷ്യയിലെ മിന്നല്‍ പ്രളയം: മരിച്ച മലയാളികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
മലേഷ്യയിലെ മിന്നല്‍ പ്രളയം: മരിച്ച മലയാളികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
November 11, 2026
കള്ളക്കളിയെന്ന് പി.ടി ഉഷ, രാജ്യാന്തര സമിതിക്ക് പരാതി
കള്ളക്കളിയെന്ന് പി.ടി ഉഷ, രാജ്യാന്തര സമിതിക്ക് പരാതി
November 11, 2026
യു.എ.ഇയില്‍ തണുപ്പേറുന്നു; വാരാന്ത്യത്തോടെ താപനില 20 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യത
യു.എ.ഇയില്‍ തണുപ്പേറുന്നു; വാരാന്ത്യത്തോടെ താപനില 20 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യത
November 11, 2026
അഖബ ഉള്‍ക്കടലില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.42 തീവ്രത രേഖപ്പെടുത്തി
അഖബ ഉള്‍ക്കടലില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.42 തീവ്രത രേഖപ്പെടുത്തി
November 11, 2026
ഹജ്ജ് കോണ്‍ഫെക്‌സ് സമാപിക്കുന്നു; പങ്കാളിത്തത്തില്‍ അഞ്ചിരട്ടി വളര്‍ച്ചയെന്ന് ഹജ്ജ്-ഉംറ മന്ത്രി
ഹജ്ജ് കോണ്‍ഫെക്‌സ് സമാപിക്കുന്നു; പങ്കാളിത്തത്തില്‍ അഞ്ചിരട്ടി വളര്‍ച്ചയെന്ന് ഹജ്ജ്-ഉംറ മന്ത്രി
November 11, 2026
ഉപഭോക്തൃ സംരക്ഷണ നിയമം ചരിത്രപരമായ നിയമനിര്‍മ്മാണമെന്ന്  സൗദി വാണിജ്യ മന്ത്രി
ഉപഭോക്തൃ സംരക്ഷണ നിയമം ചരിത്രപരമായ നിയമനിര്‍മ്മാണമെന്ന് സൗദി വാണിജ്യ മന്ത്രി
November 11, 2026
റിയാദിലെ ഗതാഗതക്കുരുക്കിന് ശശ്വത പരിഹാരം തേടി ശൂറാ കൗണ്‍സില്‍; സമഗ്ര ചര്‍ച്ച സംഘടിപ്പിച്ചു
റിയാദിലെ ഗതാഗതക്കുരുക്കിന് ശശ്വത പരിഹാരം തേടി ശൂറാ കൗണ്‍സില്‍; സമഗ്ര ചര്‍ച്ച സംഘടിപ്പിച്ചു
November 11, 2026