l o a d i n g

യാത്ര

സൗദിയില്‍ സാഹസിക യാത്രകള്‍ നിയന്ത്രിക്കാന്‍ 'അല്‍ റഹ്ഹാല' ലൈസന്‍സിങ് സേവനത്തിന് തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 1, 2026

റിയാദ്: രാജ്യത്തിനകത്തും പുറത്തുമുള്ള സംഘടിത സാഹസിക യാത്രകള്‍ (Adventure Travel) ക്രമീകരിക്കുന്നതിനായി സൗദി കായിക മന്ത്രാലയം 'അല്‍ റഹ്ഹാല' എന്ന പേരില്‍ പുതിയ ലൈസന്‍സിങ് സേവനം ആരംഭിച്ചു. 'റിയാദി' (Riyadi) ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴിയാണ് ഈ പുതിയ സേവനം ലഭ്യമാക്കിയിരിക്കുന്നത്. സാഹസിക യാത്രകളും പരിസ്ഥിതി പര്യവേക്ഷണവും സമന്വയിപ്പിക്കുന്ന ഇത്തരം യാത്രകള്‍ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ രീതിയില്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി.

പുതിയ സംവിധാനം നിലവില്‍ വന്നതോടെ സാഹസിക യാത്രകള്‍ സംഘടിപ്പിക്കുന്നവര്‍ക്ക് റിയാദി പ്ലാറ്റ്ഫോം വഴി പെര്‍മിറ്റുകള്‍ക്കായി അപേക്ഷിക്കാം. യാത്രകള്‍ നിലവിലുള്ള നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെയാണ് അപേക്ഷകള്‍ പരിശോധിക്കുന്നത്. ലൈസന്‍സ് ലഭിക്കുന്ന സഞ്ചാരികള്‍ക്ക് മറ്റ് ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സേവനങ്ങളും പിന്തുണയും ലഭ്യമാകും.

സുരക്ഷിതവും സുസ്ഥിരവുമായ സാഹസിക യാത്രകളുടെ ആഗോള കേന്ദ്രമായി സൗദിയെ മാറ്റാനും, ലൈസന്‍സുള്ള യാത്രക്കാര്‍ നടത്തുന്ന കായിക-സാംസ്‌കാരിക പര്യവേക്ഷണങ്ങള്‍ പ്രൊഫഷണല്‍ രീതിയില്‍ രേഖപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കാനും ഈ പദ്ധതി വഴി മന്ത്രാലയം ഉദ്ദേശിക്കുന്നു.

Latest News

നെസ്റ്റോ-ഗൾഫ് മാധ്യമം വടംവലി മത്സരം: ആലപ്പുഴ ജില്ലാ പ്രവാസി സമാജം വനിതാ ടീമിന് ഒന്നാം സ്ഥാനം
നെസ്റ്റോ-ഗൾഫ് മാധ്യമം വടംവലി മത്സരം: ആലപ്പുഴ ജില്ലാ പ്രവാസി സമാജം വനിതാ ടീമിന് ഒന്നാം സ്ഥാനം
September 2, 2026
സ്റ്റെയ്ന്‍സിനെ ചുട്ടുകൊന്ന ദാരാ സിങ് മോചിതനാവുമോ? വിധി ഇന്ന്
സ്റ്റെയ്ന്‍സിനെ ചുട്ടുകൊന്ന ദാരാ സിങ് മോചിതനാവുമോ? വിധി ഇന്ന്
September 2, 2026
ഇറാനില്‍ വിവാഹവീട്ടില്‍  യു.എസ് മിസൈല്‍ ആക്രമണം
ഇറാനില്‍ വിവാഹവീട്ടില്‍ യു.എസ് മിസൈല്‍ ആക്രമണം
September 2, 2026
 ഇറാന്‍ വിപ്ലവ ഗാര്‍ഡുകള്‍ക്ക് നേരെ യുഎസ് വ്യോമാക്രമണം; ഇന്ധന ഉപയോഗം കുറയ്ക്കാന്‍ പൗരന്മാരോട് ഇറാന്‍
ഇറാന്‍ വിപ്ലവ ഗാര്‍ഡുകള്‍ക്ക് നേരെ യുഎസ് വ്യോമാക്രമണം; ഇന്ധന ഉപയോഗം കുറയ്ക്കാന്‍ പൗരന്മാരോട് ഇറാന്‍
September 1, 2026
ഇന്ത്യന്‍ ജനാധിപത്യ നിലവാരം ഏറ്റവും താഴെയെന്ന് രാജ്യാന്തര റിപ്പോര്‍ട്ട്
ഇന്ത്യന്‍ ജനാധിപത്യ നിലവാരം ഏറ്റവും താഴെയെന്ന് രാജ്യാന്തര റിപ്പോര്‍ട്ട്
September 1, 2026
അഖീല്‍ അല്‍-ഷൈബാനി സൗദി ടൂറിസം അതോറിറ്റി സി.ഇ.ഒ
അഖീല്‍ അല്‍-ഷൈബാനി സൗദി ടൂറിസം അതോറിറ്റി സി.ഇ.ഒ
September 1, 2026
നീറ്റ് സമരം: വിദ്യാര്‍ഥികള്‍ക്കെതിരായ കേസുകള്‍ കോടതി ഇടപെട്ട് റദ്ദാക്കി
നീറ്റ് സമരം: വിദ്യാര്‍ഥികള്‍ക്കെതിരായ കേസുകള്‍ കോടതി ഇടപെട്ട് റദ്ദാക്കി
September 1, 2026
സൗദിയില്‍ അഴിമതി വിരുദ്ധ റെയ്ഡ്: 108 ജീവനക്കാര്‍ കസ്റ്റഡിയില്‍, 352 പേര്‍ക്കെതിരെ അന്വേഷണം
സൗദിയില്‍ അഴിമതി വിരുദ്ധ റെയ്ഡ്: 108 ജീവനക്കാര്‍ കസ്റ്റഡിയില്‍, 352 പേര്‍ക്കെതിരെ അന്വേഷണം
September 1, 2026
സൗദി-ഒമാന്‍ നേതാക്കള്‍ ജിദ്ദയില്‍ കൂടിക്കാഴ്ച നടത്തി
സൗദി-ഒമാന്‍ നേതാക്കള്‍ ജിദ്ദയില്‍ കൂടിക്കാഴ്ച നടത്തി
September 1, 2026
സൗദിയില്‍ മെയ് 12 ഇനി മുതല്‍ ദേശീയ അവയവദാന ദിനം
സൗദിയില്‍ മെയ് 12 ഇനി മുതല്‍ ദേശീയ അവയവദാന ദിനം
September 1, 2026